Connect with us

വിവാഹം ചെറിയ കാര്യമല്ല, അതിലേക്ക് പോയി കഴിഞ്ഞാല്‍ ആ ഒരു ഉത്തരവാദിത്തം എടുക്കണം; ഇപ്പോഴൊന്നും വിവാഹം വേണ്ടെന്ന് അനുശ്രീ

Malayalam

വിവാഹം ചെറിയ കാര്യമല്ല, അതിലേക്ക് പോയി കഴിഞ്ഞാല്‍ ആ ഒരു ഉത്തരവാദിത്തം എടുക്കണം; ഇപ്പോഴൊന്നും വിവാഹം വേണ്ടെന്ന് അനുശ്രീ

വിവാഹം ചെറിയ കാര്യമല്ല, അതിലേക്ക് പോയി കഴിഞ്ഞാല്‍ ആ ഒരു ഉത്തരവാദിത്തം എടുക്കണം; ഇപ്പോഴൊന്നും വിവാഹം വേണ്ടെന്ന് അനുശ്രീ

ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിനായി. റിയാലിറ്റി ഷോയിലൂടെ ക്യാമറക്ക് മുന്നിലെത്തിയ അനുശ്രീ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രീ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

സിനിമക്ക് ഉപരിയായി രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞും അനുശ്രീ ശ്രദ്ധേയായിരുന്നു. തന്റെ സംഘപരിവാര്‍ അനുകൂല നിലപാട് അനുശ്രീ പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും അനുശ്രീയുടെ വിവാഹം സംബന്ധിച്ച് പല ഗോസിപ്പുകളും ഉയര്‍ന്ന് വന്നിട്ടുണ്ട്. അനുശ്രീ പ്രമുഖ നടനുമായി പ്രണയത്തിലാണ് എന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു.

ഇപ്പോഴിതാ വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അനുശ്രീ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുശ്രീ. വിവാഹം കഴിക്കാനുള്ള പ്ലാനിലേക്കൊന്നും താന്‍ എത്തിയിട്ടില്ല എന്നാണ് അനുശ്രീ പറയുന്നത്. വിവാഹം ഉത്തരവാദിത്തമുള്ള കാര്യമാണ് എന്ന് വിശ്വസിക്കുന്നു എന്നും അനുശ്രീ പറഞ്ഞിരുന്നു. അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെയാണ്…

‘വിവാഹം കഴിക്കാനുള്ള പ്ലാനിലേക്കൊന്നും എത്തിയിട്ടില്ല. അത് ചെറിയൊരു കാര്യമല്ല എന്ന് വിശ്വസിക്കുന്ന ഒരു ആളാണ്. വലിയ റെസ്‌പോണ്‍സിബിളിറ്റി ആണ് എന്ന് വിശ്വസിക്കുന്ന ആളാണ്. അതിലേക്ക് പോയി കഴിഞ്ഞാല്‍ ആ ഒരു ഉത്തരവാദിത്തം എടുക്കണം. ഫ്രീയായ മൈന്‍ഡില്‍ അതിനെ കാണാന്‍ താല്‍പര്യമില്ല. എപ്പോഴാണോ അതിനെ സീരിയസായിട്ട് കാണാന്‍ പ്രാപ്തമാകുന്നത് അപ്പോള്‍ അത് ഉണ്ടാകുമായിരിക്കും,’ അനുശ്രീ പറഞ്ഞു.

ഏതായാലും ഇപ്പോള്‍ അങ്ങനത്തെ ചിന്തകളും കാര്യങ്ങളും ഒന്നുമില്ല എന്നും അനുശ്രീ വ്യക്തമാക്കി. അതേസമയം അഭിമുഖത്തിലെ മറ്റൊരു ചോദ്യത്തിന് താന്‍ ദിലീപിന്റെ ജോഡിയായി അഭിനയിക്കുന്നതിനായിരിക്കും പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്നും അനുശ്രീ വ്യക്തമാക്കി. അനുശ്രീ പറഞ്ഞത് പോലെ അഭിമുഖത്തിന്റെ ഭാഗമായി എടുത്ത സര്‍വേയിലെ ഭൂരിഭാഗം പേരും അനുശ്രീയുടെ ഏറ്റവും നല്ല ജോഡിയായി ദിലീപിനെയാണ് കാണുന്നത് എന്നാണ് അഭിപ്രായപ്പെട്ടത്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ ഏറ്റവും മോശമായ ഒരു അവസ്ഥയെ കുറിച്ച് സംസാരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ദിവസം പെട്ടന്ന് നടന്നപ്പോള്‍ എന്റെ ഒരു കൈയ്യില്‍ ബാലന്‍സ് ഇല്ലാത്തപോലെ തോന്നി. ഉടനെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി എക്‌സറെ എടുത്തു പലവിധ പരിശോധനകള്‍ നടത്തി. പക്ഷെ കണ്ടുപിടിക്കാന്‍ പറ്റാത്ത എന്തോ ഒരു കാര്യമായിരുന്നു. പിന്നെ പരിശോധിച്ചപ്പോള്‍ ഒരു എല്ല് വളര്‍ന്ന് വരുന്നതായി കണ്ടെത്തി. അതില്‍ നെര്‍വൊക്കെ കയറി ചുറ്റി കംപ്രസ്ഡായി കുറച്ച് മോശമായ അവസ്ഥയിലായിരുന്നു.

അതുമാത്രമല്ല എന്റെ കൈയില്‍ പള്‍സ് ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല. അവസ്ഥ അത്ര നല്ലതല്ല എന്ന് തിരിച്ചറിഞ്ഞതോടെ പെട്ടന്ന് സര്‍ജറി ഫിക്‌സ് ചെയ്തു. സര്‍ജറി കഴിഞ്ഞ് എട്ട്, ഒമ്പത് മാസത്തോളം എന്റെ കൈ പാരലൈസ്ഡ് ആയിരുന്നു. അങ്ങനെ ഇനി സിനിമയൊന്നും ചെയ്യാന്‍ പറ്റില്ല. എല്ലാം പെട്ടിയില്‍ പൂട്ടികെട്ടി വെക്കണം എന്ന അവസ്ഥയായി. ഒമ്പത് മാസത്തോളം ഒരു റൂമിനകത്ത് തന്നെയായിരുന്നു, മാനസികമായി ഏറെ തകര്‍ന്ന നിമിഷം എന്നും പറഞ്ഞുകൊണ്ട് അനുശ്രീ കരയുകയായിരുന്നു.

മാത്രമല്ല, സിനിമ പരാജയപ്പെട്ടാല്‍ എങ്ങനെ കൈകാര്യം ചെയ്യുന്നെന്നും അനുശ്രീ പറഞ്ഞിരുന്നു. ‘ഒരു പടം പരാജയപ്പെട്ടാലും അതിനെ പറ്റി ഓവര്‍ തിങ്ക് ചെയ്ത് ഇരിക്കാറില്ല, സിനിമ ചെയ്ത്, ഡബ് ചെയ്ത്, പേയ്‌മെന്റ് വാങ്ങി നമ്മള്‍ പോരും. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പണം മുടക്കിയവര്‍ക്കും ആയിരിക്കും നമ്മളേക്കാള്‍ ബുദ്ധിമുട്ട് ഉണ്ടാവുക’

‘നടന്‍മാര്‍ക്കാര്‍ക്കായിരിക്കും ബിസിനസ് വൈസ് നോക്കുമ്പോള്‍ അടുത്ത സിനിമയെ ബാധിക്കുക. എന്റെയൊന്നും പൊസിഷനില്‍ നില്‍ക്കുന്നവര്‍ക്ക് അങ്ങനെ ഇല്ല. മഞ്ജു ചേച്ചിക്കൊക്കെ ആണെങ്കില്‍ പേടിക്കണം. പുള്ളിക്കാരിയെ വിശ്വസിച്ച് വരുന്ന ആളുകളുണ്ട്’. ‘ഒരിക്കലും ഞാന്‍ അത്തരത്തില്‍ ഉള്ള ആളല്ല. സിനിമ പരാജയപ്പെട്ടാലും വ്യക്തിപരമായി ബാധിക്കുമെങ്കിലും വേറെ ഒരു രീതിയില്‍ എന്നെ ബാധിക്കില്ല. പക്ഷെ ആ പ്രൊഡ്യൂസറുടെ കുറേ കാശ് പോയോ എന്നൊരു വിഷമം നമുക്കുണ്ടാവും’ എന്നും അനുശ്രീ പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

More in Malayalam

Trending