Connect with us

ഇജ്‌ജാതി വൈറസുകൾ എല്ലാ ജാതിയിലും ഉണ്ട്;ബുദ്ധി കുറവായതിനാൽ ഇത്തരം വൈറസ്സുകൾക്ക് അറിയില്ല, സിനിമ എന്ന വ്യവസായത്തിനോടൊപ്പം എത്രയോ കുടുംബങ്ങൾ വിശപ്പടക്കുന്നുണ്ട് എന്ന്!

Malayalam

സിനിമാ സെറ്റ് അടിച്ചു തകര്‍ത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. ഇത്തരത്തിലുള്ള വൈറസുകള്‍ എല്ലാ ജാതിയിലും ഉണ്ടെന്നും ഈ വൈറസ് ബാധിതര്‍ക്കും സര്‍ക്കാര്‍ അടിയന്തര ചികിത്സ നല്‍കണമെന്നും നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജോയ് മാത്യുവിന്റെ പോസ്റ്റ്:

ഒരു സിനിമയുടെ സെറ്റ് തകർത്താൽ ആർഷഭാരത സംസ്കാരം വരുമെന്ന് ഒരു ഹൈന്ദവ വിശ്വാസിയുംപറയില്ല. വെള്ളപ്പൊക്കങ്ങളും കൊറോണയും കൊണ്ട് പൊറുതി മുട്ടുന്ന ഒരു കാലത്താണ് വർഗ്ഗീയ വിഷം വമിക്കുന്ന വൈറസുകൾ പുഴയിൽ നിന്നും കരയ്ക്ക് കയറുകയത്രേ! ഇജ്‌ജാതി വൈറസുകൾ എല്ലാ ജാതിയിലും ഉണ്ട്.

ബുദ്ധി കുറവായതിനാൽ ഇത്തരം വൈറസ്സുകൾക്ക് അറിയില്ല, സിനിമ എന്ന വ്യവസായത്തിനോടൊപ്പം എത്രയോ കുടുംബങ്ങൾ വിശപ്പടക്കുന്നുണ്ട് എന്ന് !ഓരോ പഞ്ചായത്തിലും കോർപ്പറേഷനിലും വിനോദനികുതി ഇനത്തിൽ ലഭിച്ചിരുന്ന വരുമാനം കൊണ്ടൊക്കെയാണ് ഈ വർഗ്ഗീയ വൈറസുകൾ പോലും വയർ നിറച്ചു ഉണ്ടിരുന്നത് എന്നത് മറക്കരുത് .
ഇപ്പോൾ നമ്മൾ കേരളീയർ നേരിടുന്ന സാമ്പത്തികമായ തിരിച്ചടികളെ ആഘോഷമാക്കുന്ന ഈവൈറസ് ‌ബാധിതർക്ക് ഗവർമെന്റ് അടിയന്തര ചികിത്സ നൽകേണ്ടതാണ് .
ഇപ്പോഴാണെങ്കിൽ കൊറോണ ബാധിക്കുന്നവർക്ക് അനുവദിക്കുന്ന വെന്റിലേറ്ററാണ് ഇവർക്ക് നൽകാവുന്ന കുറഞ്ഞ ചികിത്സ എന്നൊക്കെപ്പറഞ്ഞാൽ എന്റെ കയ്യോ തലയോ വെട്ടുമോ ?

about jose mathew

Continue Reading
You may also like...

More in Malayalam

Trending