അവന്റെ അച്ഛൻ വിഷ്ണു തന്നെയാണ്, അവൻ ആ ഒരാളെ അച്ഛാ എന്ന് വിളിക്കേണ്ട സ്ഥാനത്ത് മറ്റൊരാളെ അച്ഛാ എന്ന് വിളിക്കുന്നത് അമ്മയെന്ന നിലയിൽ എനിക്ക് ബുദ്ധിമുട്ടാണ്; തുറന്ന് പറഞ്ഞ് അനുശ്രീ
അവന്റെ അച്ഛൻ വിഷ്ണു തന്നെയാണ്, അവൻ ആ ഒരാളെ അച്ഛാ എന്ന് വിളിക്കേണ്ട സ്ഥാനത്ത് മറ്റൊരാളെ അച്ഛാ എന്ന് വിളിക്കുന്നത് അമ്മയെന്ന നിലയിൽ എനിക്ക് ബുദ്ധിമുട്ടാണ്; തുറന്ന് പറഞ്ഞ് അനുശ്രീ
അവന്റെ അച്ഛൻ വിഷ്ണു തന്നെയാണ്, അവൻ ആ ഒരാളെ അച്ഛാ എന്ന് വിളിക്കേണ്ട സ്ഥാനത്ത് മറ്റൊരാളെ അച്ഛാ എന്ന് വിളിക്കുന്നത് അമ്മയെന്ന നിലയിൽ എനിക്ക് ബുദ്ധിമുട്ടാണ്; തുറന്ന് പറഞ്ഞ് അനുശ്രീ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അനുശ്രീ. അടുത്തിടെയായി നടിയുടെ ദാമ്പത്യ ജീവിതം നിരന്തരം വാർത്തകളിൽ നിറഞ്ഞിരുന്നു. സീരിയലിൽ ക്യാമറാമാനായ വിഷ്ണു സന്തോഷിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും അകന്ന് കഴിയുകയാണ്
ഇപ്പോഴിതാ തനിക്ക് ഇനി ഒരു വിവാഹമുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അനുശ്രീ. ഒരു യ അഭിമുഖത്തിലാണ് അനുശ്രീ മനസ് തുറന്നത്. നല്ലൊരു ഓപ്ഷൻ വന്നാലും താൻ മറ്റൊരു വിവാഹത്തിനില്ലെന്നാണ് അനുശ്രീ പറയുന്നത്. കാരണവും വ്യകതമാക്കുന്നുണ്ട്.
അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ.
‘ഇനി എന്റെ ജീവിതത്തിൽ ഉള്ളത് മകനാണ്. അവന് സംരക്ഷണം ഒരുക്കുക എന്നതാണ് എനിക്ക് ചെയ്യാനുള്ളത്. അവന്റെ അച്ഛൻ വിഷ്ണു തന്നെയാണ്. അവൻ ആ ഒരാളെ അച്ഛാ എന്ന് വിളിക്കേണ്ട സ്ഥാനത്ത് മറ്റൊരാളെ അച്ഛാ എന്ന് വിളിക്കുന്നത് അമ്മയെന്ന നിലയിൽ എനിക്ക് ബുദ്ധിമുട്ടാണ്,’ എന്നാണ് അനുശ്രീ പറഞ്ഞത്.
അതേസമയം, വിഷ്ണുവുമായി ഇനി ഒന്നിക്കുമോ എന്ന ചോദ്യത്തിനും അനുശ്രീ അഭിമുഖത്തിൽ മറുപടി പറഞ്ഞിരുന്നു. ഒന്നിക്കാന് പറ്റുന്ന സാഹചര്യമുള്ളിടത്തെ പ്രതീക്ഷ വെച്ചിട്ട് കാര്യമുള്ളൂ. അല്ലാത്തയിടത്ത് പ്രതീക്ഷ വെച്ചിട്ട് കാര്യമില്ല. അത് നടക്കില്ലായെന്നത് ഇതുവരെയുള്ള ജീവിതത്തിൽ മനസിലായത് ആണെന്നുമാണ് അനുശ്രീ പറഞ്ഞത്.
വിഷ്ണുവുമായുള്ള പ്രശ്നങ്ങൾ നേരത്തെ അനുശ്രീ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞിരുന്നു. മകന്റെ നൂലുകെട്ടിന്റെ വീഡിയോയിൽ വിഷ്ണുവിനെ കാണാതെ വന്നതോടെ ആരാധകർ ചോദ്യവുമായി എത്തിയതിനെ തുടർന്നാണ് മറ്റൊരു വീഡിയോയിൽ നടി അത് പറഞ്ഞത്. വിഷ്ണുവിനെ വിളിച്ചിരുന്നു എന്നാൽ വന്നില്ല എന്നുമാണ് അനുശ്രീ പറഞ്ഞത്. തന്റെ വിവാഹം എടുത്ത് ചാട്ടമായിപ്പോയി എന്ന് തോന്നിയെന്നും അനുശ്രീ പറഞ്ഞിരുന്നു. കൊച്ചിനെ കാണാൻ വരരുതെന്ന് താനൊരിക്കലും വിഷ്ണുവിനോട് പറഞ്ഞിട്ടില്ലെന്നും കുഞ്ഞിനെ കാണുന്നതിൽ പ്രശ്നമില്ല എന്നാൽ തന്റെ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കേണ്ടതില്ല എന്നുമാണ് വിഷ്ണുവിനോട് പറഞ്ഞതെന്നാണ് അനുശ്രീ പറഞ്ഞത്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന് ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....