Connect with us

ആ ഒളിച്ചോട്ട കഥ പങ്കുവെച്ച് നടി അനുസിതാര

Malayalam

ആ ഒളിച്ചോട്ട കഥ പങ്കുവെച്ച് നടി അനുസിതാര

ആ ഒളിച്ചോട്ട കഥ പങ്കുവെച്ച് നടി അനുസിതാര

മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് അനു സിത്താര. നീണ്ട മുടിയും വിടർന്ന മിഴിയുമായി മലയാള സിനിമയിലേക്ക് കടന്നു വന്ന അനു സിത്താര സോഷ്യൽ മീഡിയയിൽ സജീവമാണ്
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ അനുസിത്താരയുടെ വിവാഹം കഴിഞ്ഞിരുന്നു. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവുമായി പ്രണയ വിവാഹമായിരുന്നു താരത്തിന്റെത്. ഇപ്പോഴിതാ തന്റെ ഒരു ഒളിച്ചോട്ടത്തിന്റെ കഥ പങ്കുവച്ചിരിക്കുകയാണ് താരം.

എട്ടാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് അനു സിത്താര കലാമണ്ഡലത്തില്‍ ചേരുന്നത് എന്നാല്‍ കലാമണ്ഡലത്തില്‍ തുടര്‍ന്ന് പോകാന്‍ പറ്റാത്തതിനാല്‍ അവിടുന്ന് ചാടി പോകാന്‍ ഒരു ദിവസം തീരുമാനിച്ചെന്നും അങ്ങനെ ഒരു തന്റെ പിറന്നാള്‍ ആണെന്ന് പറഞ്ഞു അടുത്തുള്ള അമ്ബലത്തിലേക്ക് പോകുകയും അത് വഴി ചാടുകയും ചെയ്തുവെന്ന് അനു പങ്കുവയ്ക്കുന്നു.
‘എന്നാല്‍ ഹോസ്റ്റലില്‍ നിന്ന് ഒരു ചേച്ചി കൂടി അമ്ബലത്തിലേക്ക് തന്റെ കൂടെ വന്നെന്നും അവരുടെ കണ്ണ് വെട്ടിച്ചാണ് ഓട്ടോയില്‍ കയറി റയില്‍വേ സ്റ്റേഷനില്‍ എത്തിയത്. പിറന്നാള്‍ ആയതിനാല്‍ പട്ട് പാവാടയുടുത്താണ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയത്. അതിനാല്‍ ആളുകള്‍ തന്നെ ശ്രദ്ധിക്കുന്ന പോലെ തോന്നി. റയില്‍ വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കോഴിക്കോട്ടേക്കും പിന്നീട് ബസില്‍ കല്‍പ്പറ്റയിലേക്കും പേടിച്ച്‌ വിറച്ചാണ് എത്തിയതെന്നും അനു സിത്താര പറയുന്നു.

തന്നെ കാണാതായതോടെ കലാമണ്ഡലത്തിലുള്ളവര്‍ പരിഭ്രാന്തരായെന്നും ഹോസ്റ്റലിലുള്ളവര്‍ വീട്ടിലേക്ക് വിളിച്ച്‌ അനുവിനെ കാണാനില്ലെന്നും പറഞ്ഞു. എന്നാല്‍ ‘അമ്മ അവരോട് പറഞ്ഞത് അവള്‍ എങ്ങോട്ടും പോകില്ല വീട്ടിലേക്ക് വരും എന്നായിരുന്നു. കലാമണ്ഡലത്തിലുള്ളവര്‍ കരുതിയത് ഞാന്‍ ആരുടെയോ കൂടെ ഒളിച്ചോടി എന്നാണ്. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ അനു പങ്കുവച്ചു

anu sithara

More in Malayalam

Trending

Recent

To Top