Connect with us

ഇരട്ട സഹോദരന്റെ കല്യാണം;താരമായത് അഞ്ജലി; ഏറ്റെടുത്ത് ആരാധകർ

Malayalam

ഇരട്ട സഹോദരന്റെ കല്യാണം;താരമായത് അഞ്ജലി; ഏറ്റെടുത്ത് ആരാധകർ

ഇരട്ട സഹോദരന്റെ കല്യാണം;താരമായത് അഞ്ജലി; ഏറ്റെടുത്ത് ആരാധകർ

നടി അഞ്ജലി നായരുടെ ഇരട്ട സഹോദരന്‍ വിവാഹിതനായി. വിവാഹത്തിന്റെയും വിവാഹവിരുന്നിന്റെയും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിലൂടെ വൈറലാവുകയാണ്. നടിയുടെ ഇരട്ട സഹോദരനായ അജയ് ആണ് വിവാഹിതനായത്. സൗമ്യയാണ് വധു. കൊല്ലത്ത് വച്ചായിരുന്നു വിവാഹം. സിനിമാ–സീരിയൽ രംഗത്തെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.ശരിക്കും ചടങ്ങില്‍ തിളങ്ങിയത് നടി അഞ്ജലിയാണെന്നാണ് ആരാധകര്‍ പറയുന്നത്.

സഹോദരിയായതിനാല്‍ ചടങ്ങുകള്‍ക്കെല്ലാം നേതൃത്വം കൊടുത്ത് അഞ്ജലി തന്നെയാണ് . നടിയ്‌ക്കൊപ്പം മകള്‍ ആവണിയും ചടങ്ങില്‍ ശ്രദ്ധേയായി. അഞ്ജലിയെ പോലെ തന്നെ സിനിമയില്‍ അഭിനയിച്ചിട്ടുള്ള ആളാണ് അജയ്. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തിലെത്തി ജയസൂര്യ നായകനായി അഭിനയിച്ച ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങളിലാണ് അജയ് മുഖം കാണിച്ചിട്ടുള്ളത്.

1994 ല്‍ ബാലതാരമായിട്ടാണ് അഞ്ജലി സിനിമയിലെത്തുന്നത്. പിന്നീട് ടെലിവിഷന്‍ അവതാരകയായിട്ടാണ് അഞ്ജലി നായര്‍ കരിയര്‍ ആരംഭിക്കുന്നത് തന്നെ. മേഡലിംഗ് രംഗത്ത് സജീവമായി നിന്ന നടി വിനീത് ശ്രീനിവാസന്റെ അടക്കം ആല്‍ബങ്ങളില്‍ അഭിനയിച്ചു. ഇതിനിടെ തമിഴിലും അഞ്ജലിയെ തേടി സിനിമകളെത്തി. സീനിയേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വീണ്ടും അഭിനയിച്ച് തുടങ്ങി. പിന്നീട് ചെറുതും വലുതമായി ഒട്ടനവധി കഥാപാത്രങ്ങളായിരുന്നു അഞ്ജലിയെ തേടി എത്തിയത്. കല്‍ക്കിയാണ് അവസാനം റിലീസിനെത്തിയ അഞ്ജലിയുടെ സിനിമ.

twin brother marriage- anjali

Continue Reading
You may also like...

More in Malayalam

Trending

Malayalam