Connect with us

എല്ലാ പെൺകുട്ടികളോടും എനിക്ക് പറയാനുള്ളത് നിങ്ങൾ വിവാഹം ചെയ്യുന്നതിന് മുമ്പോ ശേഷമോ സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്നാണ്. അങ്ങനെയെങ്കിൽ പ്രശ്‌നമുണ്ടാകുമ്പോൾ കുടുംബം പിന്തുണച്ചില്ലെങ്കിലും നിങ്ങൾക്ക് ജീവിക്കാനാകും; അർച്ചന കവി

Actress

എല്ലാ പെൺകുട്ടികളോടും എനിക്ക് പറയാനുള്ളത് നിങ്ങൾ വിവാഹം ചെയ്യുന്നതിന് മുമ്പോ ശേഷമോ സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്നാണ്. അങ്ങനെയെങ്കിൽ പ്രശ്‌നമുണ്ടാകുമ്പോൾ കുടുംബം പിന്തുണച്ചില്ലെങ്കിലും നിങ്ങൾക്ക് ജീവിക്കാനാകും; അർച്ചന കവി

എല്ലാ പെൺകുട്ടികളോടും എനിക്ക് പറയാനുള്ളത് നിങ്ങൾ വിവാഹം ചെയ്യുന്നതിന് മുമ്പോ ശേഷമോ സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്നാണ്. അങ്ങനെയെങ്കിൽ പ്രശ്‌നമുണ്ടാകുമ്പോൾ കുടുംബം പിന്തുണച്ചില്ലെങ്കിലും നിങ്ങൾക്ക് ജീവിക്കാനാകും; അർച്ചന കവി

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അർച്ചന കവി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയ താരം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ല എങ്കിലും അഭിനയിച്ച ചിത്രങ്ങളിലെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന താരം വീണ്ടും ആരാധകരുടെ മുന്നിലെത്തിയിരുന്നു.

മാത്രമല്ല, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പുതിയ സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞതിനൊപ്പം തന്റെ വിവാഹമോചനത്തെ പറ്റി വളരെ ലളിതമായി പറഞ്ഞതും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. കാര്യത്തെ വളരെ ലളിതമായി കൈകാര്യം ചെയ്തുവെന്നാമ് പലരും പറഞ്ഞത്.

സ്വയം തീരുമാനിച്ചുള്ള ഡിവോഴ്‌സ് ആയിരുന്നെങ്കിലും അതിന് ശേഷം ഡിപ്രെഷനിൽ ആയി. ഇതിനെക്കുറിച്ച് തുറന്നു പറയരുതെന്ന് ചിലർ തന്നോട് പറഞ്ഞതിനെപ്പറ്റി പറയുകയാണ് നടി. മനുഷ്യന്മാർ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് അടി ഉണ്ടാക്കുന്നു, കുത്തിക്കൊല്ലുന്നു. അതെല്ലാം ഈ സമൂഹത്തിന് സാധാരണ സംഭവമാണ്. പക്ഷേ ഒരാൾ മാനസികമായി എന്തോ ബുദ്ധിമുട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു ചികിത്സ തേടണം എന്ന് പറഞ്ഞാൽ അത് വലിയ തെറ്റാണ്. അയാളെ മറ്റൊരു കണ്ണിലൂടെയാണ് സമൂഹം കാണുന്നത്.

പുതിയ ജനറേഷൻ ഉള്ളവർ ഡിപ്രഷൻ, പിഎംഡിഡി എന്നൊക്കെ പറയുമ്പോൾ അതെല്ലാം ചുമ്മാ പറയുന്നതാണെന്നാണ് ചിലരുടെ ധാരണ. നമുക്ക് എന്താ പണ്ട് ടെൻഷൻ ഇല്ലായിരുന്നോ? നിങ്ങൾക്ക് എന്താ ഇപ്പോൾ അതിലും വലിയ ടെൻഷൻ എന്നൊക്കെയാണ് ചിലരുടെ ചോദ്യങ്ങൾ. അതിനുത്തരം നിങ്ങൾക്കും മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ചികിത്സ തേടിയില്ല എന്നത് നിങ്ങളുടെ അറിവില്ലായ്മയാണെന്നാണ്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാനാണ് ചികിത്സ തേടുന്നത്, അത് എല്ലാവരും മനസ്സിലാക്കണം.

ഇനി ചികിത്സ തേടിയാലും അത് പുറത്ത് പറയാൻ പലർക്കും മടിയാണ്. മാനസികാരോഗ്യ കാര്യങ്ങൾ എല്ലായിടത്തും തുറന്നു സംസാരിക്കരുത് ഇനിയൊരു വിവാഹം നടക്കില്ല എന്നൊക്കെ ഒരു അമ്മച്ചി അടുത്തിടെ എന്നോട് പറഞ്ഞു. ഇത്തരം കാര്യങ്ങൾ ഒളിപ്പിച്ചുവെച്ചിട്ട് നടത്തേണ്ട ഒന്നാണോ വിവാഹം? എല്ലാം അംഗീകരിക്കാൻ പറ്റുന്നവരെ മാത്രം ജീവിതപങ്കാളിയാക്കണമെന്നും അർച്ചന പറയുന്നു.

തന്റെ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങൾ വളരെ പ്രകടമായി തുടങ്ങിയപ്പോഴാണ് മാതാപിതാക്കളോട് ഞാൻ അതിനെ പറ്റി പറയുന്നത്. അതുവരെ ആരോടും ഞാൻ പറഞ്ഞിരുന്നില്ല. കുടുംബ ജീവിതത്തിൽ എന്ത് പ്രശ്‌നമുണ്ടെങ്കിലും രണ്ടുപേർക്ക് ഇടയിൽ തന്നെ തീർക്കണം എന്നാണല്ലോ നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. എന്റെ മാതാപിതാക്കളും ആദ്യം നോക്കിയത് ഞങ്ങൾക്കിടയിലെ പ്രശ്‌നം പരിഹരിക്കാനാണ്.

എല്ലാ പെൺകുട്ടികളോടും എനിക്ക് പറയാനുള്ളത് നിങ്ങൾ വിവാഹം ചെയ്യുന്നതിന് മുമ്പോ ശേഷമോ സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്നാണ്. അങ്ങനെയെങ്കിൽ പ്രശ്‌നമുണ്ടാകുമ്പോൾ കുടുംബം പിന്തുണച്ചില്ലെങ്കിലും നിങ്ങൾക്ക് ജീവിക്കാനാകും. ജോലി ചെയ്യരുത് അല്ലെങ്കിൽ ഈ ജോലിയെ ചെയ്യാവൂ എന്ന് പറയുന്ന ഒരാളെ ഒരിക്കലും വിവാഹം കഴിക്കരുതെന്നും നടി പറയുന്നു.

അതേസമയം, ടൊവിനോ തോമസ് നായകനാകുന്ന ഐഡന്റിറ്റിയിലൂടെയാണ് നടി തിരിച്ചെത്തിയത്. തൃഷ, വിനയ് റായ്, അജു വർഗീസ്, റെബ മോണിക്ക ജോൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ റോയി സി ജെയും ചേർന്ന് നിർമ്മിച്ച ചിത്രം ജനുവരി രണ്ടിന് പ്രദർശനത്തിയിരുന്നു. മികച്ച അഭിപ്രായമാണ് ഈ ചിത്രത്തിന് ലഭിച്ചത്.

More in Actress

Trending