Connect with us

അതെ ഞങ്ങൾ പ്രണയത്തിലായിരുന്നു ആ വ്യക്തിയെകുറിച്ച് അനുഷ്ക പറയുന്നു

Actress

അതെ ഞങ്ങൾ പ്രണയത്തിലായിരുന്നു ആ വ്യക്തിയെകുറിച്ച് അനുഷ്ക പറയുന്നു

അതെ ഞങ്ങൾ പ്രണയത്തിലായിരുന്നു ആ വ്യക്തിയെകുറിച്ച് അനുഷ്ക പറയുന്നു

പ്രേക്ഷകരുടെ ഇഷ്ട്ട നടിയാണ് അനുഷ്ക ഷെട്ടി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അനുഷ്ക വിവാഹിതയാകുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. അനുഷ്ക ഷെട്ടി ചലച്ചിത്ര സംവിധായകൻ പ്രകാശ് കോവേലമുഡിയെ വിവാഹം കഴിക്കുന്നുവെന്നും ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവന്നുമാണ് റിപ്പോർട്ട്. ഇപ്പോൾ ഇതാ ഈ കാര്യങ്ങളെല്ലാം നിഷേധിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് അനുഷ്ക . തന്റെ പ്രണയത്തെക്കുറിച്ചും വേര്പിരിയലിനെക്കുറിച്ചുമാണ് താരം ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്.

ഏകദേശം 2008ലൊക്കെയാണ്, വളരെ മനോഹരമായ ഒരു ബന്ധത്തിലായിരുന്നു ഞാന്‍. പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് പറയാന്‍ കഴിയില്ല, കാരണം ഇത് വളരെ വ്യക്തിപരമായ കാര്യമാണ്. ഇപ്പോഴും ഞങ്ങള്‍ ഒരുമിച്ചായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹം ആരാണെന്ന് പറഞ്ഞേനെ. പക്ഷെ ആ ബന്ധം ഒരുപാട് മുന്നോട്ട് പോയില്ല. ഞങ്ങള്‍ തിരഞ്ഞെടുത്ത ഒരു തീരുമാനമായിരുന്നു അത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് ഇപ്പോഴും വളരെ മാന്യമായ ഒരു ബന്ധമായി മനസിലുണ്ട്. എന്നാല്‍ ഞാന്‍ വിവാഹം കഴിക്കുന്ന ദിവസം അത് വെളിപ്പെടുത്തും,’ അനുഷ്ക പറയുന്നു.

തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് എന്നാണ് അനുഷ്ക പ്രഭാസിനെ വിശേഷിപ്പിച്ചത്. ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍, ഈ സമയമാകുമ്ബോഴേക്കും അത് പുറത്താകുമായിരുന്നുവെന്നും പരസ്പരം പ്രണയത്തിലാണെങ്കില്‍ അത് മറച്ചുവയ്ക്കാന്‍ ആഗ്രഹിക്കാത്ത ആളുകളാണ് ഞങ്ങള്‍ രണ്ടു പേരും അനുഷ്ക പറയുന്നു

ANUSHKA SHETTY

More in Actress

Trending

Recent

To Top