Malayalam
അൻസിബ ഹസൻ ഇനി സംവിധായികയായും തിളങ്ങും!
അൻസിബ ഹസൻ ഇനി സംവിധായികയായും തിളങ്ങും!
By
മലയാളത്തിൽ വളരെ നല്ല കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ നായികയാണ് അൻസിബ ഹസൻ. ദൃശ്യത്തിലൂടെ ശ്രദ്ധേയയായ യുവതാരം അൻസിബ ഹസൻ സംവിധായികയാകുന്നു. അല്ലു അർജുൻ എന്ന് പേരിട്ടിരിക്കുന്ന ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ പുതുമുഖങ്ങളാണ് നായകനും നായികയും.
സംവിധാന മോഹവുമായി വന്നു ശേഷം സിനിമയിൽ അഭിനയിച്ചതിന് ശേഷം സംവിധാനത്തിലേക്ക് കടക്കുകയും ചെയ്യുന്ന നായിക നായകൻമാർ ഒരുപാടുണ്ട് സിനിമ മേഘലയിൽ.ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് വീണ്ടും ഒരു നായിക കൂടെ എത്തിയിരിക്കുകയാണ്.
കുളുമണാലിയിൽ ചിത്രീകരിക്കുന്ന ഈ ചിത്രത്തിന് രചന നിർവഹിക്കുന്നതും അൻസിബ തന്നെയാണ്.അഭിലാഷ് എസ്. ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രീകരണം പൂർത്തിയായ ആസിഫ് അലി ചിത്രം കെട്ട്യാളാണ് എന്റെ മാലാഖയുടെ ഛായാഗ്രാഹകനാണ് അഭിലാഷ് എസ്.
മലയാളത്തിലും തമിഴിലുമായി ഇരുപത്തിയഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അൻസിബ ഒരു ഹൃസ്വചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി ടെലിവിഷൻ ഷോകളുടെ അവതാരകയുമായിരുന്നു.
ansiba hassan direct new movie
