Malayalam
പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിന്റെയൊക്കെ വക്താക്കള്‍ ഒരു ചായ ബ്രേക്ക് എടുക്കൂ.., സ്ഫടികത്തിന്റെ രണ്ടാം വരവിനെ കുറിച്ച് മുരളി ഗോപി
പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിന്റെയൊക്കെ വക്താക്കള്‍ ഒരു ചായ ബ്രേക്ക് എടുക്കൂ.., സ്ഫടികത്തിന്റെ രണ്ടാം വരവിനെ കുറിച്ച് മുരളി ഗോപി
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായ മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചത്. ഭദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ 4ഗ റീ മാസ്റ്റര്‍ വേര്‍ഷനാണ് റിലീസ് ചെയ്യാന്‍ പോകുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്‍പതിനാണ് ഈ ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നത്.
ഇതിന്റെ റീ റിലീസ് പ്രഖ്യാപിച്ച വേളയില്‍, ഈ ചിത്രത്തിലെ മോഹന്‍ലാലിന്റെ ഇന്‍ട്രോഡക്ഷന്‍ സീന്‍ പങ്ക് വെച്ച് കൊണ്ട് പ്രശസ്ത രചയിതാവും നടനുമായ മുരളി ഗോപി പങ്ക് വെച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. മലയാള സിനിമാ സ്‌ക്രീനില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ട ഏറ്റവും ഓര്‍ഗാനിക്കും, ഡൈനാമിക്കും ആയ ആക്ഷന്‍ സീനാണ് ഇത് എന്നും പറഞ്ഞ് കൊണ്ടാണ് അദ്ദേഹം ഈ ആക്ഷന്‍ രംഗം പങ്ക് വെച്ചത്.
തനിക്ക് ലഭ്യമായ എല്ലാ ചലിക്കുന്നതും ചലിക്കാത്തതുമായ വസ്തുക്കളും, എല്ലാ ജീവനുള്ളതും അല്ലാത്തതുമായ വസ്തുക്കളും ഉപയോഗിച്ച് കൊണ്ട്, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശാരീരികമായി ഒഴുക്കുള്ള ആക്ഷന്‍ ഹീറോകളില്‍ ഒരാളെയാണ് സംവിധായകന്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും മുരളി ഗോപി കുറിച്ചു.
ക്ലാസിക് താളത്തില്‍ വികസിക്കുന്ന ഈ ആക്ഷന്‍ സീന്‍ ഇപ്പോഴും സ്‌റ്റൈലിഷും ആകര്‍ഷകവുമാണ് എന്നും മുരളി ഗോപി പറയുന്നു. അതോടൊപ്പം തന്നെ, പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിന്റെയൊക്കെ വക്താക്കള്‍ ഒരു ചായ ബ്രേക്ക് എടുക്കാനും മുരളി ഗോപി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ഭദ്രനും മുന്നോട്ട് വന്നു.
ഭദ്രന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ, ‘ഈ വിലയിരുത്തല്‍ മഹാ സമുദ്രത്തിന്റെ ആഴത്തോളം ഞാന്‍ ഏറ്റെടുക്കുന്നു! വല്ലപ്പോഴുമേ ഇത്രേം ആഴത്തിലുള്ള ചില എഴുത്തുകള്‍ എന്റെ ശ്രദ്ധയില്‍ പെടാറുള്ളു..അതിന്റെ അര്‍ത്ഥം ആരും എഴുതുന്നില്ല എന്നല്ല. ഗംഭീരമായിരിക്കുന്നു മുരളിയുടെ വാക്കുകളുടെ ശക്തി. ഏത് സര്‍വകലാശാലയില്‍ നിന്നുമാണ് ഇത്രേം കരുത്തുള്ള പ്രയോഗങ്ങള്‍ കരസ്തമാക്കിയത്?! വളരെ സ്‌നേഹത്തോടെ ഭദ്രന്‍..’.
