Social Media
വിവാഹ വേഷത്തിൽ തിളങ്ങി അർജുനും ശ്രീതുവും; വൈറലായി മോഷൻ പോസ്റ്റർ
വിവാഹ വേഷത്തിൽ തിളങ്ങി അർജുനും ശ്രീതുവും; വൈറലായി മോഷൻ പോസ്റ്റർ
ഏറെ കാഴ്ചക്കാരുള്ള ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറെ ശ്രദ്ധിക്കപ്പെട്ട കോംബോയാണ് അർജുനും ശ്രീതുവും. സീസണിന് അകത്തും പുറത്തും ഇപ്പോഴും ചർച്ചാ വിഷയമാണ് അർജുൻ-ശ്രീതു കോംബോ. പുറത്തിറങ്ങിയ ശേഷം ഇവർ ശരിക്കും പ്രണയത്തിലാണോ? എന്നാണ് വിവാഹം എന്ന് തുടങ്ങി നിരവധി പേരാണ് ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നത്. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്നാണ് ഇരുവരും പറഞ്ഞത്. അർജുനും ശ്രീതുവും ഒന്നിച്ച വീഡിയോകൾ വൈറൽ ആവാറുമുണ്ട്.
ഇപ്പോഴിതാ അർജുൻ ശ്രീതു ആരാധകർക്കേറെ സന്തോഷം നൽകുന്ന വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ബിഗ് ബോസിലെ തന്നെ മത്സരാർത്ഥിയായിരുന്നു ശരണ്യയാണ് സന്തോഷവാർത്ത പങ്കുവെച്ചത്. പ്രിയതമ എന്ന മ്യൂസിക് ആൽബത്തിലെ പാട്ടിന്റെ മോഷൻ പോസ്റ്റർ ആണ് ശരണ്യ പങ്കുവെച്ചത്. ശരണ്യയുടെ പ്രൊഡക്ഷൻ ഹൗസാണ് നിർമ്മിച്ചിരിക്കുന്നത്.
അർജുൻ- ശ്രീതു കോമ്പോയാണ് ഈ പാട്ടിൽ ഒന്നിച്ചെത്തുന്നത്. അർജുനും ശ്രീതുവും വിവാഹ വേഷത്തിലാണ്. ബിഗ് ബോസിലെ തന്നെ സിജോ ഉൾപ്പെടെയുള്ളവരെ മോഷൻ പോസ്റ്ററിൽ കാണാം. എന്തായാലും ശ്രീതുവിനേയും അർജുനേയും ഒരുമിച്ച് കാണാൻ പറ്റുമെന്ന സന്തോഷത്തിലാണ് ആരാധകർ. നിരവധിപേരാണ് ഈ പോസ്റ്ററിന് താഴെ കമന്റുമായി എത്തുന്നത്.
വിവാഹ വേഷത്തിൽ നിങ്ങളെ കാണുമ്പോൾ ശരിക്കും അതിശയകരമായി തോന്നുന്നു, പാട്ട് റിലീസ് ആവുന്നത് വരെ കാത്തിരിക്കാൻ ആവില്ല, ഇത് സത്യമാവാണേ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എക്സൈറ്റ്മെന്റ് കൂടുന്നു, ശ്രീതുവിനേയും അർജുനേയും കാണാൻ എന്ത് രസമാണ്. സന്തോഷവും കൊണ്ട് ഹൃദയം നിറയുന്നു, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അർജുനും ശ്രീതുവും തമ്മിൽ ഒരു ഇഷ്ടമുണ്ടെന്നും ബിബിയിൽ നിന്ന് ഇറങ്ങുമ്പോൾ അവർ അത് പറയുമെന്നുമായിരുന്നു ആരാധകർ കരുതിയത്. എന്നാൽ തങ്ങൾ സുഹൃത്തക്കൾ ആണ് എന്ന് മാത്രമാണ് രണ്ട് പേരും പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ഇരുവരും സജീവമാണ്. ഏറെ വൈകാതെ അർജുൻ- ശ്രീതു കോമ്പോയെ സ്ക്രീൻ കാണാം എന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. അതിന്റെ ആദ്യ ഘട്ടം എത്തിയ സന്തോഷത്തിലാണ് ആരാധകർ.
അതേസമയം, തന്റെ ബിഗ് ബോസ് യാത്രയിൽ ശ്രീതുവിന് വലിയ പങ്കുണ്ടെന്ന് അർജുൻ പറഞ്ഞിരുന്നു. ബിഗ് ബോസിലെ തന്റെ അപ്സ് ആന്റ് ഡൗൺസിൽ കൂടെയുണ്ടായ ആളാണ് ശ്രീതുവെന്നും അർജുൻ പറഞ്ഞിരുന്നു. ലവ് ട്രാക്കായിരുന്നോ എന്ന ചോദ്യത്തിന് താനും അർജുനും നല്ല സുഹൃത്തുക്കാണെന്നാണ് ശ്രീതു പറഞ്ഞത്. ശ്രീതുവും അർജുനും നല്ല സുഹൃത്തക്കളാണെന്ന് അർജുന്റെ അമ്മയും സഹോദരിയും പറയുന്നു.
അതേ സമയം ബിഗ് ബോസിൽ ഉണ്ടാവുന്ന സമയത്ത് അർജുനുമായുള്ള സൗഹൃദം ഇഷ്ടമല്ല എന്ന സൂചന ശ്രീതുവിന്റെ അമ്മ നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷവും ഇരുവരും സൗഹൃദം തുടരുകയായിരുന്നു. അർജുൻ-ശ്രീതു കോംബോ ഉണ്ടാകുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിട്ടില്ലെന്ന് ശ്രീതു വ്യക്തമാക്കി. എപ്പോഴാണ് ഞാൻ അർജുനുമായി കണക്ട് ആയതെന്ന് ചോദിച്ചാൽ അറിയില്ല.
അതേസമയം അർജുനുമായി പ്രണയമില്ലെന്നും ശ്രീതു വ്യക്തമാക്കി. ഇത് സൗഹൃദമാണ്. കൂടുതലാക്കി കുളമാക്കരുത്. ആ സൗഹൃദം ഇഷ്ടപ്പെട്ടത് കൊണ്ടാണ് നിങ്ങൾ കുറേ എഡിറ്റ് വീഡിയോകൾ ഇട്ടത്. അതൊക്കെ തനിക്കും ഇഷ്ടപ്പെട്ടെന്നും ശ്രീതു പറയുന്നു. ഇപ്പോഴും ഞാൻ സിംഗിൾ ആണ്. വിവാഹം കഴിക്കാൻ പോകുന്ന പുരുഷനെ കുറിച്ച് ഏതൊരാൾക്കും ഉള്ള സങ്കൽപ്പങ്ങളേ എനിക്കും ഉള്ളൂ.
സത്യസന്ധത പുലർത്തുന്ന ആളായിരിക്കണം. വിശ്വാസം, പരസ്പര ബഹുമാനം, കെയറിങ് ഇങ്ങനെ ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമേ ഞാനും ആഗ്രഹിക്കുന്നുള്ളൂ. ഞാൻ എക്‌ണോമിക്‌സിൽ എംഎ കഴിഞ്ഞതാണ്. അഭിനയം തന്നെയാണ് ഭാവി ലക്ഷ്യം. സിനിമയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും ശ്രീതു വ്യക്തമാക്കിയിരുന്നു.