Social Media
ചെറുപ്പത്തില്‍ ആ ത്മഹത്യ ചെയ്യാന്‍ തോന്നിയിരുന്നു; പിന്തിരിപ്പിച്ചത് അമ്മയുടെ ഉപദേശ; തുറന്ന് പറഞ്ഞ് എആര്‍ റഹ്മാന്
ചെറുപ്പത്തില്‍ ആ ത്മഹത്യ ചെയ്യാന്‍ തോന്നിയിരുന്നു; പിന്തിരിപ്പിച്ചത് അമ്മയുടെ ഉപദേശ; തുറന്ന് പറഞ്ഞ് എആര്‍ റഹ്മാന്
നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് എ ആര് റഹ്മാന്. ഇപ്പോഴിതാ തനിക്ക് ചെറുപ്പത്തില്‍ ആ ത്മഹത്യാ ചിന്തകള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് അദ്ദേഹം. ഓക്സ്ഫഡ് ഡിബേറ്റിങ് സൊസൈറ്റിയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകവെയാണ് ഇതേ കുറിച്ച് പറഞ്ഞത്. മാനസികാരോഗ്യത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും സംസാരിക്കവേയാണ് ചെറുപ്പകാലത്ത് തനിക്കുണ്ടായിരുന്ന പ്രശ്നത്തേക്കുറിച്ച് എ.ആര്.റഹ്മാന് തുറന്നുപറഞ്ഞത്.
തനിക്ക് ചെറുപ്പത്തില്‍ ആ ത്മഹത്യാ ചിന്തകള്‍ ഉണ്ടായിരുന്നതായും അമ്മ കരീമ ബീഗത്തിന്റെ ഉപദേശമാണ് അതില്‍നിന്ന് തന്നെ രക്ഷപ്പെടുത്തിയതെന്നും എ.ആര്. റഹ്മാന് പറഞ്ഞു. ‘നീ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുമ്പോള്‍ നിനക്ക് ഇത്തരം ചിന്തകള്‍ ഉണ്ടാവില്ലെന്ന് എന്റെ ചിന്തകള്‍ മനസിലാക്കിയ അമ്മ ഒരിക്കല്‍ എന്നോടുപറഞ്ഞു.
അമ്മയില്‍ നിന്ന് എനിക്കുലഭിച്ച ഏറ്റവും മനോഹരമായ ഉപദേശങ്ങളിലൊന്നാണത്. റഹ്മാന് പറഞ്ഞു. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നതിന്റെ പ്രാധാന്യത്തേക്കുറിച്ചും റഹ്മാന് സംസാരിച്ചു. നിങ്ങള്‍ സ്വാര്‍ഥതയോടെയല്ല ജീവിക്കുന്നതെങ്കില്‍ നിങ്ങളുടെ ജീവിതത്തിന് ഒരു അര്‍ഥമുണ്ട്. മറ്റുള്ളവര്‍ക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തുകൊടുക്കുമ്പോഴാണ് ജീവിതം മുന്നോട്ടു നയിക്കപ്പെടുന്നത്.
ആര്‍ക്കെങ്കിലും വേണ്ടി ചിട്ടപ്പെടുത്തുമ്പോള്‍, ഭക്ഷണംവാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് അതുവാങ്ങിക്കൊടുക്കുമ്പോള്, അതുമല്ലെങ്കില്‍ ഒരാളെ നോക്കി പുഞ്ചിരിക്കുമ്പോഴാണ് നമ്മള് ജീവിതത്തില്‍ മുന്നോട്ടുനയിക്കപ്പെടുന്നത്. എല്ലാവര്ക്കും ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരിക്കും. അസാധാരണമായ എന്തൊക്കെയോ നിങ്ങളെ കാത്തിരിപ്പുണ്ട്.
എല്ലാവരുടെയും ജീവിതത്തില്‍ ഇരുണ്ട കാലഘട്ടങ്ങളുണ്ടാകും. ഈ ലോകത്തിലെ നമ്മുടെ ജീവിതം വളരെ ചുരുങ്ങിയ കാലം മാത്രമാണ്. നാം ജനിച്ചു, ജീവിച്ചു, പിന്നെ മരിക്കുന്നു. ശേഷം എവിടേക്കാണു പോകുന്നതെന്ന് നമുക്കറിയില്ല. ഓരോ വ്യക്തിക്കും മരണാനന്തര ജീവിതത്തെക്കുറിച്ച് അവരവരുടെ ഭാവനയ്ക്കും വിശ്വാസത്തിനുമനുസരിച്ചുള്ള കാഴ്ചപ്പാടുകളുണ്ടാകുമെന്നും എ.ആര്.റഹ്മാന് പറഞ്ഞു.
