Connect with us

മൂന്ന് ദിവസത്തെ ചടങ്ങുകളാണ് ബ്രാഹ്മിണ്‍ വിവാഹത്തിന് ഉള്ളത്, ധാവണിയും ആഭരണങ്ങളും ധരിച്ച് ബ്രാഹ്മിണ്‍ പെണ്‍കൊടിയായി ചടങ്ങില്‍ പങ്കെടുത്ത് അനുശ്രീ; പുതിയ വീഡിയോ പുറത്ത്

Malayalam

മൂന്ന് ദിവസത്തെ ചടങ്ങുകളാണ് ബ്രാഹ്മിണ്‍ വിവാഹത്തിന് ഉള്ളത്, ധാവണിയും ആഭരണങ്ങളും ധരിച്ച് ബ്രാഹ്മിണ്‍ പെണ്‍കൊടിയായി ചടങ്ങില്‍ പങ്കെടുത്ത് അനുശ്രീ; പുതിയ വീഡിയോ പുറത്ത്

മൂന്ന് ദിവസത്തെ ചടങ്ങുകളാണ് ബ്രാഹ്മിണ്‍ വിവാഹത്തിന് ഉള്ളത്, ധാവണിയും ആഭരണങ്ങളും ധരിച്ച് ബ്രാഹ്മിണ്‍ പെണ്‍കൊടിയായി ചടങ്ങില്‍ പങ്കെടുത്ത് അനുശ്രീ; പുതിയ വീഡിയോ പുറത്ത്

മിനിസ്ക്രീൻ താരം അനുശ്രീയുടെ ദാമ്പത്യ ജീവിതത്തിന് അടുത്തിടെയാണ് വിള്ളൽ സംഭവിച്ചത്. ക്യാമറമാനായിരുന്നു വിഷ്ണുവിനെയിരുന്നു അനുശ്രീ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത് തന്റെ വിവാഹം ഒരു എടുത്തുചാട്ടമായിരുന്നെന്ന് അനുശ്രീ അടുത്തിടെ പറഞ്ഞിരുന്നു. അനുശ്രീയും മകനും ഇപ്പോൾ അമ്മയ്ക്ക് ഒപ്പമാണ് താമസം. സ്വന്തമായി ഒരു യൂട്യൂബ് ചാനലും അനുശ്രീ ആരംഭിച്ചിട്ടുണ്ട്. ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ചാനലിലൂടെ പങ്കിടാറുണ്ട്.

ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. തന്‍റെ കുടുംബത്തില്‍ നടന്നൊരു വിവാഹ ചടങ്ങിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ. തങ്ങള്‍ ബ്രാഹ്മിണ്‍ ആയതിനാല്‍ വളരെ മനോഹരമായ ചടങ്ങുകളാണ് വിവാഹത്തിന്‍റേതെന്നും അതിന്‍റെ വിശേഷം പ്രേക്ഷകര്‍ക്ക് കൂടി പറഞ്ഞ് കൊടുക്കാനും കാണിക്കാനും വേണ്ടിയാണ് വീഡിയോ ചെയ്യാമെന്ന് തീരുമാനിച്ചതെന്നും അനുശ്രീ പുതിയ വീഡിയോയില്‍ പറ‍യുന്നുണ്ട്. ധാവണിയും ആഭരണങ്ങളും ധരിച്ച് ബ്രാഹ്മിണ്‍ പെണ്‍കൊടിയായാണ് അനുശ്രീ ചടങ്ങില്‍ പങ്കെടുത്തത്.

മൂന്ന് ദിവസത്തെ ചടങ്ങുകളാണ് ബ്രാഹ്മിണ്‍ വിവാഹത്തിന് ഉള്ളതെന്നും ആദ്യത്തെ രണ്ട് ദിവസത്തെ ചടങ്ങുകള്‍ക്ക് മടി കാരണം പോയില്ലെന്നും താലികെട്ട് കാണാന്‍ വേണ്ടിയാണ് മൂന്നാമത്തെ ദിവസം പോകാമെന്ന് തീരുമാനിച്ചതെന്നും അനുശ്രീ വ്യക്തമാക്കി. മകന്‍ ആരവിനും ചിറ്റയ്ക്കും അമ്മയ്ക്കുമൊപ്പമാണ് അനുശ്രീ ചടങ്ങുകളില്‍ പങ്കെടുത്തത്. തന്‍റെ ബന്ധുക്കളേയും വീഡിയോയില്‍ അനുശ്രീ പരിചയപ്പെടുത്തി. അമ്മയുടെ ബന്ധത്തിലുള്ളവരില്‍ ചിലര്‍ പാടാനും അഭിനയിക്കാനും കഴിവുള്ളവരാണെന്നും അതാണ് തനിക്കും അഭിനയിക്കാന്‍ സാധിക്കുന്നതിന് പിന്നിലെ കാരണമെന്നും അനുശ്രീ പറഞ്ഞു. അനുശ്രീ പങ്കുവെച്ച പുതിയ വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുമായി എത്തി. സകുടുംബം അനുശ്രീയെ കാണാന്‍ സാധിച്ച സന്തോഷം ചിലര്‍ പങ്കുവെച്ചപ്പോള്‍ ദുബായില്‍ പോവുകയാണെന്ന് പറഞ്ഞിട്ട് എന്താണ് പോകാത്തത് യാത്ര മാറ്റിവെച്ചോ തുടങ്ങിയ ചോദ്യങ്ങളാണ് മറ്റ് ചിലര്‍ കമന്‍റിലൂടെ താരത്തോട് ചോദിച്ചത്.

അമ്മയുടെ സഹോദരിക്കൊപ്പം ദുബായി വിസിറ്റ് ചെയ്യാന്‍ പോവുകയണെന്ന് മുമ്പൊരു വീഡിയോയില്‍ അനുശ്രീ പറഞ്ഞിരുന്നു. മാത്രമല്ല യാത്രയ്ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്ത് പൂര്‍ത്തിയാക്കുന്നതിന്‍റെ വീഡിയോയും അനുശ്രീ പങ്കുവെച്ചിരുന്നു. താനും മോനും ദുബായ്ക്ക് പോവുകയാണെന്ന് അറിയിച്ച് അനുശ്രീ എത്തിയപ്പോള്‍ എല്ലാവരും കരുതിയത് താരം എന്നേക്കുമായി ദുബായില്‍ സെറ്റില്‍ ചെയ്യാന്‍ പോവുകയാണ് എന്നാണ്. എന്നാല്‍ സംഭവം അങ്ങനെയല്ലെന്നും വിസിറ്റിങിന് വേണ്ടി മാത്രമാണ് പോകുന്നതെന്നും അനുശ്രീ പിന്നീട് പറഞ്ഞിരുന്നു. ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് കഴിയുകയാണെന്ന് അനുശ്രീ വെളിപ്പെടുത്തിയതോടെ മകനെ ഓര്‍ത്തെങ്കിലും ഒന്നിക്കണമെന്ന് പലരും അനുശ്രീയോട് കമന്‍റുകളിലൂടെ ആവശ്യപ്പെടാറുണ്ട്. പതിവ് തെറ്റാതെ ഇത്തവണത്തെ വെഡ്ഡിങ് വീഡിയോയിലും അനുശ്രീയെ ഉപദേശിച്ച് ആളുകള്‍ കമന്‍റുകള്‍ കുറിച്ചിട്ടുണ്ട്.

More in Malayalam

Trending