Malayalam Breaking News
ഭാവന ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ബ്രേവസ്റ്റ് ഗേള്‍, ഐശ്വര്യ ഭയങ്കര കള്ളിയും: റിമി ടോമിക്ക് പണികൊടുത്ത് അനൂപ് മേനോന്‍
ഭാവന ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ബ്രേവസ്റ്റ് ഗേള്‍, ഐശ്വര്യ ഭയങ്കര കള്ളിയും: റിമി ടോമിക്ക് പണികൊടുത്ത് അനൂപ് മേനോന്‍
ഭാവന ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ബ്രേവസ്റ്റ് ഗേള്‍, ഐശ്വര്യ ഭയങ്കര കള്ളിയും: റിമി ടോമിക്ക് പണികൊടുത്ത് അനൂപ് മേനോന്‍
താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ബ്രോവസ്റ്റ് ഗേളാണ് ഭാവനയെന്ന് അനൂപ് മേനോന്‍. വികാരനിര്‍ഭരനായാണ് അനൂപ് മേനോന്‍ ഭാവനയെ കുറിച്ച് ഇപ്രകാരം പറഞ്ഞത്. മഴവില്‍ മനോരമയില്‍ റിമ്മി ടോമി അവതാരികയായുള്ള ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയ്ക്കിടെയായിരുന്നു അനൂപ് മേനോന്‍ ഭാവനയെ കുറിച്ച് ഇപ്രകാരം പറഞ്ഞത്. അനൂപ് മേനോനും മിയയുമാണ് അതിഥികളായെത്തിയത്.
പരിപാടിയിലെ ഒരു ഗെയിമിനിടെയായിരുന്നു സംഭവം. ഗെയിമില്‍ റിമി ഓരോ നടീനടന്‍മാരുടെ മാസ്‌കുകള്‍ കാണിക്കും. മാസ്‌കില്‍ കാണുന്ന താരങ്ങളെ കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ വര്‍ണ്ണിക്കണം. ഇതായിരുന്നു ഗെയിം. ഗെയിമിന്റെ ഭാഗമായി അനൂപ് മേനോന്‍ ആദ്യം വര്‍ണ്ണിക്കേണ്ടിയിരുന്നത് ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായെ ആയിരുന്നു.
ഐശ്വര്യയുടെ മാസ്‌ക് കണ്ടതോടെ അനൂപ് മേനോന്‍ പറഞ്ഞ് ഇവളൊരു ഭയങ്കര കള്ളിയാണ് എന്നാണ്.. കാരണം കടലിന്റെ നീല മുഴുവന്‍ അവള്‍ മോഷ്ടിച്ചെടുത്തിരിക്കുകയാണ്. അനൂപ് മേനോന്റെ ഈ ഉപമയ്ക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു. ഈ സമയം ഈ ഡയലോഗ് ഹിന്ദിയില്‍ പറയാന്‍ റിമി അനൂപിനോട് ആവശ്യപ്പെട്ടപ്പോഴാണ് റിമി ടോമിക്കിട്ട് അനൂപ് മേനോന്‍ പണി കൊടുത്തത്. തനിക്ക് ഹിന്ദി അറിയില്ലെന്നും റിമി തന്നെ ഇതിനെ ഹിന്ദിയില്‍ പറയൂ എന്നും അനൂപ്. നീ ഷാരൂഖ് ഖാനോട് പറഞ്ഞ ഹിന്ദിയൊക്കെ താന്‍ കേട്ടെന്നും ഹിന്ദി പറഞ്ഞിട്ട് ഇനി മുന്നോട്ടു പോയാല്‍ മതിയെന്നും അനൂപ് പറഞ്ഞതോടെ റിമി പെട്ടു. ഒടുവില്‍ കഷ്ടപ്പെട്ട് നുള്ളിപ്പെറുക്കി അനൂപിന്റെയും മിയയുടെയും സഹായത്തോടെ റിമി ആ വാചകം ഹിന്ദിയില്‍ പറഞ്ഞൊപ്പിച്ചു.
ശേഷം മിയക്കുള്ള ഊഴമായിരുന്നു. മിയക്ക് കിട്ടിയത് ഫഹദ് ഫാസിലിനെ ആയിരുന്നു. മലയാള സിനിമയില്‍ ഇത്രയും എക്‌സ്പ്രസീവ് ആയിട്ടുള്ളൊരു കണ്ണുകളുള്ള നടന്‍ വേറെയില്ലെന്നും കണ്ണുകളില്‍ മാജിക് സൃഷ്ടിക്കുന്ന ആളാണെന്നുമാണ് മിയ ഫഹദിനെ കുറിച്ച് പറഞ്ഞത്. പിന്നീട് ചില താരങ്ങള്‍ക്ക് ശേഷം അനൂപ് മോനേന് കിട്ടിയത് ഭാവനയെയായിരുന്നു. ഭാവനയുടെ മാസ്‌ക് കണ്ടതും കളിയും തമാശയും ഒക്കെയായിരുന്ന അനൂപ് മേനോന്റെ മുഖം പെട്ടെന്ന് വാടി. തുടര്‍ന്ന് താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ബ്രേവസ്റ്റ് ആയിട്ടുള്ള ഗേള്‍ എന്നായിരുന്നു അനൂപ് പറഞ്ഞത്..
Anoop Menon about Bhavana & Aishwarya Rai
