Malayalam
വിവാഹം ചെയ്യാനായി ഒരു സൈന്‍ മതി, എന്നാല്‍ ഡിവോഴ്‌സ് കിട്ടാനായി ഒരു കെട്ട് പേപ്പറില്‍ സൈന്‍ ചെയ്യണം; ആവശ്യമാണെങ്കില്‍ മാത്രം ചെയ്യേണ്ട ഒന്നാണ് വിവാഹമെന്ന് അര്‍ച്ചന കവി
വിവാഹം ചെയ്യാനായി ഒരു സൈന്‍ മതി, എന്നാല്‍ ഡിവോഴ്‌സ് കിട്ടാനായി ഒരു കെട്ട് പേപ്പറില്‍ സൈന്‍ ചെയ്യണം; ആവശ്യമാണെങ്കില്‍ മാത്രം ചെയ്യേണ്ട ഒന്നാണ് വിവാഹമെന്ന് അര്‍ച്ചന കവി
നീലത്താമര എന്ന ഒറ്റ ചിത്രം മതി അര്‍ച്ചന കവി എന്ന നടിയെ മലയാളികള്‍ ഓര്‍ത്തിരിക്കാന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും പുത്തന്‍ വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
എന്നാല്‍ ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ആവശ്യമാണെങ്കില്‍ മാത്രം ചെയ്യേണ്ട ഒന്നാണ് വിവാഹമെന്നാണ് അര്‍ച്ചന കവി പറയുന്നത്. എന്തിനാണ് കല്യാണം കഴിക്കുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ വേണം. കാരണം വിവാഹം ചെയ്യാനായി ഒരു സൈന്‍ മതി, എന്നാല്‍ ഡിവോഴ്‌സ് കിട്ടാനായി ഒരു കെട്ട് പേപ്പറില്‍ സൈന്‍ ചെയ്യണം എന്നാണ് അര്‍ച്ചന പറയുന്നത്.
2016ല്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ അബീഷ് മാത്യുവിനെയാണ് അര്‍ച്ചന വിവാഹം ചെയ്തത്. താരത്തിന്റെ ബാലകാല സുഹൃത്ത് കൂടിയായിരുന്നു അബീഷ്. എന്നാല്‍ 2021ല്‍ ഇവര്‍ വിവാഹമോചിതയായിരുന്നു. തന്റെ വിവാഹമോചനത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് അര്‍ച്ചന സംസാരിക്കുന്നത്.
തന്റെ പ്രായത്തിലുളള പലരും ഡിവോഴ്‌സിലൂടെ കടന്ന് പോയിട്ടുണ്ട്. എന്തിന് വേണ്ടിയാണ് താന്‍ കല്യാണ കഴിക്കുന്നതെന്ന് ഒരാള്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. വിവാഹത്തിന് ഒരു പേപ്പറില്‍ സൈന്‍ ചെയ്താല്‍ മതിയാകും എന്നാല്‍ ഡിവോഴ്‌സിനായി ഒരു കെട്ട് പേപ്പറില്‍ സൈന്‍ ചെയ്യണം എന്നാണ് അര്‍ച്ചന പറയുന്നത്.
വളരെ പ്രാക്റ്റിക്കലായി ചിന്തിക്കുന്നയാളാണ് അബീഷ്. എന്നാല്‍ താന്‍ ഇമോഷ്ണലായിട്ടുള്ള വ്യക്തിയാണ്. പരസ്പരമുളള പ്രശ്‌നം സൗഹൃദത്തെ ബാധിക്കരുതെന്ന് വിചാരിച്ചാണ് പിരിയാന്‍ തീരുമാനിച്ചത് എന്നും അര്‍ച്ചന വ്യക്തമാക്കി. അതേസമയം, ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം.
‘രാജ റാണി’ എന്ന സീരിയലിലൂടെയാണ് താരം വീണ്ടും അഭിനയലോകത്ത് സജീവമായിരിക്കുന്നത്. ലാല്‍ ജോസിന്റെ ഒരുങ്ങിയ ‘നീലത്താമര’ എന്ന സിനിമയിലൂടെ 2009ല്‍ ആണ് അര്‍ച്ചന സിനിമയിലേക്ക് എത്തുന്നത്. ‘വണ്‍സ് അപ്പോണ്‍ എ ടൈം ദെര്‍ വാസ് എ കള്ളന്‍’ എന്ന സിനിമയായിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.
