Connect with us

വലിയൊരു സിനിമയ്ക്കായി കരാര്‍ ഒപ്പിട്ട ശേഷം തന്നെ ഒഴിവാക്കിയാലും തനിക്ക് പ്രശ്‌നമില്ല, താന്‍ ഇല്ലാതായി പോവുകയോ, തകര്‍ന്ന് പോവുകയോ ചെയ്യില്ല; അതിന്റെ കാരണത്തെ കുറിച്ച് അഹാന കൃഷ്ണ

Malayalam

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് അഹാന കൃഷ്ണ കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ആദ്യ സിനിമ കഴിഞ്ഞ് അവസരങ്ങള്‍ ഒന്നും വരാതിരുന്നപ്പോള്‍ താന്‍ ഡിപ്രഷനിലേയ്ക്ക് പോവാതിരുന്നതിന്റെ കാരണത്തെ കുറിച്ചാണ് നടി പറയുന്നത്. അച്ഛന്‍ നടനായതു കൊണ്ടും അച്ഛനെ കണ്ട് വളര്‍ന്നതിനാലും അവസരങ്ങള്‍ നഷ്ടമായാലും എങ്ങനെ അതിനെയെല്ലാം അഭിമുഖീകരിക്കണമെന്ന് തനിക്ക് അറിയാമായിരുന്നു എന്നാണ് അഹാന പറയുന്നത്.

തനിക്ക് ഓര്‍മ്മ വച്ച കാലം മുതല്‍ തന്റെ അച്ഛന്‍ ഒരു നടനാണ്. യഥാര്‍ത്ഥത്തില്‍ താന്‍ ജനിക്കുന്നതിന് മുമ്പേ അച്ഛന്‍ അഭിനയിക്കുന്നുണ്ട്. ഒരു പക്ഷെ അതുകൊണ്ടായിരിക്കാം, ആദ്യത്തെ സിനിമ കഴിഞ്ഞ് വേറെ അവസരങ്ങള്‍ ഒന്നും വരാതിരുന്നപ്പോള്‍ താന്‍ ഡിപ്രഷനിലേയ്ക്ക് ഒന്നും പോകാതിരുന്നത്.

കാരണം ഇത് പാര്‍ട്ട് ഓഫ് ദി ഗെയിം ആണെന്ന് തനിക്ക് അറിയാം. ഇനി വലിയൊരു സിനിമയ്ക്കായി കരാര്‍ ഒപ്പിട്ട ശേഷം തന്നെ ഒഴിവാക്കിയാലും തനിക്ക് പ്രശ്‌നമില്ല. അതിലൊരു വിഷമം ഉറപ്പായും ഉണ്ടാകും, എന്നാല്‍ താന്‍ ഇല്ലാതായി പോവുകയോ, തകര്‍ന്ന് പോവുകയോ ചെയ്യില്ല.

കാരണം, ഇതൊക്കെ ഇവിടെ സംഭവിക്കുന്ന കാര്യങ്ങളാണെന്ന് കണ്ടറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമ തന്റെ ജീവിതമാണ് എന്ന് പറയില്ല. സിനിമ തന്റെ ജീവിതത്തിന്റെ ഭാഗം മാത്രമാണ്. ഇക്കാര്യങ്ങളൊക്കെ നേരത്തെ തന്നെ മനസിലാക്കി വച്ചിട്ടുണ്ട് എന്നാണ് അഹാന ഒരു അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ‘നാന്‍സി റാണി’, ‘അടി’ എന്നീ സിനിമകളാണ് അഹാനയുടെതായി ഒരുങ്ങുന്നത്. മമ്മൂട്ടി ആരാധികയായ പെണ്‍കുട്ടിയുടെ ജീവിതം പറയുന്ന ചിത്രമാണ് നാന്‍സി റാണി. ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ചിത്രമാണ് അടി. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top