Malayalam
തിയേറ്ററിന് പുറത്ത് ആറാട്ടണ്ണനെ പൊതിരെ തല്ലി പ്രേക്ഷകർ! വീഡിയോ വൈറൽ
തിയേറ്ററിന് പുറത്ത് ആറാട്ടണ്ണനെ പൊതിരെ തല്ലി പ്രേക്ഷകർ! വീഡിയോ വൈറൽ
‘ആറാട്ട്’ സിനിമയുടെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. ഇപ്പോഴിതാ സന്തോഷ് വര്‍ക്കിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സിനിമ മുഴുവൻ കാണാതെ മോശം അഭിപ്രായം പറഞ്ഞതിനെ തുടർന്ന് ഒരു കൂട്ടം ആളുകൾ മർദിക്കാൻ ശ്രമിക്കുകയായിരുന്നു. കൊച്ചി വനിത–വിനീത തിയേറ്ററില്‍ വെച്ചാണ് കയ്യേറ്റ ശ്രമം ഉണ്ടായത്.
ജൂണ്‍ രണ്ടിന് റിലീസ് ചെയ്ത ‘വിത്തിന് സെക്കന്‍ഡ്സ്’ എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയന് സംവിധാനം ചെയ്ത ചിത്രമാണ് ‘വിത്തിന് സെക്കന്‍ഡ്സ്’
സുധീര്‍ കരമന, സിദ്ദീഖ്, അലന്‍സിയര്‍, സന്തോഷ് കീഴാറ്റൂര്‍, തലൈവാസല്‍ വിജയ്, സുനില്‍ സുഖദ, സെബിന് സാബു, ബാജിയോ ജോര്‍ജ്, സാന്റിനോ മോഹന്‍, ജെ.പി. മണക്കാട്, നാരായണന്‍കുട്ടി, ഡോക്ടര്‍ സംഗീത് ധര്‍മരാജ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്.
സന്തോഷിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വലിയ രീതിൽ പ്രചരിക്കുന്നുണ്ട്
