Connect with us

അവർ തമ്മിലുള്ള സ്നേഹം കൂടിയിട്ടേയുള്ളൂ..ബി ബിയിൽ ഞാൻ ഏറ്റവും വെറുത്ത ഒരു സീൻ… ; വീണ്ടും വൈറലായി അർജുൻ-ശ്രീതു കോംബോ വീഡിയോ; കമന്റുകളുമായി ആരാധകർ

Malayalam

അവർ തമ്മിലുള്ള സ്നേഹം കൂടിയിട്ടേയുള്ളൂ..ബി ബിയിൽ ഞാൻ ഏറ്റവും വെറുത്ത ഒരു സീൻ… ; വീണ്ടും വൈറലായി അർജുൻ-ശ്രീതു കോംബോ വീഡിയോ; കമന്റുകളുമായി ആരാധകർ

അവർ തമ്മിലുള്ള സ്നേഹം കൂടിയിട്ടേയുള്ളൂ..ബി ബിയിൽ ഞാൻ ഏറ്റവും വെറുത്ത ഒരു സീൻ… ; വീണ്ടും വൈറലായി അർജുൻ-ശ്രീതു കോംബോ വീഡിയോ; കമന്റുകളുമായി ആരാധകർ

കുറച്ച് ആഴ്കൾക്ക് മുമ്പായിരുന്നു ഏറെ കാഴ്ചക്കാരുള്ള ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചത്. ഏറെ വിവാദങ്ങളും വിമർശനങ്ങളും നേരിട്ട സീസൺ കൂടിയായിരുന്നു ഇത്. ജിന്റോയ്ക്കായിരുന്നു ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം ആയിരുന്നു അർജുന്. സീസണിന് അകത്തും പുറത്തും ഇപ്പോഴും ചർച്ചാ വിഷയമാണ് അർജുൻ-ശ്രീതു കോംബോ. പുറത്തിറങ്ങിയ ശേഷം ഇവർ ശരിക്കും പ്രണയത്തിലാണോ? എന്നണ് വിവാഹം എന്ന് തുടങ്ങി നിരവധി പേരാണ് ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നത്. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്നാണ് ഇരുവരും പറഞ്ഞത്.

സീസൺ അവസാനിച്ചിട്ടും സോഷ്യൽ മീഡിയ അർജുനെയും ശ്രീതുവിനെയും വിടാനുള്ള പരിപാടിയില്ല. ഇപ്പോൾ അർജുന്റെയും ശ്രീതുവിന്റെയും ഒരു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. ക്യാമറ ഇല്ലാതെ നിന്റെ ക്യാറക്ടർ എനിക്ക് കാണണം. അതെനിക്ക് കാണണം പുറത്തിറങ്ങുമ്പോൾ നിന്റെ സ്വഭാവം പുറത്തുവരുമല്ലോ, നിയെന്റെ മുന്നിൽ അഭിനയിക്കുകയാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട് എന്ന് ബി​ഗ് ബോസിനകത്ത് വെച്ച് ശ്രീതു അർ‌ജുനോട് പറയുന്ന വീഡിയോ ആണ് ഇപ്പോൾ വീണ്ടും ചർച്ചയായത്.

എന്നാൽ എനിക്ക് ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല..കാരണം ..ഇത് അർജുനാണ് എന്നാണ് മറുപടി പറയുന്നത്. നിരവധിപേരാണ് ഇതിന് കമന്റുമായി എത്തുന്നത്. ശ്രീതു പലപ്പോളും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. പക്ഷേ അത് അർജുനെ വേദനിപ്പിക്കാനായിരുന്നില്ല. അവൻ ഫേയ്ക്കല്ലെന്ന് അറിയാൻ വേണ്ടിയായിരുന്നു. ഈ സംസാരം സീരിയസ് അല്ലെങ്കിലും ഹേയ്റ്റേഴ്സ് അതേറ്റെടുത്തു.

പക്ഷേ പുറത്തിറങ്ങിയപ്പോൾ അവൾ‌ അവനെ മനസ്സിലാക്കി. അവൾ വിചാരിച്ചതിലും ജെവുവിൻ ആയിരുന്നു അർജുൻ .അതിൽ അവൾ തന്നെയാണ് സന്തോഷിക്കുന്നത്. അവർ തമ്മിലുള്ള സ്നേഹം കൂടിയിട്ടേയുള്ളൂവെന്നാണ് ഒരാൾ കമന്റ് ചെയ്തത്. ബി ബിയിൽ ഞാൻ ഏറ്റവും വെറുത്ത ഒരു സീൻ… ആ വാക്ക് ആവർത്തിച്ച് പറഞ്ഞതിന് ശ്രീതുവിനോട് ക്ഷമിക്കാൻ കഴിഞ്ഞില്ല… പുറത്ത് കാത്തുനിൽക്കുന്നവർക്ക് അവർ വിചാരിച്ചത് കൃത്യമായി ലഭിച്ചതിനാൽ സമയം വളരെ നിർണായകമായിരുന്നു എന്നാണ് ഒരു കമന്റ്.

ഈ ബന്ധത്തിൽ ശ്രീതു നടത്തിയ പ്രയത്‌നങ്ങളെ ഒരാളും അഭിനന്ദിക്കില്ല, പക്ഷേ അവൾ ഒരിക്കലും അവനെ തരംതാഴ്ത്താൻ ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു പ്രസ്താവന, അവരുടെ പതിവ് രസകരമായ തമാശകൾ പോലെ പറയുക ആയിരുന്നു. ആളുകൾ അതിനെതിരെ സംസാരിക്കാൻ തുടങ്ങുകയും ചെയ്തു എന്നാണ് മറ്റൊരു കമന്റ്. പിന്നാലെ നിരവധി പേരാണ് കമന്റ് ബോക്സിലൂടെ ഫാൻ ഫൈറ്റ് നടത്തിക്കൊണ്ടിരിക്കുന്നത്.

അതേസമയം, തന്റെ ബിഗ് ബോസ് യാത്രയിൽ ശ്രീതുവിന് വലിയ പങ്കുണ്ടെന്ന് അർജുൻ പറഞ്ഞിരുന്നു. ബിഗ് ബോസിലെ തന്റെ അപസ് ആന്റ് ഡൗൺസിൽ കൂടെയുണ്ടായ ആളാണ് ശ്രീതുവെന്നും അർജുൻ പറയുന്നുണ്ട്. ലവ് ട്രാക്കായിരുന്നോ എന്ന ചോദ്യത്തിന് താനും അർജുനും നല്ല സുഹൃത്തുക്കാണെന്നാണ് ശ്രീതു പറഞ്ഞത്. ശ്രീതുവും അർജുനും നല്ല സുഹൃത്തക്കളാണെന്ന് അർജുന്റെ അമ്മയും സഹോദരിയും പറയുന്നു

അർജുൻ-ശ്രീതു കോംബോ ഉണ്ടാകുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിട്ടില്ലെന്ന് ശ്രീതു വ്യക്തമാക്കി. എപ്പോഴാണ് ഞാൻ അർജുനുമായി കണക്ട് ആയതെന്ന് ചോദിച്ചാൽ അറിയില്ല. അതേസമയം അർജുനുമായി പ്രണയമില്ലെന്നും ശ്രീതു വ്യക്തമാക്കി. ഇത് സൗഹൃദമാണ്. കൂടുതലാക്കി കുളമാക്കരുത്. ആ സൗഹൃദം ഇഷ്ടപ്പെട്ടത് കൊണ്ടാണ് നിങ്ങൾ കുറേ എഡിറ്റ് വീഡിയോകൾ ഇട്ടത്. അതൊക്കെ തനിക്കും ഇഷ്ടപ്പെട്ടെന്നും ശ്രീതു പറയുന്നു.

ഇപ്പോഴും ഞാൻ സിംഗിൾ ആണ്. വിവാഹം കഴിക്കാൻ പോകുന്ന പുരുഷനെ കുറിച്ച് ഏതൊരാൾക്കും ഉള്ള സങ്കൽപ്പങ്ങളേ എനിക്കും ഉള്ളൂ. സത്യസന്ധത പുലർത്തുന്ന ആളായിരിക്കണം. വിശ്വാസം, പരസ്പര ബഹുമാനം, കെയറിങ് ഇങ്ങനെ ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമേ ഞാനും ആഗ്രഹിക്കുന്നുള്ളൂ. ഞാൻ എക്‌ണോമിക്‌സിൽ എംഎ കഴിഞ്ഞതാണ്. അഭിനയം തന്നെയാണ് ഭാവി ലക്ഷ്യം. സിനിമയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും ശ്രീതു വ്യക്തമാക്കിയിരുന്നു.

More in Malayalam

Trending