Malayalam
ആരാധകരുടെ മെസേജുകള്‍ മാനിച്ച് പട്ടുപാവാട അണിഞ്ഞ് അനുശ്രീ..അനുശ്രീയുടെ പുതിയ ഫോട്ടോ!
ആരാധകരുടെ മെസേജുകള്‍ മാനിച്ച് പട്ടുപാവാട അണിഞ്ഞ് അനുശ്രീ..അനുശ്രീയുടെ പുതിയ ഫോട്ടോ!
എന്നാല്‍ ആരാധകരുടെ മെസേജുകള്‍ മാനിച്ച് പട്ടുപാവാട അണിഞ്ഞ് അനുശ്രീ. ആരാഴ്ചത്തെ ഇടവേളയ്ക്കുശേഷം പട്ടുപാവാട ഉടുത്തു വന്നിരിക്കുന്നുവെന്ന ക്യാപ്ഷനോടു കൂടിയാണ് അനുശ്രീ പുതിയ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.ഇടക്കൊക്കെ വെസ്റ്റേണ്‍ സ്റ്റൈലും പ്രോത്സാഹിപ്പിക്കണമെന്നും അനുശ്രീ ആവശ്യപ്പെടുന്നുണ്ട്. പഴയ തറവാട് നാലുകെട്ട് വീടിനുമുന്നില്‍ നിന്നാണ് അനുശ്രീയുടെ ഫോട്ടോഷൂട്ട്. ചുവപ്പ് പട്ടുപാവാടയും പച്ച ബ്ലൗസും മുല്ലപ്പൂവും ചൂടി ശാലീന സുന്ദരിയായി അനുശ്രീ.
ലോക്ഡൗണില്‍ ഫോട്ടോഷൂട്ടുമായി സോഷ്യല്‍മീഡിയയില്‍ വൈറലായത് നടി അനുശ്രീ തന്നെയാണ്. കിടിലം മേക്കോവറുമായിട്ടാണ് അനുശ്രീ എത്തിയിരുന്നത്. മോഡേണ്‍ വേഷങ്ങളിലെത്തിയ അനുശ്രീക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഞങ്ങള്‍ ആഗ്രഹിക്കുന്ന അനുശ്രീ ഇങ്ങനെയെല്ലാ.. എന്നുവരെ ആരാധകര്‍ പറയുകയുണ്ടായി. ഒരു ചേഞ്ച് ആര്‍ക്കാ ഇഷ്ടമല്ലാത്തത് എന്നായിരുന്നു താരത്തിന്റെ മറുപടി.
anusree
