Malayalam
ഗുരുവായൂരിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ്; പുതിയ സന്തോഷ വാർത്തയുമായി അനുശ്രീ
ഗുരുവായൂരിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ്; പുതിയ സന്തോഷ വാർത്തയുമായി അനുശ്രീ
സീരിയല്‍ ക്യാമറമാന് വിഷ്ണുവിനെയാണ് നടി അനുശ്രീ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇപ്പോൾ ഇരുവരും അകന്ന് കഴിയുകയാണ്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നനങ്ങളെ കുറിച്ചുള്ള അനുശ്രീ യുടെ തുറന്ന് പറച്ചിൽ വർത്തകളിൽ ഇടം നേടിയിരുന്നു.
കഴിഞ്ഞ മാസങ്ങളില്‍ ഭര്‍ത്താവ് വിഷ്ണുവുമായി ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചൊക്കെ നടി തുറന്ന് സംസാരിച്ചിരുന്നു. പിന്നാലെ വിഷ്ണുവും പ്രതികരിച്ച് കൊണ്ട് രംഗത്ത് വന്നതോടെ വിഷയം വീണ്ടും ചര്‍ച്ചയായി. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ച അനുശ്രീ തന്റെ വിശേഷങ്ങൾ പങ്കിടാറുണ്ട്
ഇപ്പോഴിതാ മകന്റെ ചോറൂണ് നടത്താനുള്ള തയ്യാറെടുപ്പിനെ പറ്റിയാണ് നടി പറയുന്നത്. പുത്തന്‍ വീഡിയോയുടെ താഴെ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി ആരാധകരുമെത്തി.
കുഞ്ഞിന് ആറ് മാസമായെന്നും ഭക്ഷണമൊക്കെ കൊടുക്കുന്നതിന് മുന്‍പായി ചോറൂണ് നടത്താം എന്ന തീരുമാനത്തിലാണ്. അതിന് വേണ്ടി ഗുരുവായൂരിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളെന്ന് പറഞ്ഞാണ് അനുശ്രീ എത്തിയിരിക്കുന്നത്.
കുഞ്ഞിനുള്ള മുണ്ടും ഷര്‍ട്ടും തന്റെ സാരിയുമൊക്കെ നേരത്തെ തയ്യാറാക്കി വെക്കുന്നത് അനുശ്രീ കാണിച്ചിരുന്നു. ചോറൂണ് നടത്തി, ഒറ്റ ദിവസം കൊണ്ട് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണെന്നും നടി സൂചിപ്പിച്ചിരുന്നു
നിലവില്‍ കുഞ്ഞ് കട്ടിലിലൂടെ ചാടി മറിഞ്ഞ് തുടങ്ങിയെന്നും കണ്ണ് തെറ്റിയാല്‍ താഴെ എത്തുമെന്നും അവന് പുറകേയാണെന്നുമൊക്കെ നടി പറയുന്നു. ഓരോ ദിവസവും മകന്റെ വളര്‍ച്ചയും മറ്റുമൊക്കെ ആസ്വദിക്കുന്നതിനെ പറ്റിയാണ് അനുശ്രീ വീഡിയോയിലുട നീളം പറഞ്ഞ് കൊണ്ടേ ഇരുന്നത്.
. ‘കുഞ്ഞിന്റെ ചോറൂണിനും വിഷ്ണു ഇല്ലേ എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. ഇവരുടെ ജീവിതത്തിലെന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല. അപ്പോള്‍ നെഗറ്റീവ് കമന്റിടുന്നവര്‍ അത് മനസിലാക്കി വേണം ചെയ്യാന്‍, ഡിവോഴ്സ് ചെയ്യുന്നതൊക്കെ നാട്ടില്‍ സര്‍വ്വസാധാരണമാണ്. ഒരു കാരണമില്ലാതെ ആരും തന്നെ പിരിയാന്‍ ആഗ്രഹിക്കില്ല. ഇവര്‍ക്ക് ഒത്തുപോകാന്‍ പറ്റിയിട്ടുണ്ടാകില്ല.
ഇനിയെങ്കിലും ഈ കുട്ടിയെ സമാധാനത്തോടെ ജീവിക്കാന്‍ വിടുകയാണ് വേണ്ടത്. ഒരോ കമന്റ് കൊണ്ടും മറ്റൊരാളുടെ മനഃസമാധാനം ഇല്ലാതാക്കുന്നത് ശരിയല്ല. ഒന്നുമില്ലെങ്കിലും കുഞ്ഞിനെ നോക്കാനും വളര്‍ത്താനും അനുശ്രീ മിടുക്കിയാണ്. അവര്‍ ഓരോന്നും മാന്യമായി ചെയ്യുന്നുണ്ട്. ഭര്‍ത്താവ് ഇല്ലാതെയും ജീവിക്കാന്‍ സാധിക്കുമെന്നും ഒറ്റയ്ക്ക് മുന്നോട്ട് പോകാന്‍ നടിയ്ക്ക് പറ്റുന്നുണ്ടല്ലോ, അതൊക്കെ വലിയ കാര്യമാണെന്നുമൊക്കെ കമന്റുകളില്‍ പറയുന്നു.
