Malayalam
ദിലീപിന് കൈ കൊടുക്കുന്ന ലിബര്‍ട്ടി ബഷീര്‍, ഇരുവരും ഒന്നിച്ചോ…!; സത്യാവസ്ഥ ഇതെന്ന് പല്ലിശ്ശേരി
ദിലീപിന് കൈ കൊടുക്കുന്ന ലിബര്‍ട്ടി ബഷീര്‍, ഇരുവരും ഒന്നിച്ചോ…!; സത്യാവസ്ഥ ഇതെന്ന് പല്ലിശ്ശേരി
എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദിലീപിന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കൂടുതല്‍ സമയത്തിന്റെ ആവശ്യമില്ലാതിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ കേസിന് പിന്നാലെയാണെങ്കിലും ദിലീപിന്റേതായി പുറത്തെത്താറുള്ള എല്ലാ വാര്‍ത്തകള്‍ക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ ദിലീപിനെ കുറിച്ചും ലിബേര്‍ട്ടി ബഷീറിനെ കുറിച്ചും പല്ലിശ്ശേരി പറഞ്ഞ വാക്കകുളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലിബര്‍ട്ടി ബഷീറും ദിലീപും ഒരു പാര്‍ട്ടിയ്ക്കിടെ കൈ കൊടുക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.
ഇതിന് പിന്നാലെ ഇരുവരും ഒന്നിച്ചോ ദിലീപ് ലിബര്‍ട്ടി ബഷീറിനെയും കയ്യിലെടുത്തോ എന്നു തുടങ്ങി നിരവധി പേരാണ് സംശയങ്ങളുമായി രംഗത്തെത്തിയിരുന്നത്. കാരണം നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ചാനല്‍ ചര്‍ച്ചകളില്‍ പ്രധാനമായും ഉയര്‍ന്നിരുന്ന ശബ്ദം ലിബര്‍ട്ടി ബഷീറിന്റേതായിരുന്നു. ഇപ്പോഴിതാ ഇതേ കുറിച്ചാണ് പല്ലിശ്ശേരി പറയുന്നത്.
വിതരണകമ്പനിയും നിര്‍മാണ കമ്പനിയുമെല്ലാം ഉണ്ടായിരുന്ന ഒരാളായിരുന്നു ലിബര്‍ട്ടി ബഷീര്‍. എന്നാല്‍ ഒറ്റ ദിവസം കൊണ്ടാണ് ദിലീപ് ഇദ്ദേഹത്തെ ഒതുക്കി കളഞ്ഞത്. അന്ന് മുതല്‍ തുടങ്ങിയതാണ് ഇവര്‍ തമ്മിലുള്ള മാനസിക എതിരാളിത്തം. അതുകൊണ്ടു തന്നെ എതിരാളികളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഇരു കൂട്ടരും ഇരു ഭാഗത്ത് നിന്നും ചിന്തിച്ചിരുന്നു. ഇരുവരെയും ഒന്നിപ്പിക്കാന്‍ പലരും ശ്രമിച്ചിരുന്നുവെങ്കിലും ലിബര്‍ട്ടി ബഷീര്‍ അന്ന് പറഞ്ഞിരുന്നത് എന്നെ നശിപ്പിച്ച, എന്നെ തകര്‍ത്ത ഒരുവനാണത്. മലയാള സിനിമയല്‍ ഞാന്‍ ചെയ്തത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം.
അത് ഇന്നലെ വന്ന ഒരുത്തന്‍ ഈ സംഘടനയുടെ നേതാവായി വന്ന് എന്ന തകര്‍ക്കാന്‍ ശ്രമിച്ചത് അത് ഒരിക്കലും ക്ഷമിക്കാന്‍ പറ്റുന്ന ഒന്നല്ല എന്നാണ് ലിബര്‍ട്ടി ബഷീര്‍ അന്ന് പറഞ്ഞിരുന്നത്. എന്നാ പോട്ടേ എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് ദിലീപും സംസാരിച്ചിരുന്നത്. അതുകൊണ്ടു തന്നെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടപ്പോള്‍ ഇവര്‍ ശത്രു ലിസ്റ്റില്‍ തന്നെയായിരുന്നു. ബഷീറിനൊപ്പം പലരും ഉണ്ടായിരുന്നു.
ഇങ്ങനൊരു സംഭവം നടക്കുന്നതിനിടിയിലാണ് മഞ്ഞുരുകും പോലെ ഇരുവരും ഒന്നിച്ച് ഒരു ഫോട്ടോയില്‍ പ്ര്യക്ഷ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അന്നൊന്നും തനിക്കത് വിശ്വസിക്കാനായില്ലാ എന്നാണ് പല്ലിശ്ശേരി പറയുന്നത്. കാരണം അത്രത്തോളം ദ്രോഹമാണ് ദിലീപ് സംഘടനയുടെ തലപ്പത്ത് ഇരുന്നു കൊണ്ട് ദിലീപിനോട് കാണിച്ചിരുന്നത്. അതിന്റെ പേരില്‍ സംഘന പിളര്‍ന്ന് എന്ന് തന്നെ പറയാം. അമ്മയില്‍ തുടങ്ങി സംവിധാന സംഘടകളിലും വിതരണ സംഘടനകളിലുമടക്കം ആധിപത്യം സ്ഥാപിക്കാന്‍ ദിലീപിന് കഴിഞ്ഞിരുന്നു.
തലശ്ശേരിയില്‍ ലിബര്‍ട്ടി ബഷീറിന് സിനിമാ തിയേറ്ററുകള്‍ ഉണ്ട്. അവിടെ സിനിമ കൊടുക്കാതെ ഒറ്റപ്പെടുത്താന്‍ ദിലീപിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായിരുന്നു. അന്ന് എനിക്കും ഒരു ദിവസം വരുമെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്. തനിക്കും ഒരു ദിവസം വരുമെന്നും തന്റെ വേദന എല്ലാവരും ഒരുനാള്‍ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്നു തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ ലിബര്‍ട്ടി ബഷീറിനെ അനുനയിപ്പിക്കാന്‍ ദിലീപ് പലരെയും അങ്ങോട്ടേയ്ക്ക് അയച്ചുവെങ്കിലും ഒരു ചിരിയോടെ മാറി നില്‍ക്കുകയാണ് ലിബര്‍ട്ടി ബഷീര്‍ ചെയ്തത്.
അതുകൊണ്ടു തന്നെ ഒരു ഫോട്ടോ പുറത്ത് വന്നപ്പോള്‍ താന്‍ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചുവെന്നും ഒരു ഫങ്ഷനില്‍ പങ്കെടുക്കുമ്പോള്‍ പലരെയും ഒരുമിച്ച് കാണുമെന്നും അപ്പോള്‍ ഒരു ഫോട്ടോ എടുത്തുവെന്ന് കരുതി മഞ്ഞുരുകിയെന്ന് പറയാന്‍ കഴിയുമോ, ദിലീപിനോട് ക്ഷമിച്ചുവെന്ന് പറയാന്‍ കഴിയുമോ, ദിലീപ് ചെയ്തതെല്ലാം ഇല്ലെന്ന് പറയാന്‍ പറ്റുമോ.., തനിക്ക് അന്നും ഇന്നും ഒരേ വാക്ക് മാത്രമേ ഉള്ളൂവെന്നുമാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞതെന്നും പല്ലിശ്ശേരി പറയുന്നു.
ഇതിനിടയല്‍ താന്‍ ദിലീപിനെതിരെ കൊടുത്ത കേസ് പിന്‍വലിച്ചുവെന്നും അതാണ് തങ്ങള്‍ ഒരുമിച്ച് ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്ന തരത്തിലും വാര്‍ത്തകള്‍ പരക്കുന്നുണ്ട്. എന്നാല്‍ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ലെന്നും താന്‍ ആ കേസ് പിന്‍വലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന് തക്കതായ ശിക്ഷ കിട്ടുമെന്നാണ് ബഷീര്‍ പറയുന്നത്. അതുകൊണ്ടു തന്നെ നമുക്ക് നീതിയ്ക്കായി കാത്തിരിക്കാം എന്നും അദ്ദേഹം പറയുന്നു.
