Social Media
1700 കോടിയുടെ ആസ്തി, സൈറയ്ക്ക് ജീവനാംശമായി നൽകേണ്ടത് എത്രയെന്നോ!
1700 കോടിയുടെ ആസ്തി, സൈറയ്ക്ക് ജീവനാംശമായി നൽകേണ്ടത് എത്രയെന്നോ!
ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു സംഗീത സംവിധായകൻ എആർ റഹ്‌മാന്റെയും സൈറ ഭാനുവിന്റെയും വിവാഹമോചന വാർത്ത കഴിഞ്ഞ ദിവസം പുറത്തെത്തുന്നത്. 29 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ചുള്ള യാത്ര അവസാനിപ്പിക്കുന്നത്. എന്തുകൊണ്ടാണ് റഹ്‌മാനും സൈറും ഇത്രയും വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം പിരിയുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്. ഇതിനിടെ റഹ്‌മാന്റെ സമ്പത്തിനെക്കുറിച്ചുള്ള ചർച്ചകളും സജീവമായി മാറിയിരിക്കുകയാണ്.
ഈ വേളയിൽ ബന്ധം വേർപ്പെടുത്തുമ്പാൾ റഹ്മാൻ എത്ര കോടി രൂപയാണ് സൈറയ്ക്ക് ജീവനാംശം നൽകേണ്ടതെന്നാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. കോയ്‌മോയ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം റഹ്‌മാന്റെ സമ്പത്ത് 1700 മുതൽ 2000 കോടി വരെയാണ്. ഇന്ത്യൻ സിനിമകൾക്ക് പുറമെ വിദേശ സിനിമകൾക്കും എആർ റഹ്‌മാൻ സംഗീതം ഒരുക്കിയിട്ടുണ്ട്.
ഓസ്‌കർ അടക്കമുള്ള പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള എആർ റഹ്‌മാന്റെ സംഗീതം ആസ്വദിക്കാത്ത പ്രേക്ഷകരില്ല. റിപ്പോർട്ടുകൾ പ്രകാരം ഒരു സിനിമയ്ക്ക് സംഗീതം ഒരുക്കാൻ റഹ്‌മാൻ വാങ്ങുന്ന പ്രതിഫലം എട്ട് കോടി രൂപയാണ്. അമർ സിംഗ് ചംകീലയുടെ ജീവിതം പറഞ്ഞ സിനിമയിൽ നായകനായ ദിൽജീത്ത് ദൊസാഞ്ചിന് ലഭിച്ച പ്രതിഫലം നാല് കോടിയായിരുന്നു.
അതേസമയം ചിത്രത്തിലെ സംഗീതം ഒരുക്കിയ റഹ്‌മാന് ലഭിച്ചതാകട്ടെ എട്ട് കോടിയും. ഒരു പാട്ടിന് മാത്രമായി റഹ്‌മാൻ മൂന്ന് കോടിയും സംഗീത നിശയ്ക്ക് രണ്ട് കോടിയുമാണ് പ്രതിഫലമായി വാങ്ങുന്നന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇതുവരേയും അത് സംബന്ധിച്ച ഡിമാന്റുകളൊന്നും സൈറയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം.
സൈറ ആവശ്യപ്പെടുകയാണെങ്കിൽ തന്റെ 1700 കോടിയുടെ സ്വത്തിൽ നിന്നും നല്ലൊരു ഭാഗം തന്നെ റഹ്‌മാന് സൈറയ്ക്ക് നൽകേണ്ടി വരുമെന്ന് ഉറപ്പാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്ന് പ്രസ്താവനയിൽ പറയുന്നു. രണ്ട് പേരിൽ ആർക്കും ഇത് നികത്താൻ പറ്റുന്നില്ലെന്നുമാണ് സൈറ കുറിപ്പിലൂടെ വ്യക്തമാക്കിയത്.
അതിനിടെ റഹ്‌മാന്റെ വിവാഹ മോചനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ബാന്റിലെ ബാസിസ്റ്റ് മോഹിനി ഡേയും വിവാഹ മോചിതയായിരുന്നു. പിന്നാലെ ഇതുമായി ബന്ധപ്പെടുത്തി പല കഥകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ റഹ്‌മാന്റേയും സൈറയുടേയും വിവാഹ മോചനത്തിന് ഇതിമായി യാതൊരു ബന്ധവുമില്ലെന്നാണ് അഭിഭാഷ അറിയിച്ചത്. കൊൽക്കത്ത സ്വദേശിയാണ് 28കാരിയായ മോഹിനി ഡേ. എ.ആർ.റഹ്‌മാനൊപ്പം നിരവധി രാജ്യങ്ങളിലായി നാൽപ്പതിലേറെ ഷോകളിൽ മോഹിനി പങ്കെടുത്തിട്ടുണ്ട്.
സംഗീത പ്രതിഭയായി ഏറെ ആഘോഷിക്കപ്പെട്ട കലാകാരിയാണ് മോഹിനി ഡേ. 11 വയസ്സുള്ളപ്പോഴാണ് മോഹിനിയുടെ പ്രൊഫഷണൽ യാത്ര ആരംഭിച്ചത്. ജാസ് മാസ്ട്രോ ലൂയിസ് ബാങ്ക്സിൻ്റെ ശിഷ്യയായ മോഹിനി സംഗീത ലോകത്തെ ഒരു പ്രധാന വ്യക്തിത്വമായി മാറി.
ഗാൻ ബംഗ്ലായുടെ വിൻഡ് ഓഫ് ചേഞ്ച്, കോക്ക് സ്റ്റുഡിയോ ഇന്ത്യ തുടങ്ങിയ പ്രോജക്ടുകളിലെ പ്രവർത്തനമാണ് മോഹിനിയെ ശ്രദ്ധേയയാക്കിയത്. സക്കീർ ഹുസൈൻ, ശിവമണി, സ്റ്റീവ് വായ്, മാർക്കോ മിന്നെമാൻ തുടങ്ങിയ പ്രശസ്തരായ സംഗീതജ്ഞർക്കൊപ്പവും മോഹിനി പ്രവർത്തിച്ചിട്ടുണ്ട്.
1995 ലാണ് റഹ്മാനും സെെറ ബാനുവും വിവാഹിതരായത്. തന്റെ അമ്മയാണ് വധുവിനെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെന്ന് എആർ റഹ്മാൻ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സൈറയെ വിവാഹം ചെയ്യുമ്പോൾ റഹ്മാന് 27 ഉം സൈറയ്ക്ക 21ഉം വയസായിരുന്നു പ്രായം.
മൂന്ന് മക്കളാണ് ഇരുവർക്കുമുള്ളത്. ഖദീജ റഹ്മാൻ, എആർ അമീൻ, റഹീമ റഹ്മാൻ എന്നിവരാണ് മക്കൾ. ഖദീജ ഇതിനകം സംഗീത സംവിധാന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി കഴിഞ്ഞു. 57 കാരനാണ് എആർ റഹ്മാൻ. കരിയറിൽ ഇന്നും സജീവ സാന്നിധ്യം. ഭാര്യയെ പ്രശംസിച്ച് കൊണ്ട് ചില അഭിമുഖങ്ങളിൽ റഹ്മാൻ നേരത്തെ സംസാരിച്ചിട്ടുണ്ട്.
