Malayalam
പ്രണയം പറഞ്ഞപ്പോൾ അവഗണന; എന്റെ സിനിമ റിലീസായതിന് പിന്നാലെ ഇഷ്ടമാണെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു; അനൂപ് മേനോൻ
പ്രണയം പറഞ്ഞപ്പോൾ അവഗണന; എന്റെ സിനിമ റിലീസായതിന് പിന്നാലെ ഇഷ്ടമാണെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു; അനൂപ് മേനോൻ
ലാൽജോസ് സംവിധാനത്തിൽ പുറത്തിറങ്ങിയ ക്ലാസ്സ്മേറ്റ് ചിത്രത്തിലെ പഴന്തുണി എന്ന കഥാപാത്രത്തെ മലയാളികൾക്ക് ആർക്കും അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. ബ്ലാക്കിലൂടെയാണ് അനൂപ് ചന്ദ്രൻ അഭിനയരംഗത്തെത്തിയതെങ്കിലും എല്ലാവരും ഓർക്കാൻ ഇഷ്ടപ്പെടുന്നത് പഴന്തുണിയെയാണ്. ബിഗ് ബോസ് സീസൺ വണ്ണിൽ മത്സരിക്കുമ്പോൾ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് അനൂപ് മേനോൻ നടത്തിയ പ്രസ്താവന ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു.
ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് തനിക്ക് ആത്മാർത്ഥമായ പ്രണയം ഉണ്ടായത്. താൻ ആദ്യം സമീപിച്ചപ്പോൾ അവഗണിച്ച കുട്ടി പിന്നീട് താൻ കോളേജിൽ നാടകത്തിലും മറ്റും സജീവമായപ്പോൾ തിരികെ വന്നതായി അനൂപ് പറഞ്ഞു. എന്നാൽ ആ സമയം പെൺകുട്ടിയെ താൻ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് തന്റെ ആദ്യ സിനിമയായ ബ്ലാക്ക് റിലീസ് ആയതിന് പിന്നാലെ ആ പെൺകുട്ടിയേയും ഭർത്താവിനേയും കണ്ടതായും അനൂപ് പറഞ്ഞു. നിങ്ങളോട് എനിക്ക് അത്രയും ആരാധനയായിരുന്നു, പ്രണയമായിരുന്നു എന്ന് പറഞ്ഞ് പെൺകുട്ടി അന്ന് പൊട്ടിക്കരഞ്ഞതായി അനൂപ് വെളിപ്പെടുത്തി.
സിനിമയേക്കാള്‍ ഉപരി കൃഷിയെയും പ്രകൃതിയെയും സ്നേഹിക്കുന്ന അനൂപിന്റെ ചേര്‍ത്തലയിലെ സന്നിധാനം വീട്ടില്‍ ഫാമും നെല്ലും പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. ബി ടെക് ബിരുദധാരിയായ ലക്ഷ്മിയാണ് അനൂപിന്റെ ഭാര്യ . 2019ലാണ് ലക്ഷ്മിയെ വിവാഹം ചെയ്യുന്നത് കാര്‍ഷിക രംഗത്ത് സജീവമാണ് ഭാര്യ
