Connect with us

അവള്‍ ശരി എന്നും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു;അവസാനമായി എന്നോട് പറഞ്ഞു;ഞാൻ തളർന്നു പോയി ;ഇപ്പോഴും നടുക്കം മാറുന്നില്ല ; തുറന്ന് പറഞ്ഞു നടി അനുരാധ

Uncategorized

അവള്‍ ശരി എന്നും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു;അവസാനമായി എന്നോട് പറഞ്ഞു;ഞാൻ തളർന്നു പോയി ;ഇപ്പോഴും നടുക്കം മാറുന്നില്ല ; തുറന്ന് പറഞ്ഞു നടി അനുരാധ

അവള്‍ ശരി എന്നും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു;അവസാനമായി എന്നോട് പറഞ്ഞു;ഞാൻ തളർന്നു പോയി ;ഇപ്പോഴും നടുക്കം മാറുന്നില്ല ; തുറന്ന് പറഞ്ഞു നടി അനുരാധ

സില്‍ക്ക് ഒരു അവതാരമാണ്‌ ഓരോ സോളോ ഡാന്‍സറിന് അത്രയും ജനപ്രീതി കിട്ടുമെന്ന് തെളിയിച്ചത് അവളാണ്. അവള്‍ക്ക് ഡാന്‍സ് ചെയ്യാനറിയില്ല. ശരീര ഭാഷയും എക്സ്പ്രഷനും മേക്കപ്പും കൊണ്ട് അവള്‍ ആ പരിമിതികളൊക്കെ മറികടന്നു. സില്‍ക്ക് സ്മിത ഒരു സിനിമ നിര്‍മ്മിച്ചിരുന്നു, ‘പെണ്‍സിംഹം’ ആണെന്നാണ് എന്‍റെ ഓര്‍മ്മ. നായിക സില്‍ക്ക് തന്നെ ഡിസ്കോ ശാന്തിയുമുണ്ട്. പടത്തിന്റെ എല്ലാ ജോലികളും കഴിഞ്ഞപ്പോള്‍ ഡിസ്റ്റ്രിബ്യൂട്ടേഴ്സ് സില്‍ക്കിനോട് പറഞ്ഞു. ‘ഇതില്‍ നായികയായിട്ടു നിങ്ങളുണ്ട്. ഡിസ്കോ ശാന്തിയുമുണ്ട്. ഇനി അനുരാധയുടെ ഒരു ഡാന്‍സ് വേണം’ അങ്ങനെ സില്‍ക്ക് എന്നെ വിളിച്ചു. ഞാനതില്‍ ഡാന്‍സ് ചെയ്യുകയും ചെയ്തു. അവള്‍ മരിക്കുന്നതിന്റെ തലേനാള്‍ എന്നെ വിളിച്ചിരുന്നു. ‘ഇവിടെ വരെ വരാമോ കുറച്ചു സംസാരിക്കാനുണ്ട്’ എന്ന് പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു ‘കുറച്ചു പണിയുണ്ട് നാളെ വന്നാല്‍ മതിയോ കുട്ടികളെ സ്കൂളില്‍ വിട്ടിട്ടു വരാം എന്ന് പറഞ്ഞു’. അവള്‍ ശരി എന്നും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. പിറ്റേന്ന് ടിവിയില്‍ ഫ്ലാഷ് ന്യൂസ് ‘സില്‍ക്ക് സ്മിത മരിച്ച നിലയില്‍’. ഞാന്‍ തളര്‍ന്നിരുന്നു. പിന്നെ അവളുടെ വീട്ടിലേക്ക് ചെന്നു, ഞാനും ശ്രീവിദ്യമ്മയും ഒരുമിച്ചാണ് അവിടെ എത്തുന്നത്’.

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന സൂപ്പര്‍ താര നായിക നടിയായിരുന്നു അനുരാധ. അനുരാധയുടെ ഐറ്റം ഡാന്‍സുകള്‍ ഇല്ലാത്ത അന്നത്തെ തമിഴ് ചിത്രങ്ങള്‍ വിരളം. ചെറിയ വേഷങ്ങളും നായിക വേഷങ്ങളും പ്രതിനായിക കഥാപാത്രങ്ങളും ഉള്‍പ്പെടെ വളരെ ചുരുക്കം സിനിമകളില്‍ മാത്രമേ താരം അഭിനയിച്ചുള്ളൂവെങ്കിലും ആരാധകര്‍ ഏറെയുള്ള നടിയായിരുന്നു അനുരാധ. ഇപ്പോള്‍ ടെലിവിഷന്‍ സീരിയലുകളില്‍ നായികമാരുടെ അമ്മ കഥാപാത്രങ്ങളായി അഭിനയം തുടരുന്ന അനുരാധ തന്റെ പ്രിയ കൂട്ടുകാരി സില്‍ക്ക് സ്മിതയെക്കുറിച്ച്‌ ഒരു മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയായിരുന്നു.

anuradha- reveals about silk smitha

More in Uncategorized

Trending