Connect with us

മെന്റല്‍ ഹെല്‍ത്തില്‍ പാളിപ്പോയാല്‍ ചിലപ്പോള്‍ നമുക്ക് ലൈഫ് നഷ്ടപ്പെടും പണ്ട് മെന്റല്‍ ഹെല്‍ത്ത് എന്ന ടേം ഒന്നുമില്ല, വട്ട്, ഭ്രാന്ത് അത്രേയുള്ളൂ; ആര്യ

Malayalam

മെന്റല്‍ ഹെല്‍ത്തില്‍ പാളിപ്പോയാല്‍ ചിലപ്പോള്‍ നമുക്ക് ലൈഫ് നഷ്ടപ്പെടും പണ്ട് മെന്റല്‍ ഹെല്‍ത്ത് എന്ന ടേം ഒന്നുമില്ല, വട്ട്, ഭ്രാന്ത് അത്രേയുള്ളൂ; ആര്യ

മെന്റല്‍ ഹെല്‍ത്തില്‍ പാളിപ്പോയാല്‍ ചിലപ്പോള്‍ നമുക്ക് ലൈഫ് നഷ്ടപ്പെടും പണ്ട് മെന്റല്‍ ഹെല്‍ത്ത് എന്ന ടേം ഒന്നുമില്ല, വട്ട്, ഭ്രാന്ത് അത്രേയുള്ളൂ; ആര്യ

ടെലിവിഷനിലും സിനിമയിലുമൊക്കെയായി സജീവമാണ് ആര്യ. ബിസിനസ് രംഗത്തും ആര്യയുടെ ശക്തമായ സാന്നിധ്യമുണ്ട്. എങ്ങനെ ബിസിനസ് ചെയ്യാമെന്ന് പഠിച്ചല്ല താന്‍ ഈ രംഗത്തേക്കെത്തിയതെന്ന് ആര്യ പറയുന്നു. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ പങ്കുവെച്ചുള്ള ആര്യയുടെ അഭിമുഖം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചും താരം തുറന്ന് സംസാരിച്ചിരുന്നു. മാനസികാരോഗ്യം ഏറെ പ്രധാനപ്പെട്ട കാര്യമാണ്. മൂവിമാന്‍ ബ്രോഡ്കാസ്റ്റിംഗിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആര്യ വിശേഷങ്ങള്‍ പങ്കുവെച്ചത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്‍ട താരമായി ആര്യ എത്തിയിട്ട് വര്‍ഷങ്ങളായി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്‍ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയായിരുന്നു മലയാളികള്‍ ആര്യയെ ഒരു കലാകാരി എന്ന തരത്തില്‍ കൂടുതല്‍ അറിഞ്ഞു തുടങ്ങിയത്. എന്നാല്‍ ബിഗ് ബോസ് എന്ന വലിയ പ്രൊജക്ടിന്റെ ഭാഗമായതോടെയാണ് ആര്യയെ എല്ലാവരും ഇഷ്‍ടപ്പെടാനും മനസ്സിലാക്കാനും തുടങ്ങിയത്.

ആര്യ ബഡായി എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമാണ്. എന്റെ ഇന്‍സ്റ്റഗ്രാമിലെ പേര് അങ്ങനെയാണ്. അത് ഞാന്‍ തന്നെയാണ് ഇട്ടത്. ഹേയ് ബഡായി, ആര്യ ബാഡി എന്നൊക്കെയാണ് എന്നെ വിളിക്കുന്നത്. അതിനോടെനിക്കൊരു ഇഷ്ടക്കൂടുതലുണ്ട്. ബഡായി ബംഗ്ലാവ് ഇനിയെപ്പോഴാണ്, വീണ്ടും വരുന്നുണ്ടോയെന്നാണ് എന്നെ കാണുമ്പോള്‍ ഇപ്പോഴും ചോദിക്കാറുള്ളത്. ആഗ്രഹിച്ചത് കൊണ്ട് മാത്രം കാര്യമില്ല. അതിലേക്ക് എത്താന്‍ നമ്മള്‍ പരിശ്രമിക്കണം. അങ്ങനെയാണ് ഇതിലേക്ക് എത്തിച്ചേരുന്നത്. അതിനായി ഒരുപാടുപേര്‍ സഹായിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയ പോസ്റ്റുകളില്‍ പലതും ഷെഡ്യൂള്‍ ചെയ്ത് വെക്കാറുണ്ട്

സന്തോഷത്തോടെയാണ് ബിസിനസ് ചെയ്യുന്നത്. അതിലൊരു സംതൃപ്തിയുമുണ്ട്. ബിസിനസിനെക്കുറിച്ച് പഠിച്ച് ചെയ്യുന്നതല്ല. എനിക്ക് അപ്പപ്പോള്‍ കിട്ടുന്ന തോട്ട്‌സ് വെച്ചാണ് ഞാന്‍ എല്ലാം ചെയ്യുന്നത്. അതിനെല്ലാം പോസിറ്റീവായി റിസല്‍ട്ടും കിട്ടുന്നു. ബഡായി ബംഗ്ലാവിലെ കോസ്റ്റിയൂമെല്ലാം അവര്‍ തരുന്നതാണ്. അത് ഞാനല്ല തീരുമാനിക്കുന്നത്. സാരിയോട് എനിക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. കംഫര്‍ട്ടായിട്ടുള്ള എല്ലാ സാധനവും ഉപയോഗിക്കുന്ന ആളാണ് ഞാന്‍. കാഞ്ചീവരം പട്ടുകളോട് പ്രത്യേകമായൊരു താല്‍പര്യമുണ്ട്. അങ്ങനെയാണ് ഈ ബ്രാന്‍ഡ് തുടങ്ങുന്നത്. തുടങ്ങിയപ്പോള്‍ മനസിലായി അത്യാവശ്യം മാര്‍ക്കറ്റുള്ള സംഭവമാണെന്ന്.

ബഡായി ബംഗ്ലാവ് ചെയ്യുമ്പോള്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ആ ക്യാരക്ടര്‍ ചെയ്തത് കൊണ്ട് പലരും എന്നെ വിളിക്കാതിരുന്നിട്ടുണ്ട്. ആ ക്യാരക്ടര്‍ ആര്യയ്ക്ക് കൊടുക്കാമെന്ന് കരുതിയതാണ്. പക്ഷേ, ബഡായി ബംഗ്ലാവില്‍ കോമഡി ചെയ്യുന്ന പെണ്ണല്ലേ എന്ന് പറഞ്ഞ് മാറ്റിയിട്ടുണ്ട്. അങ്ങനെയൊക്കെ കേട്ടപ്പോള്‍ സങ്കടം തോന്നിയിട്ടുണ്ട്. വേറെ ക്യാരക്ടേഴ്‌സിന് വേണ്ടി അപ്രോച്ച് ചെയ്യുന്നിലല്ലോ എന്നോര്‍ത്ത് സങ്കടം തോന്നിയിട്ടുണ്ട്. ഇതല്ലാതെ മറിച്ച് ചിന്തിക്കുന്നവരുമുണ്ട്. സ്‌ക്രിപ്റ്റാണ് ബഡായി ബംഗ്ലാവിന്റെ മെയ്ന്‍. പിഷുവും മുകേഷേട്ടനുമെല്ലാം നല്ല കമ്പനിയാണ്. ധൈര്യമായിട്ട് കൗണ്ടറടിക്കാനുള്ള ഫ്രീഡമുണ്ട്.

അനിയത്തിയുടെ കല്യാണം അച്ഛനും അമ്മയും കണ്ടിരുന്ന പോലെ, അവള്‍ ആഗ്രഹിച്ച പോലെ നല്ല രീതിയില്‍ നടത്തി കൊടുക്കുക, അവരുടെ സന്തോഷം കാണുന്നതാണ് എനിക്കിഷ്ടം. പേഴ്‌സണല്‍ ലൈഫിലെ കാര്യങ്ങളെക്കുറിച്ച് തുറന്ന് പറയുന്നത് കൃത്യമായ ബോധ്യത്തോടെയാണ്. എന്നോടൊരു ചോദ്യം വരുമ്പോഴാണ് ഞാന്‍ ഇതേക്കുറിച്ച് സംസാരിക്കുന്നത്. അതില്‍ പേടിക്കാനുമില്ല. ഞാന്‍ ഉണ്ടാക്കി പറയുന്നതല്ല. ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ്. നമ്മള്‍ സംസാരിക്കുമ്പോഴായിരിക്കും പലരും റിലേറ്റ് ചെയ്യുന്നത്. സെലിബ്രിറ്റിയാണ്, അവരുടെ ലൈഫ് ജോളിയായിരിക്കും എന്നൊക്കെയാണ് ചിലര്‍ ചിന്തിക്കുന്നത്. ഞാന്‍ പറയുന്നതിനെ എല്ലാവരും പോസിറ്റീവായല്ല കാണുന്നതെന്ന് എനിക്കറിയാം.

മെന്റല്‍ ഹെല്‍ത്ത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഫിസിക്കല്‍ ഹെല്‍ത്ത് പോലെ തന്നെ പ്രാധാന്യമുണ്ട് അതിന്. മെന്റല്‍ ഹെല്‍ത്തില്‍ പാളിപ്പോയാല്‍ ചിലപ്പോള്‍ നമുക്ക് ലൈഫ് നഷ്ടപ്പെടും. മെന്റല്‍ ഹെല്‍ത്ത് ശരിയല്ലാത്തത് കൊണ്ടാണ് ആത്മഹത്യകള്‍ കൂടുന്നത്. പണ്ട് മെന്റല്‍ ഹെല്‍ത്ത് എന്ന ടേം ഒന്നുമില്ല, വട്ട്, ഭ്രാന്ത് അത്രേയുള്ളൂ. അത് ശരിയല്ലെങ്കില്‍ ശരിയാക്കാന്‍ ട്രീറ്റ്‌മെന്റ് എടുക്കണം. അതിനെക്കുറിച്ച് സംസാരിക്കണം എന്ന് തന്നെയാണ് ഞാന്‍ പറയുന്നത്. നമ്മളൊരു പ്രശ്‌നത്തിലാണെങ്കില്‍ ഒറ്റയ്ക്ക് ഹ്യാന്‍ഡില്‍ ചെയ്യാമെന്നുള്ള കോണ്‍ഫിഡന്‍സ് വരും. അത് പറ്റാതെ വരുമ്പോഴാണ് ജീവിതം അവസാനിപ്പിക്കുന്നത്. അങ്ങനെ ചെയ്യരുത്, നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരോട് സംസാരിക്കുക, അല്ലെങ്കില്‍ കൗണ്‍സലിംഗ് ടീമിനോട് സംസാരിക്കാം. ചെറിയൊരു ആശ്വാസ വാക്ക് മതിയാവും ജീവിതത്തിലേക്ക് തിരിച്ച് വരാന്‍. അതെടുക്കുക എന്നുമായിരുന്നു ആര്യ പറഞ്ഞത്.

More in Malayalam

Trending