Malayalam
കിടിലന്‍ ഹെയര്‍സ്റ്റൈലുമായി മലയാളികളുടെ പ്രിയ താരം; ആരെന്ന് മനസിലായോ!
കിടിലന്‍ ഹെയര്‍സ്റ്റൈലുമായി മലയാളികളുടെ പ്രിയ താരം; ആരെന്ന് മനസിലായോ!
വളറെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് ആന്റണി വര്‍ഗീസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച തന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ഹെയര്‍ സ്‌റ്റൈലിലാണ് ആന്റണി പരീക്ഷണം നടത്തിയിരിക്കുന്നത്.
മുടി പകുത്ത് പിന്നി കെട്ടുന്ന കോണ്‍റോസ് സ്‌റ്റൈലാണ് താരം പരീക്ഷിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവച്ച ചിത്രങ്ങള്‍ വേഗത്തില്‍ തന്നെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പെട്ടെന്ന് കണ്ടപ്പോള്‍ വിക്രമിനെ പോലെ തോന്നി. നന്നായിട്ടുണ്ട് എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഇത് ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയുള്ള ഗെറ്റപ്പ് ആണോയെന്നും ആരാധകരില്‍ പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം വ്യക്തമല്ല.
ഓണം റിലീസുകളില്‍ ഏറ്റവും ജനപ്രീതി നേടിയ ആര്‍ഡിഎക്‌സ് ആണ് അദ്ദേഹത്തിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തെത്തിയ ചിത്രം. മൂന്ന് ടൈറ്റില്‍ കഥാപാത്രങ്ങളില്‍ ഡോണി ആയാണ് ആന്റണി സ്‌ക്രീനിലെത്തിയത്.
ഒന്‍പത് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടി നേടിയ ചിത്രം ഇക്കഴിഞ്ഞ ഞായറാഴ്ചയും കാര്യമായി പ്രേക്ഷകരെ തിയറ്ററുകളില്‍ എത്തിച്ചു. ഈ ഞായറാഴ്ച കേരളത്തില്‍ നിന്ന് ചിത്രത്തിന് 2 കോടിക്ക് അടുത്ത് കളക്ഷന്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 17 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 45 കോടിയിലേറെ നേടിയിരിക്കുന്ന ചിത്രം വൈകാതെ കേരളത്തില്‍ നിന്ന് മാത്രമായി 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ 75 കോടി നേടിയതായാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. അതേസമയം ടിനു പാപ്പച്ചന്റെ ചാവേര്‍ ആണ് ആന്റണിയുടെ അടുത്ത റിലീസ്. കുഞ്ചാക്കോ ബോബന്‍ ആണ് ചിത്രത്തിലെ നായകന്‍.
