Social Media
അനുശ്രീക്ക് ഹെയര്‍സ്പാ ചെയ്ത് കൊടുത്ത് സഹോദരൻ; ഒടുവിൽ സംഭവിച്ചതോ!
അനുശ്രീക്ക് ഹെയര്‍സ്പാ ചെയ്ത് കൊടുത്ത് സഹോദരൻ; ഒടുവിൽ സംഭവിച്ചതോ!
മലയാളികളുടെ പ്രിയ താരമാണ് അനുശ്രീ. ഈ ലോക്ക് ഡൗണിലെ വിശേഷങ്ങൾ സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സഹോദരന്‍ അനൂപിനെയും നാത്തൂനെയുമൊക്കെ പ്രേക്ഷകര്‍ക്ക് അനുശ്രീ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ അനൂപിന്റെ ഒരു വീഡിയോ പങ്കുവെച്ചാണ് അനുശ്രീ എത്തിയത്
അനുശ്രീക്ക് ഹെയര്‍സ്പാ ചെയ്ത് കൊടുക്കുന്ന സഹോദരന്റെ വീഡിയോ ആണിത്. ലോക്ഡൗണ്‍ ആയതിനാല്‍ ബ്യൂട്ടിപാര്‍ലറുകളൊക്കെ അടഞ്ഞുകിടക്കുകയാണ്. ഈ അവസരത്തിലാണ് അനുശ്രീക്ക് ചേട്ടന്‍ അനൂപ് പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ് ഹെയര്‍സ്പാ ചെയ്തുനല്‍കുന്നത്. എന്റെ അണ്ണന്റെ മുഖത്ത് ഒരു പേടി കണ്ടോ..അതിനു കാരണം ഞാന്‍ ആണ് ഇനി എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിക്കേ …ഒരു പേടി കണ്ടില്ലേ .അത് അണ്ണന്റെ കൈയില്‍ അണ്ണനെ വിശ്വസിച്ചു എന്റെ തല കൊടുത്തതിന്റെ പേടി ആണ് ..എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി അനുശ്രീ ചേര്‍ത്തത്.
ദിവസങ്ങള്‍ക്ക് മുമ്ബ് നാത്തൂന്‍ ഗര്‍ഭിണിയായ സന്തോഷവും താരം പങ്കുവച്ചിരുന്നു.
anusree