Hollywood
അര്‍നോള്‍ഡ് ഷ്വാസ്നെഗറിനെ മ്യൂണിക് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് കസ്റ്റംസ് വിഭാഗം; കെണിയായത് വാച്ച്!
അര്‍നോള്‍ഡ് ഷ്വാസ്നെഗറിനെ മ്യൂണിക് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് കസ്റ്റംസ് വിഭാഗം; കെണിയായത് വാച്ച്!

നടനും കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറുമായി അര്‍നോള്‍ഡ് ഷ്വാസ്നെഗറിനെ മ്യൂണിക് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. കസ്റ്റംസ് വിഭാഗമാണ് താരത്തിനെ കസ്റ്റഡിയിലെടുത്തത്. അത്യാഢംബര വാച്ചിന്റെ പേരിലായിരുന്നു നടപടി.
മൂന്നു മണിക്കൂറിന് ശേഷം താരത്തെ വിട്ടയച്ചു. അമേരിക്കയില്‍ നിന്ന് എത്തിയപ്പോഴാണ് താരത്തിന് പുലിവാല് പിടിച്ചത്. ബാഗുകള്‍ പരിശോധിക്കുമ്പോഴാണ് കസ്റ്റംസ് അധികൃതര്‍ വാച്ച് കണ്ടെത്തുന്നത്.
താരത്തെ വിട്ടെങ്കിലും ലക്ഷ്വറി വാച്ച് വിട്ടുനല്‍കാന്‍ അധികൃതര്‍ തയാറായില്ല. ഏതു താരമായാലും നികുതി അടച്ചതിന് ശേഷം വിട്ടുനല്‍കുമെന്നാണ് അവരുടെ നിലപാട്. 23.56 ലക്ഷത്തിന്റെ Audemars Piguet ബ്രാന്‍ഡ് വാച്ചാണ് താരത്തിന് പണി നല്‍കിയത്.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനായി ലേലത്തിന് വയ്ക്കാന്‍ കൊണ്ടുവന്നതാണ് വാച്ച്. താരത്തിന് ഒരു ഓസ്ട്രിയന്‍ റിസോര്‍ട്ടാണ് ഇത് സമ്മാനിച്ചിരുന്നത്. കസ്റ്റംസ് ഫോമില്‍ ഈ വാച്ചിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. ഇതാണ് താരത്തിന് കെണിയായത്. പെനാല്‍റ്റിയടക്കം 31.72 ലക്ഷം രൂപയാണ് താരത്തിന് പിഴയിട്ടത്.
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...