Connect with us

മൂക്കിൽ നിന്നും ബ്ലെഡ് വരുന്നുണ്ടായിരുന്നു, എല്ലാം ഞാൻ തുടച്ചുകൊടുത്തിരുന്നു, അതൊക്കെ കണ്ടതുകൊണ്ട് ‍ഞാൻ രണ്ട്, മൂന്ന് ദിവസം ഭക്ഷണം കഴിച്ചില്ല; കഴിക്കാനിരിക്കുമ്പോൾ ഇത് തന്നെ ഓർമ വരും; താനും ഓപ്പറേഷൻ തിയേറ്ററിനുള്ളിലുള്ളിൽ കയറിയെന്ന് ആരതി പൊടി

Social Media

മൂക്കിൽ നിന്നും ബ്ലെഡ് വരുന്നുണ്ടായിരുന്നു, എല്ലാം ഞാൻ തുടച്ചുകൊടുത്തിരുന്നു, അതൊക്കെ കണ്ടതുകൊണ്ട് ‍ഞാൻ രണ്ട്, മൂന്ന് ദിവസം ഭക്ഷണം കഴിച്ചില്ല; കഴിക്കാനിരിക്കുമ്പോൾ ഇത് തന്നെ ഓർമ വരും; താനും ഓപ്പറേഷൻ തിയേറ്ററിനുള്ളിലുള്ളിൽ കയറിയെന്ന് ആരതി പൊടി

മൂക്കിൽ നിന്നും ബ്ലെഡ് വരുന്നുണ്ടായിരുന്നു, എല്ലാം ഞാൻ തുടച്ചുകൊടുത്തിരുന്നു, അതൊക്കെ കണ്ടതുകൊണ്ട് ‍ഞാൻ രണ്ട്, മൂന്ന് ദിവസം ഭക്ഷണം കഴിച്ചില്ല; കഴിക്കാനിരിക്കുമ്പോൾ ഇത് തന്നെ ഓർമ വരും; താനും ഓപ്പറേഷൻ തിയേറ്ററിനുള്ളിലുള്ളിൽ കയറിയെന്ന് ആരതി പൊടി

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് റീൽസുകളിലൂടെയും മറ്റുമായിരു്നനു ഡോക്ടർ ശ്രദ്ധ നേടിയിരുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് റോബിൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആണ് താൻ സർജറിയ്ക്ക് വിധേയനാകുന്നുവെന്ന വിവരം റോബിൻ പങ്കുവെച്ചത്. മൂക്കിൽ ദശ വളർന്ന് ശ്വാസം തടസം അടക്കമുള്ളവ നേരിടാൻ തുടങ്ങിയതിനെ തുടർന്നാണ് സർജറി. കൊവിഡ് വന്നതിനുശേഷം കഴിഞ്ഞ രണ്ട്, മൂന്ന് വർഷമായി എന്റെ ലങ്സിന്റെ കപ്പാസിറ്റി വളരെ കുറവായിരുന്നു.

അടുത്തിടെ ‍ഡോക്ടറെ കണ്ടപ്പോഴാണ് മൂക്കിന് ചെറിയ വളവും ഉള്ളിൽ ചെറിയ രീതിയിൽ മാംസത്തിന്റെ വളർച്ചയുമുണ്ടെന്ന് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഈ വരുന്ന 22 ആം തിയ്യതി എന്റെ സർജറിയാണ്. 21ന് ആശുപത്രിയിൽ പോകും. 22ന് സർജറി നടക്കും. ഓപ്പൺ റൈനോപ്ലാസ്റ്റിയാണ് നടക്കാൻ പോകുന്നതെന്നും റോബിൻ പറഞ്ഞിരുന്നു.

എന്നാൽ സർജറിക്കുശേഷമുള്ള വിവരങ്ങളൊന്നും റോബിൻ പങ്കിട്ടിരുന്നില്ല. ഇപ്പോഴിതാ റോബിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് നിരന്തരമായി വന്ന അന്വേഷണങ്ങൾക്ക് ഒടുവിൽ മറുപടി പറയുകയാണ് ആരതി പൊടി. പുതിയ വീഡിയോയിലൂടെയാണ് ആരതി വിശേഷങ്ങൾ പങ്കുവെച്ചത്. ആരതിയും റോബിനൊപ്പം ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ കയറിയിരുന്നു. റോബിൻ അതിനായി അനുവാദം വാങ്ങിയിരുന്നു.

ഓപ്പറേഷന്റെ ആഫ്റ്റർ എഫക്ടായി മുഖത്ത് മുഴുവൻ നീരുവന്നതിനാൽ റോബിൻ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. സർജറിയെ കുറിച്ചും റോബിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും ആരതി പൊടിയാണ് സംസാരിച്ചത്. ഓപ്പറേഷൻ സക്സസ് ഫുള്ളായി നടന്നു. ഇപ്പോൾ റോബിൻ ചേട്ടൻ റെസ്റ്റിലാണ്. ഡോക്ടറുടെ അവസ്ഥ അന്വേഷിച്ച് ഒരുപാട് മെസേജുകൾ വരുന്നുണ്ട്. റോബിൻ ചേട്ടൻ സുഖമായിരിക്കുന്നു. മുഖത്ത് മുഴുവൻ നീരുണ്ട്.

അതിനാലാണ് വീഡിയോയിൽ വരാത്തത്. മൂക്കിന് മുകളിലുള്ള സ്റ്റിച്ച് എടുത്തു. ഒരു മാസം എടുക്കും എല്ലാം മാറി വരാൻ. ഇഞ്ചക്ഷൻ പോലും പേടിയുള്ള ഞാൻ ഓപ്പറേഷൻ നടന്നപ്പോൾ റോബിൻ ചേട്ടനൊപ്പം ബൈ സ്റ്റാന്ററായി ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ കയറി. വലിയ കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് കരുതിയാണ് ധൈര്യത്തോടെ കയറിയത്.

പൊതുവെ ഓപ്പറേഷൻ തിയേറ്ററിൽ പേഷ്യന്റിനൊപ്പം ബൈസ്റ്റാന്ററെ പ്രവേശിപ്പിക്കില്ല. റോബിൻ ചേട്ടൻ ഡോക്ടറോട് റിക്വസ്റ്റ് ചെയ്തത് അനുവാദം വാങ്ങിയതിനാലാണ് ഞാൻ കയറിയത്. തുടക്കത്തിൽ ചിരിച്ചുകൊണ്ട് നിന്നെങ്കിലും പിന്നീടുള്ള പ്രൊസീജിയർ കണ്ടപ്പോൾ എന്റെ ബോധം മൊത്തം പോയി. അതുകൊണ്ട് മാറി സൈഡിൽ നിന്നു. കുറച്ച് നേരം റോബിൻ ചേട്ടന്റെ കാലിന് അരികിൽ നിന്നു.

പിന്നെ കുറച്ചുനേരം കൈ പിടിച്ച് നിന്നു. ടെൻഷൻ കാരണം ടേബിളിനെ റൗണ്ട് ചെയ്ത് നിൽക്കുകയായിരുന്നു ഞാൻ. സാധാരണ ഉറക്ക ഗുളിക കൊടുത്താൽ പേഷ്യന്റ്സ് ഓപ്പറേഷൻ തീരും വരെ ഉറക്കമായിരിക്കും. പക്ഷെ റോബിൻ ചേട്ടൻ മാത്രം ഓപ്പറേഷന് ഇടയിലും ഡോക്ടേഴ്സിനോട് നിർത്താതെ സംസാരിക്കുകയും സംശയങ്ങൾ ചോദിക്കുകയുമെല്ലാമായിരുന്നു.

അവസാനം റോബിൻ മിണ്ടാതിരിക്കൂവെന്ന് ഡോക്ടർ‌ക്ക് പറയേണ്ടി വന്നു. സ്റ്റിച്ചിടുമ്പോൾ വരെ സംസാരമായിരുന്നു. എല്ലാം കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് വേദന തുടങ്ങിയത്. മൂക്കിൽ നിന്നും ബ്ലെഡ് വരുന്നുണ്ടായിരുന്നു. എല്ലാം ഞാൻ തുടച്ചുകൊടുത്തിരുന്നു. അതൊക്കെ കണ്ടതുകൊണ്ട് ‍ഞാൻ രണ്ട്, മൂന്ന് ദിവസം ഭക്ഷണം കഴിച്ചില്ല.

കാരണം കഴിക്കാനിരിക്കുമ്പോൾ ഇത് തന്നെ ഓർമ വരും. റോബിൻ ചേട്ടൻ ഇപ്പോൾ ഓക്കെയാണ്. ഇനി ഞാൻ എന്റെ വിവാഹത്തിനുള്ള ഡ്രസ് തയ്യാറാക്കാൻ പോവുകയാണ്. അല്ലെങ്കിൽ വിവാഹനിശ്ചയത്തിന് സംഭവിച്ചതുപോലെ ഞാൻ ബുദ്ധിമുട്ടും എന്നാണ് പുതിയ വീഡിയോയിൽ ആരതി പറഞ്ഞത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top