Actress
സിനിമാതാരത്തിന്റെ മേലാപ്പുകളില്ലാതെ നിലത്തിരുന്ന് ഉത്സവക്കാഴ്ചകള്‍ കണ്ട് അനുശ്രീ; കമുകുംചേരി ഉത്സവത്തില്‍ താരമായി നടി
സിനിമാതാരത്തിന്റെ മേലാപ്പുകളില്ലാതെ നിലത്തിരുന്ന് ഉത്സവക്കാഴ്ചകള്‍ കണ്ട് അനുശ്രീ; കമുകുംചേരി ഉത്സവത്തില്‍ താരമായി നടി
ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിനായി. റിയാലിറ്റി ഷോയിലൂടെ ക്യാമറക്ക് മുന്നിലെത്തിയ അനുശ്രീ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. കോമഡി രംഗങ്ങള്‍ അനായാസം ചെയ്യാന്‍ പറ്റുന്ന അനുശ്രീക്ക് പിന്നീട് നിരവധി സിനിമകള്‍ തുടരെ ലഭിച്ചു.
മഹേഷിന്റെ പ്രതികാരം, ചന്ദ്രേട്ടന് എവിടെയാ തുടങ്ങിയ സിനിമകള്‍ പ്രേക്ഷക പ്രീതി നേടി. അടുത്ത കാലത്തായി സിനിമാ രംഗത്ത് പഴയത് പോലെ അനുശ്രീയെ കാണാറില്ല. മികച്ച കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് അനുശ്രീ പറയുന്നു. അതേസമയം നാട്ടിന് പുറത്തെ കഥാപാത്രമായി മാത്രം ടൈപ് കാസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളും അനുശ്രീ നടത്തിയിട്ടുണ്ട്.
ഇപ്പോഴിതാ കമുകുംചേരി ഉത്സവത്തില്‍ പങ്കെടുത്ത നടി അനുശ്രീയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. വീടിനു അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവവേളയില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളില്‍ നിലത്തിരുന്ന് ഉത്സവക്കാഴ്ചകള്‍ കാണുന്ന അനുശ്രീയെ ആണ് കാണാനാവുക.
നാട്ടുകാര്‍ക്കൊപ്പം നിലത്തിരുന്ന് നാടകം ആസ്വദിക്കുകയാണ് താരം. സുരേഷ് കുന്നകോട് പകര്‍ത്തിയ ചിത്രങ്ങളാണിത്. നാട്ടിലെത്തിയാല്‍ സിനിമാതാരത്തിന്റെ മേലാപ്പുകളില്ലാതെ നാട്ടുകാര്‍ക്കൊപ്പം നില്ക്കുന്ന ആളാണ് അനുശ്രീ. നാട്ടിലെ ആഘോഘങ്ങളിലും സജീവ സാന്നിധ്യമാവാറുണ്ട് താരം. ‘കള്ളനും ഭഗവതിയും’ ആണ് അനുശ്രീയുടെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ബിജു മേനോന്-ആസിഫ് അലി ചിത്രം ‘തലവന്‍’ ആണ് നടിയുടെ പുതിയ റിലീസ്.
