Connect with us

നിർജലീകരണത്തെ തുടർന്നുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ; എആർ റഹ്മാൻ ആശുപത്രി വിട്ടു

News

നിർജലീകരണത്തെ തുടർന്നുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ; എആർ റഹ്മാൻ ആശുപത്രി വിട്ടു

നിർജലീകരണത്തെ തുടർന്നുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ; എആർ റഹ്മാൻ ആശുപത്രി വിട്ടു

ലോകമെമ്പാടും നിരവധി ആരാധരുള്ള സം​ഗീത സംവിധായകൻ എആർ റഹ്മാൻ. ഇപ്പോഴിതാ റഹ്‌മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്.

ഞായറാഴ്ച രാവിലെ 7.30-ഓടെയായിരുന്നു സംഭവം. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയതായിരുന്നു എ.ആർ റഹ്‌മാൻ. നിർജലീകരണമാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ റഹ്‌മാൻ ആശുപത്രിവിട്ടുവെന്നുമുള്ള വിവരമാണ് പുറത്ത് വരുന്നത്.

പതിവ് പരിശോധനകൾ മാത്രമാണ് നടത്തിയതെന്നും ഇപ്പോൾ പിതാവ് നന്നായിട്ടിരിക്കുന്നുവെന്നും മകൻ അമീൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. മകൾ റഹീമയും പിന്നീട് ഇതേ കുറിപ്പ് പങ്കുവെച്ചിരുന്നു.

താൻ ആശുപത്രി അധികൃതരുമായി സംസാരിച്ചിരുന്നുവെന്നും റഹ്‌മാന് കുഴപ്പൊന്നുമില്ലെന്ന് അവർ പറഞ്ഞതായും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്നും സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്.

More in News

Trending

Recent

To Top