Connect with us

എന്റെ സിനിമകൾ കണ്ടപ്പോൾ മകൾക്ക് ഉണ്ടായത് അമ്പരപ്പ് !! ആദ്യമായി തുറന്നു പറഞ്ഞു ശോഭന

Malayalam

എന്റെ സിനിമകൾ കണ്ടപ്പോൾ മകൾക്ക് ഉണ്ടായത് അമ്പരപ്പ് !! ആദ്യമായി തുറന്നു പറഞ്ഞു ശോഭന

എന്റെ സിനിമകൾ കണ്ടപ്പോൾ മകൾക്ക് ഉണ്ടായത് അമ്പരപ്പ് !! ആദ്യമായി തുറന്നു പറഞ്ഞു ശോഭന

മലയാളികളുടെ ഇഷ്ടതാരമാണ് ശോഭന. ഇപ്പോഴിതാ ശോഭനയുടെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. മകള്‍ നാരായണി അടുത്തിടെയാണ് തന്റെ സിനിമകള്‍ കണ്ടതെന്നാണ് ശോഭന അഭിമുഖത്തിലൂടെ പറഞ്ഞത്. ‘അമ്മ വാട്ട് ആര്‍ യു ഡൂയിങ്’ എന്നാണ് മകള്‍ ചോദിച്ചത്. അവള്‍ക്കത് കണ്ടപ്പോള്‍ അമ്പരപ്പാണ് ഉണ്ടായത്. ഞാന്‍ ഇങ്ങനെയായിരുന്നു എന്ന് ചെറുപുഞ്ചിരിയോടെ അവളോട് പറഞ്ഞു. വരനെ ആവശ്യമുണ്ട് എന്ന സിനിമ മകള്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ല.

എന്റെ കാര്യത്തില്‍ മകള്‍ കുറച്ച് പൊസസ്സീവ് ആണെന്നും ആ സിനിമയില്‍ കല്യാണി പ്രിയദര്‍ശന്‍ മകളായി ഉള്ളത് അവള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും നടി പറയുന്നു. അവള്‍ക്ക് മൂന്ന് വയസുള്ളപ്പോഴാണ് ഞാന്‍ തിര എന്ന സിനിമ ചെയ്യുന്നത്. തിയറ്ററില്‍ അവളുടെയൊപ്പമാണ് സിനിമ കണ്ടത്. സ്‌ക്രീനില്‍ എന്നെ കണ്ടതും അവള്‍ എന്റെ മുഖത്തേക്ക് നോക്കി. പിന്നീട് എന്തോ ചിന്തയാല്‍ എന്റെ കയ്യും വലിച്ചു പുറത്തേക്ക് കൊണ്ടു പോയി. അതേ സമയം മകള്‍ക്ക് ഇഷ്ടപ്പെട്ട ചിത്രം മണിച്ചിത്രത്താഴ് ആണെന്നും ശോഭന പറയുന്നു. ശോഭന മകളോട് കര്‍ക്കശക്കാരിയാണോന്ന് ചോദിച്ചാല്‍ അത്യാവശ്യത്തിന് ഉണ്ടെന്നാണ് നടിയുടെ മറുപടി. ‘മകളുടെ സ്‌കൂളില്‍ നിന്നും ഫോണ്‍ കോള്‍ വന്നാല്‍ പേടിക്കുന്ന സാധാരണ അമ്മയാണ് ഞാന്‍. അവരെന്തെങ്കിലും നല്ല കാര്യം പറയാനായിരിക്കും വിളിക്കുന്നതെങ്കിലും ഞാന്‍ പേടിക്കും.

അവള്‍ ഇപ്പോള്‍ എട്ടാം ക്ലാസിലായി. ചെന്നൈയില്‍ ഞാന്‍ പഠിച്ച അതേ സ്‌കൂളിലാണ് അവളും പഠിക്കുന്നത്. കോളേജ് പഠനം സ്റ്റെല്ലാ മാരിസില്‍ വേണമെന്നാണ് അവളുടെ ആഗ്രഹമെന്നും ശോഭന പറയുന്നു. അതേസമയം മകള്‍ ഞാന്‍ പറയുന്നതിന്റെ എതിരേ ചെയ്യൂ, അതാണല്ലോ അവളുടെ പ്രായം. അതുകൊണ്ട് ചെയ്യണമെന്ന് ആഗ്രഹമുള്ള കാര്യങ്ങള്‍ ചെയ്യണ്ടെന്ന് പറയും. അപ്പോഴത് ചെയ്യും. അങ്ങനെയുള്ള തമാശകളിലൂടെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത്. ഇപ്പോഴും അവളെനിക്ക് ചെറിയ കുട്ടിയാണ്. ഞാന്‍ കൂട്ടുകാരുടെ കൂടെ ഒരുമിച്ചു കൂടുമ്പോള്‍ കൂടെ അവളെയും കൊണ്ടു പോകാറുണ്ട്. നൃത്തത്തിലേക്ക് കടക്കാന്‍ നാരായണി ആഗ്രഹം പ്രകടിപ്പിച്ച് വന്നതിനെ കുറിച്ചും ശോഭന പങ്കുവെച്ചിരുന്നു. ‘കഴിഞ്ഞ മാസം അവള്‍ എന്റെയടുത്തു വന്നിട്ട് പറഞ്ഞു, എനിക്ക് നൃത്തം പഠിക്കണമെന്ന്. അതുവരെ വിളിച്ചാല്‍ വരും എന്നല്ലാതെ അത്ര താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല. നിര്‍ബന്ധിക്കാനും എനിക്ക് ഇഷ്ടമല്ലായിരുന്നു. നിനക്ക് പഠിക്കണമെന്ന് തോന്നുമ്പോള്‍ വരൂ എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ ഗൗരവ്വമായി നൃത്തപഠനം തുടങ്ങിയിരിക്കുകയാണ് താരപുത്രി. മകളുടെ സ്വകാര്യത നഷ്ടപെടാതിരിക്കാന്‍ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ട് വരാതെയാണ് ശോഭന നാരായണിയെ വളര്‍ത്തുന്നത്. അവള്‍ സാധാരണ ഒരു കുട്ടിയായത് കൊണ്ടാണ് അങ്ങനെ പബ്ലിക്കിന് മുന്നിലേക്ക് കൊണ്ട് വരുത്താത്തതെന്നാണ് നടി പറയുന്നത്.

More in Malayalam

Trending

Recent

To Top