Connect with us

മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിഞ്ഞുവെന്ന് വാര്‍ത്തകള്‍!

Bollywood

മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിഞ്ഞുവെന്ന് വാര്‍ത്തകള്‍!

മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിഞ്ഞുവെന്ന് വാര്‍ത്തകള്‍!

ബോളിവുഡിന്റെ പ്രിയപ്പെട്ട പ്രണയ ജോഡികളായിരുന്നു മലൈക അറോറയും അര്‍ജുന്‍ കപൂറും. താരങ്ങള്‍ ഒന്നിച്ചുള്ള അവധിയാഘോഷങ്ങളുടേയും പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാലിപ്പോള്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം.

വര്‍ഷങ്ങളായി വളരെ അടുപ്പത്തിലായിരുന്നു ഇരുവരും. എന്നാല്‍ ഇത് സംബന്ധിച്ച് മലൈകയോ അര്‍ജുനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2019 ലായിരുന്നു തങ്ങള്‍ പ്രണയത്തിലാണെന്ന വിവരം താരങ്ങള്‍ വെളിപ്പെടുത്തിയത്. ‘മലൈകയും അര്‍ജുനും തമ്മില്‍ വളരെ സ്‌പെഷ്യലായ ഒരു ബന്ധത്തിലായിരുന്നു.

സൗഹൃദം നിലനിര്‍ത്തിക്കൊണ്ടു തന്നെ അവരിപ്പോള്‍ വേര്‍പിരിയാന്‍ തീരുമാനമെടുത്തു. ഇക്കാര്യത്തില്‍ പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് ഇരുവരും മൗനം പാലിക്കും. ഇരുവരും നല്ല സുഹൃത്തുക്കളായി തുടരും. വളരെ സ്‌നേഹത്തോടെ മുന്നോട്ട് പോയിരുന്ന ഒരു ബന്ധം നിര്‍ഭാ?ഗ്യവശാല്‍ അവസാനിപ്പിക്കേണ്ടതായി വന്നു.

അതിനര്‍ഥം അവര്‍ക്കിടയില്‍ മോശമായ കാര്യങ്ങള്‍ നടന്നു എന്നല്ല. അവര്‍ പരസ്പരം വളരെയധികം ബഹുമാനിക്കുന്നു. രണ്ട് വഴിയിലേക്ക് നീങ്ങുമ്പോഴും അതേ ബഹുമാനവും സ്‌നേഹവും നിലനിര്‍ത്തും. വൈകാരികമായ ഈ സന്ദര്‍ഭത്തില്‍ അവര്‍ക്ക് അവരുടേതായ സെപ്‌യ്‌സ് നല്‍കണ’മെന്നും താരങ്ങളുടെ അടുത്തവൃത്തങ്ങള്‍ അറിയിച്ചതായി പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തു.

പ്രായ വ്യത്യാസത്തെത്തുടര്‍ന്ന് നിരവധി ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരുവരും വിധേയരായിട്ടുണ്ട്. അര്‍ജുനേക്കാള്‍ 12 വയസിന് മുതിര്‍ന്നതാണ് മലൈക. 2018 ല്‍ ഒരു ഫാഷന്‍ ഷോയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയത്. മലൈകയുടെ 45ാം പിറന്നാള്‍ കൂടിയായിരുന്നു അന്ന്.

പിന്നീട് പ്രണയത്തിലാണെന്ന് താരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മുതലാണ് താരങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. രോഹിത്ത് ഷെട്ടിയുടെ സിങ്കം എ?ഗെയെന്‍, നോ എന്‍ട്രി 2 എന്നീ ചിത്രങ്ങളാണ് അര്‍ജുന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. മലൈക സിനിമയില്‍ നിന്ന് ഇപ്പോള്‍ ഇടവേളയെടുത്തിരിക്കുകയാണ്.

More in Bollywood

Trending

Recent

To Top