നരേന്ദ്ര മോദി സ്വന്തം ജനന സര്‍ട്ടിഫിക്കറ്റും ഒപ്പം അദ്ദേഹത്തിന്റെ അച്ഛന് അടക്കമുള്ള എല്ലാ കുടുംബാംഗങ്ങളുടെയും ജനന സര്‍ട്ടിഫിക്കറ്റും പൊതുജനത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കണം!

നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്.പൗരത്വ നിയമ ഭേദഗതി നടപ്പാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി സംവിധായകൻ എത്തിയത്.നരേന്ദ്ര മോദി സ്വന്തം ജനന സര്‍ട്ടിഫിക്കറ്റും ഒപ്പം അദ്ദേഹത്തിന്റെ അച്ഛന് അടക്കമുള്ള എല്ലാ കുടുംബാംഗങ്ങളുടെയും ജനന സര്‍ട്ടിഫിക്കറ്റും പൊതുജനത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കണം. അതിന് ശേഷം മാത്രമേ പൗരന്മാരുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പറയാന്‍ അവകാശമുണ്ടാകൂവെന്നും അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.
മോദി സാക്ഷരനാണോ എന്ന് ആദ്യം തെളിയിക്കണം. എന്റെയര്‍ പൊളിറ്റിക്കല്‍ സയന്‍സിനെ അദ്ദേഹത്തിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നിട്ട് നമുക്ക് സംസാരിക്കാമെന്നും അനുരാഗ് കശ്യപ് തുറന്നടിച്ചു.#f**kCAA എന്ന ഹാഷ് ടാഗിലായിരുന്നു അനുരാഗ് കശ്യപിന്റെ ട്വീറ്റുകള്‍. കേന്ദ്രസര്‍ക്കാറിനെയും അനുരാഗ് കശ്യപ് രൂക്ഷമായി വിമര്‍ശിച്ചു.
ഒരു ചോദ്യം പോലും നേരിടാനാകാത്ത സര്‍ക്കാറാണിത്. പ്രത്യേകിച്ച് വീക്ഷണമോ പദ്ധതികളോ ഒന്നും സര്‍ക്കാറിനില്ല. അപമാനിക്കാന്‍ മാത്രമാണ് അവര്‍ക്കറിയുക. നോട്ടുനിരോധനത്തിന് തുല്ല്യമാണ് സിഎഎയെന്നും അനുരാഗ് കശ്യപ് വിമര്‍ശിച്ചു. സിഎഎക്കെതിരെ സമരമുഖത്തുള്ള പ്രധാന വ്യക്തിയാണ് അനുരാഗ് കശ്യപ്.
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...