Connect with us

ഞാൻ അങ്ങിനെ ഒരു തീരുമാനം എടുത്തിട്ട് ഇപ്പൊ പത്തു മാസമായി ; ജീവിതത്തിൽ എടുത്ത കടുത്ത തീരുമാനത്തെ കുറിച്ച് അർജുൻ അശോകൻ

Movies

ഞാൻ അങ്ങിനെ ഒരു തീരുമാനം എടുത്തിട്ട് ഇപ്പൊ പത്തു മാസമായി ; ജീവിതത്തിൽ എടുത്ത കടുത്ത തീരുമാനത്തെ കുറിച്ച് അർജുൻ അശോകൻ

ഞാൻ അങ്ങിനെ ഒരു തീരുമാനം എടുത്തിട്ട് ഇപ്പൊ പത്തു മാസമായി ; ജീവിതത്തിൽ എടുത്ത കടുത്ത തീരുമാനത്തെ കുറിച്ച് അർജുൻ അശോകൻ

യുവനടൻമാരിൽ ശ്രദ്ധേയനായ നടനാണ് ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടൻ. ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച അച്ഛൻ ഹരിശ്രീ​ അശോകനിൽ നിന്നും വ്യത്യസ്തമായി, സ്വഭാവനടൻ പരിവേഷമാണ് അർജുന് മലയാളസിനിമയിൽ ഉള്ളത്. നായകനായും വില്ലനായും സ്വഭാവനടനായുമൊക്കെ പുതിയ കാല മലയാളസിനിമയിൽ അർജുൻ നിറഞ്ഞു നിൽക്കുകയാണ്.

2012 ൽ അഭിനയ ലോകത്തേക്ക് എത്തിയ അർജുൻ, 2017 ൽ സൗബിൻ സാഹിർ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലെ ഹക്കീം എന്ന കഥാപാത്രമാണ് അർജുൻ അശോകന്റെ കരിയർ ബ്രേക്കിങ് ചിത്രമായി മാറിയത്.പിന്നീടങ്ങോട്ട് നിരവധി മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിലെ യുവ താരനിരയിൽ തന്നെ ഏറെ ആരാധകരുള്ള താരമായി അർജുൻ മാറുകയായിരുന്നു.

ഈ അടുത്തിടെ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജീവിതത്തിൽ താൻ നടപ്പാക്കിയ ഒരു കടുത്ത തീരുമാനത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. “ജീവിതത്തിൽ ഏതെങ്കിലും കടുത്ത തീരുമാനം എടുത്തിട്ട് നടപ്പിലാക്കാൻ പറ്റാതെ പാളിപ്പോയിട്ടുണ്ടോ” എന്ന അവതാരികയുടെ ചോദ്യത്തിനാണ് അർജുൻ മറുപടി പറഞ്ഞിരിക്കുന്നത്. “ഇല്ല പാളിയിട്ടില്ല, ജീവിതത്തിൽ കടുത്ത തീരുമാനങ്ങൾ എടുക്കില്ല എന്നല്ല അതിന്റെ അർഥം.

ഞാൻ അങ്ങിനെ ഒരു തീരുമാനം എടുത്തിട്ട് ഇപ്പൊ പത്തു മാസം ആയി.അത് ആരുടെ മുഖത്ത് നോക്കി വേണമെങ്കിലും ഞാൻ പറയും.മദ്യപിക്കില്ല എന്ന തീരുമാനം ആണ് ഞാൻ പത്തുമാസം മുൻപ് എടുത്തത്. എന്തുകൊണ്ടാണ് അങ്ങിനെ ഒരു തീരുമാനം എടുത്തത് എന്ന് ചോദിച്ചാൽ മദ്യപിക്കണ്ട എന്ന് തോന്നിയത് കൊണ്ടാണ്. എന്ന് കരുതി ഭയങ്കര ഹെൽത്ത് കോൺഷ്യസ് ആണെന്നോ ഫുഡ് ഒന്നും കഴിക്കുന്നില്ലന്നോ കരുതണ്ടാ. നല്ല തീറ്റയാണ് ഞാൻ. ബിരിയാണി ഒക്കെ നല്ല പോലെ തിന്നുന്നുണ്ട്” – അർജുൻ പറഞ്ഞു.

അർജുന്റെ തീരുമാനം നന്നായി എന്നും അതിന്റെ അഭിനന്ദനം അർപ്പിച്ചും ആരാധകർ കമന്റിടുന്നുണ്ട്. ഒരാൾ മദ്യപിക്കില്ല എന്ന് തീരുമാനിച്ചു എന്ന് പറയുമ്പോൾ എന്തുകൊണ്ടാണ് എന്ന് ചോദിക്കുന്നത് ശരിയാണോ എന്ന രീതിയിൽ അവതാരികയ്ക്ക് എതിരെ വിമര്ശനം ഉയർത്തുന്ന കമെന്റ്സും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ അർജുന്റെ അഭിമുഖങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്. തന്റെ ജീവിതത്തെ കുറിച്ചും കടന്നു വന്ന വഴികളെ കുറിച്ചുമെല്ലാം അർജുൻ നടത്തുന്ന തുറന്നു പറച്ചിൽ തന്നെയാണ് ആരാധകർ അർജുന്റെ അഭിമുഖങ്ങൾ ഏറ്റെടുക്കാൻ കാരണം.

Continue Reading
You may also like...

More in Movies

Trending

Recent

To Top