Actress
ആ ഡയമണ്ട് നക്ലൈസ് ധരിച്ച ദിവസം എന്റെ കുടുംബത്തിലും എല്ലാം മാറി! ദിലീപേട്ടന് എന്റെ ജീവിതത്തിലെ അടുത്ത ദൈവീക ഇടപെടൽ! അനുശ്രീ പറഞ്ഞത് ഇങ്ങനെ
ആ ഡയമണ്ട് നക്ലൈസ് ധരിച്ച ദിവസം എന്റെ കുടുംബത്തിലും എല്ലാം മാറി! ദിലീപേട്ടന് എന്റെ ജീവിതത്തിലെ അടുത്ത ദൈവീക ഇടപെടൽ! അനുശ്രീ പറഞ്ഞത് ഇങ്ങനെ
ഒരുപാട് കഴിവുള്ള നായികമാരെ കണ്ടെത്തി മലയാളത്തിന് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. സംവൃത സുനിൽ, കാവ്യ മാധവൻ തുടങ്ങിയവരെല്ലാം ആ ലിസ്റ്റിൽ ഉൾപ്പെടും. അത്തരത്തിൽ ലാൽ ജോസ് കണ്ടെത്തിയ ഡയമണ്ടാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസ് സിനിമയെ കുറിച്ചുള്ള ആലോചനകൾ നടക്കവെയാണ് ഒരു റിയാലിറ്റി ഷോ സംഘടിപ്പിച്ച് അതിലൂടെ അനുശ്രീയെ സിനിമയിലെ നായികയായി ലാൽ ജോസ് തെരഞ്ഞെടുത്തത്.
എത്രയൊക്കെ സിനിമകൾ ചെയ്താലും അനുശ്രീ എന്ന അഭിനേത്രിയെ കുറിച്ച് ഓർക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടി വരിക ഡയമണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീയെന്ന കഥാപാത്രമാണ്. തനി നാട്ടിൻ പുറത്തുകാരിയായ പെൺകുട്ടിയായി ഫഹദിനൊപ്പത്തിന് ഒപ്പം നിൽക്കുന്ന പ്രകടനമായിരുന്നു അനുശ്രീയുടേത്. തുടർന്നങ്ങോട്ട് ചന്ദ്രേട്ടൻ എവിടെയാ അടക്കം നിരവധി സിനിമകളിൽ നായികയായി അനുശ്രീ. 2012ലാണ് അനുശ്രീ സിനിമയിലേക്ക് എത്തുന്നത്.
‘ഡയമണ്ട്നെക്ലെസ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചതോടെ പിന്നീടിങ്ങോട്ട് വ്യത്യസ്തമായ പല കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകര്ക്ക്പ്രിയങ്കരിയായി മാറുകയായിരുന്നു. തന്റെ നിലപാടുകള്‍ എന്നും തുറന്നു പറയാറുള്ള താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.
സിനിമാവിശേഷങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതം ഈ വിധം മാറ്റിയ രണ്ടു പേരെ കുറിച്ചാണ് അനുശ്രീയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ആ രണ്ടു പേര്‍ക്കും ഒപ്പമുള്ള ഒരു ഫോട്ടോയും അനുശ്രീ പങ്കുവച്ചിരിക്കുകയാണ്.
അത് മറ്റാരുമല്ല, ലാല്‍ ജോസും ദിലീപുമാണ് ആ രണ്ടു പേര്. ഈ ലോകം എനിക്ക് പരിചയപ്പെടുത്തി തന്നത് ഈ രണ്ട് വ്യക്തികളാണ്. എന്നും എനിക്ക് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച രണ്ടു പേര് ഇവര്‍ തന്നെയായിരിക്കും എന്ന് പറഞ്ഞാണ് അനുശ്രീ തുടങ്ങുന്നത്.
ലാല്‍ ജോസ് സര്- ഇന്ന് എന്റെ പേരും പ്രശസ്തിയും എല്ലാം ഞാന്‍ ആസ്വദിയ്ക്കുന്നതിന്റെ ആദ്യത്തെ കാരണം ലാല്‍ ജോസ് സര് ആണ്. എന്റെ ഗുരുനാഥനോട് ഞാന്‍ എന്നും കടപ്പെട്ടിരിയ്ക്കുന്നു. ആ ഡയമണ്ട് നക്ലൈസ് ധരിച്ച ദിവസം എന്റെ കുടുംബത്തിലും എല്ലാം മാറി. ആദ്യ സിനിമയ്ക്ക് ശേഷം എന്റെ ജീവിതം 360 ഡിഗ്രിയില്‍ തിരിയുകയായിരുന്നു.
കലാമണ്ഡലം ജയശ്രീ എന്ന കഥാപാത്രം ഇന്നും ജനങ്ങളുടെ മനസ്സിലുണ്ട്. എന്റെ ഹൃദയത്തില്‍ മാത്രമല്ല എന്റെ കുടുംബത്തിന്റെ തന്നെ പ്രാര്‍ത്ഥനയിലും ചിന്തയിലും ലാല്‍ ജോസ് സര് ഉണ്ടായിരിക്കും. ദിലീപേട്ടന്- എന്റെ ജീവിതത്തിലെ അടുത്ത ദൈവീക ഇടപെടലാണ്. ഇപ്പോഴും എനിക്ക് ചന്ദ്രേട്ടാ എന്ന് വിളിക്കാം. ജീവിതത്തിലെ ഏറ്റവും വലിയ പാഠം പഠിപ്പിച്ച യഥാര്‍ത്ഥ മനുഷ്യന്. അദ്ദേഹം ചെയ്തു തന്ന സഹായത്തിന് പരിതികളില്ല. എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമായിരുന്നു ചന്ദ്രേട്ടന്. എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് വ്യക്തികള്‍ക്കൊപ്പം ഒരു ഫോട്ടോ കിട്ടിയതില്‍ വലിയ സന്തോഷമുണ്ടെന്നുമായിരുന്നു അനുശ്രീ കുറിച്ചത്.
