Malayalam Breaking News
അവിശ്വസിക്കുന്നവർക്കു കല്ലെറിയാം.. – ഹനാൻ വിവാദത്തിൽ അരുൺ ഗോപിയുടെ പ്രതികരണം
അവിശ്വസിക്കുന്നവർക്കു കല്ലെറിയാം.. – ഹനാൻ വിവാദത്തിൽ അരുൺ ഗോപിയുടെ പ്രതികരണം
By
അവിശ്വസിക്കുന്നവർക്കു കല്ലെറിയാം.. – ഹനാൻ വിവാദത്തിൽ അരുൺ ഗോപിയുടെ പ്രതികരണം
കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനിൽ കോളജ് യൂണിഫോം ധരിച്ച് മീൻ വിൽക്കുന്ന ഹനാന് എന്ന പെൺകുട്ടിയായിരുന്നു ഇന്നലെ സമൂഹമാധ്യമങ്ങളിലെ താരം. ഒരുദിവസം കൊണ്ടാണ് ആ കുട്ടിയുടെ ജീവിതം മാറിമറിഞ്ഞത്. വാർത്ത വലിയ ചർച്ചയായതോടെ ഹനാനെ തേടി സഹായഹസ്തങ്ങളുമെത്തി. അതിൽ ഒന്നായിരുന്നു അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൊരു വേഷം. എന്നാല് പിന്നീട് ഇൗ സംഭവം വെറും നാടകമാണെന്നും മറ്റുള്ളവരെ കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആളുകൾ രംഗത്തെത്തി. എന്നാൽ കാര്യം സത്യമാണെന്നറിഞ്ഞതോടെ അരുൺ ഗോപി പ്രതികരിക്കുന്നു.
അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
അവിശ്വസിക്കുന്നവർക്കു വേണ്ടി അല്ല, വിശ്വസിച്ചു കൂടെ നിന്നവർക്കായി…. ഇന്നലെ കണ്ട ഒരു വാർത്തയിലെ പരിചയം മാത്രമാണ് എനിക്ക് ഹനാൻ എന്ന പെൺകുട്ടിയുമായി ഉണ്ടായിരുന്നത്..! നിവർത്തികേടിലും പൊരുതുന്ന ഒരുപെണ്കുട്ടിയോടുള്ള ബഹുമാനം അതിനാലാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്തതും.!!! പ്രചോദനമാകേണ്ട ഒരു ജീവിതം എന്ന് വായിച്ചപ്പോൾ തോന്നി. അതുകൊണ്ടാണ് “നിങ്ങളുടെ സിനിമയിൽ അഭിനയിപ്പിക്കാമോ” എന്ന കംമെന്റിനു “ഉറപ്പായും” എന്ന മറുപടി നൽകിയത് . തുടർന്നത് മനോരമയിലെ സുഹൃത്തായ പത്രപ്രവർത്തക അത് ഏറ്റെടുത്തു ആ കുട്ടിയുമായി സംസാരിച്ചു, ആ പത്രപ്രവർത്തക സുഹൃത്താണ് എനിക്ക് ഹനാന്റെ നമ്പർ നൽകുന്നതും ഞാൻ സംസാരിക്കുന്നതും..! അഭിനയിക്കാൻ മോഹമുണ്ടെന്നു പറഞ്ഞപ്പോൾ, അവതാരകയായി ജോലി ചെയ്യാറുള്ള തനിക്കതു സഹായമാകുമെന്നു പറഞ്ഞപ്പോൾ… ഞാൻ നൽകാമെന്നും പറഞ്ഞു. അതിനപ്പുറവും ഇപ്പറവും എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല… ഇതുവരെ ഷൂട്ട് തുടങ്ങാത്ത സിനിമയ്ക്ക് റിലീസ് തീയതി പോലും തീരുമാനിക്കാത്ത സിനിമയ്ക്ക് ഇത്തരത്തിലൊരു പബ്ലിസിറ്റി നാടകം നടത്തി മലയാളികളെ പറ്റിക്കാമെന്നു ഞങ്ങൾ തീരുമാനിച്ചുവെന്നു പറയാൻ കാണിച്ച ആ വലിയ മനസ്സ് ആരുടെന്താണെങ്കിലും നന്ദി… നിങ്ങൾ ആണ് ഒരു വലിയ പാഠം എന്നെ പഠിപ്പിച്ചത് എന്ത് കണ്ടാലും കണ്ടില്ലെന്നു നടിക്കണം എന്ന പാഠം🙏🏻🙏🏻🙏🏻
ഈ പോസ്റ്റിലും ചീത്ത പറയാം…! അവിശ്വസിക്കുന്നവർക്കു കല്ലെറിയാം..!!! വന്ന വാർത്തകൾ സത്യമെന്നു തിരിച്ചറിഞ്ഞാൽ ആ പെൺകുട്ടിയെ വെറുതെ വിടുക!! ജീവിതം ജീവിച്ചുതന്നെ തീർത്തോട്ടെ എല്ലാരും 💪🏻💪🏻💪🏻
arun gopi facebook post about hanan
