Connect with us

സാരിയിൽ നിറ ചിരിയോടെ മീനാക്ഷി; വൈറലായി ദിലീപിന്റെയും കാവ്യയുടെയും എട്ടാം വിവാഹ വാർഷികത്തിൽ മീനാക്ഷി പങ്കുവെച്ച ചിത്രങ്ങൾ

Social Media

സാരിയിൽ നിറ ചിരിയോടെ മീനാക്ഷി; വൈറലായി ദിലീപിന്റെയും കാവ്യയുടെയും എട്ടാം വിവാഹ വാർഷികത്തിൽ മീനാക്ഷി പങ്കുവെച്ച ചിത്രങ്ങൾ

സാരിയിൽ നിറ ചിരിയോടെ മീനാക്ഷി; വൈറലായി ദിലീപിന്റെയും കാവ്യയുടെയും എട്ടാം വിവാഹ വാർഷികത്തിൽ മീനാക്ഷി പങ്കുവെച്ച ചിത്രങ്ങൾ

സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മീനാക്ഷി ഏതൊരു പോസ്റ്റ് അപ്ലോഡ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്.

ദിലീപിന്റെ വിവാഹവാര്ഷികദിനം മകൾ മീനാക്ഷി പങ്കുവച്ച ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കാവ്യയുടെയും ദിലീപിന്റെയും വിവാഹ വാർഷിക ദിനം ആയിരുന്നു നവംബർ 25. സ്‌പെഷ്യൽ ഡേ പ്രമാണിച്ചുകൊണ്ട് കാവ്യാ മാധവൻ തന്റെ പ്രിയതമന്‌ ഒപ്പമുള്ള ചിത്രണങ്ങൾ പങ്കുവച്ചുകൊണ്ട് എത്തിയിരുന്നു. ദിലീപിന് ഒപ്പമുള്ള ഏറ്റവും പുത്തൻ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് കാവ്യ മാധവൻ എത്തിയത്.

ഇതിന് പിന്നാലെയാണ് മീനാക്ഷി എത്തിയത്. എന്നാൽ അച്ഛനോ കാവ്യയ്ക്കോ ഉള്ള ആശംസ പോസ്റ്റ് ആയിരുന്നില്ല മീനാക്ഷി പങ്കുവെച്ചിരുന്നത്. ആശംസകൾക്ക് പകരം സാരിയിൽ എത്തി പൊട്ടിച്ചിരിക്കുന്ന ചിത്രങ്ങൾ മാത്രമാണ് മീനാക്ഷി ദിലീപ് പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതോടെ അച്ഛന് എന്തിനും ഒപ്പം നിന്ന ആൾ ഈ ദിവസം മറന്നു പോയോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

അച്ഛന്റെ പൊന്നുമോൾ, അമ്മയെ പോലെ തന്നെ കാണാൻ, അമ്മയെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാകുമെല്ലേ വിവാഹ വാർഷികാശംസകൾ നേരാത്തത് എന്നിങ്ങനെ പോകുന്നു കമന്റുകൾ. മീനാക്ഷിയുടെ ബിരുദദാന ചടങ്ങിന് പിന്നാലെ മഞ്ജുവും മകളും ഇൻസ്റ്റാഗ്രമിൽ പരസ്പരം ഫോളോ കൂടി ചെയ്തതോടെ അമ്മയും മകളും പിണക്കങ്ങൾ എല്ലാം മറന്നു എന്നും ഒന്നിച്ചുവെന്നുമാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു.

അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് വലിയ വാർത്തയായതോടെ മീനാക്ഷി മഞ്ജുവിനെ അൺഫോളൊ ചെയ്തു. എന്നാവ്‍ മഞ്ജു ഇപ്പോഴും മീനാക്ഷിയെ പിന്തുടരുന്നുണ്ട്.

അതേസമയം, 2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ.

വിവാഹിതരായി വൈകാതെ ദിലീപും കാവ്യയും കേസിലും വിവാദത്തിലും ഉൾപ്പെട്ടതോടെ വെറുപ്പും പുച്ഛവും പരിഹാസവും ഇരട്ടിയായി. ഇപ്പോഴും അത്തരത്തിലുള്ള കമന്റുകളും പോസ്റ്റുകളും കാവ്യയ്ക്കും ദിലീപിനുമെതിരെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. കുടുംബം കലക്കി എന്നൊക്കെയാണ് കാവ്യയെ സോഷ്യൽമീഡിയയിലെ ഒരു വിഭാഗം ആളുകൾ ഇപ്പോഴും അധിക്ഷേപിക്കാൻ വിളിക്കുന്നത്. മഞ്ജു പോയതോടെ ദിലീപിന്റെ ഐശ്വര്യവും പടിയിറങ്ങിയെന്നും കാവ്യ ദിലീപിന്റെ ഒപ്പമുള്ള വിട്ടൊഴിയാത്ത ശനിദശയാണെന്നുമെല്ലാമാണ് ഇവരുടെ വിവാഹത്തോടും കുടുംബ ജീവിതത്തോടും എതിർപ്പുള്ളവർ കുറിക്കാറുള്ളത്.

ഇപ്പോൾ മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങൾ നോക്കുകയാണ് കാവ്യ എന്നാണ് ദിലീപ് അടുത്തിടെ പറഞ്ഞത്. എന്നാൽ ഇനി അഭിനയത്തിലേയ്ക്കില്ലെന്നാണ് കാവ്യ പറഞ്ഞത്. മകളുടെ വിദ്യാഭ്യാസ കാര്യങ്ങളും മറ്റും നോക്കിയാണ് കാവ്യ മുന്നോട്ട് പോകുന്നതെന്നും സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യയാണ് പറയേണ്ടതെന്നുമാണ് ദിലീപ് ഒരിക്കെ പറഞ്ഞിരുന്നത്. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ഈ ചിത്രത്തിലെ നായകൻ.

More in Social Media

Trending