Connect with us

കേവലം അഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഒരു പിഞ്ച് കുഞ്ഞിനെ എങ്ങനെയാണ് കൊന്ന് ചാക്കിൽ കെട്ടി താഴ്ത്താൻ കഴിയുന്നത്? ഇവനൊക്കെ മനുഷ്യനാണോ? വെറുപ്പും അറപ്പും പേടിയും തോന്നുന്നു ഈ പിഴച്ച നാടിനോട്; കുറിപ്പ്

general

കേവലം അഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഒരു പിഞ്ച് കുഞ്ഞിനെ എങ്ങനെയാണ് കൊന്ന് ചാക്കിൽ കെട്ടി താഴ്ത്താൻ കഴിയുന്നത്? ഇവനൊക്കെ മനുഷ്യനാണോ? വെറുപ്പും അറപ്പും പേടിയും തോന്നുന്നു ഈ പിഴച്ച നാടിനോട്; കുറിപ്പ്

കേവലം അഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഒരു പിഞ്ച് കുഞ്ഞിനെ എങ്ങനെയാണ് കൊന്ന് ചാക്കിൽ കെട്ടി താഴ്ത്താൻ കഴിയുന്നത്? ഇവനൊക്കെ മനുഷ്യനാണോ? വെറുപ്പും അറപ്പും പേടിയും തോന്നുന്നു ഈ പിഴച്ച നാടിനോട്; കുറിപ്പ്

ഹൃദയം നുറുങ്ങുന്ന വാർത്തയാണ് കുറച്ച് മണിക്കൂറുകൾക്ക് മുൻപ് വന്നത്. ആ വാർത്തയുടെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരി യുടെ മൃതദേഹം കണ്ടെത്തിയ വാർത്തയായിരുന്നു ഇത്
21 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തിയത്. എല്ലാവര്ക്കും ഒരു നോവായി മാറിയിരിക്കുകയാണ് ചാന്ദ്‌നി

ഇപ്പോഴിതാ ഈ സംഭവത്തിൽ അഞ്ജു പാർവതി പ്രബീഷിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്

എന്നാലും അതിനെ കൊന്നു കളഞ്ഞല്ലോടാ മഹാപാപീ വാർത്ത കണ്ടിട്ട് സഹിക്കുന്നില്ല മോളെ. മനസ്സിൽ കു

ഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്ന ഈ മുഖമാണ്. കണ്ടെത്തും എന്ന് തന്നെ തീവ്രമായി പ്രതീക്ഷിച്ചു, പ്രാർത്ഥിച്ചു. പക്ഷേ എല്ലാ പ്രാർത്ഥനകളെയും പ്രതീക്ഷകളെയും വിഫലമാക്കി പൊന്ന് മോളെ അവൻ കൊന്നുകളഞ്ഞു.

ഇതെഴുതുമ്പോൾ അടുത്ത് ഇരിപ്പുണ്ട് എന്റെ അഞ്ചു വയസ്സുകാരി ആമി. വാർത്ത കണ്ട് അമ്മ കരയുന്നത് എന്തിനെന്ന് അത്രയ്ക്ക് മനസ്സിലായിട്ടില്ല എങ്കിലും അവളുടെ മുഖത്തും വല്ലാത്ത ഒരു നോവുണ്ട്. അവളെ പോലെ ഒരു കുഞ്ഞിനെ ഒരുത്തൻ കൊന്നുവെന്ന് അവൾക്ക് മനസ്സിലായിട്ടുണ്ട്. അതിന്റെ ആശങ്കയും ഭയവും അവളിലും ഉണ്ട്. ശരിക്കും ഈ നാട് എന്താണ് ഇങ്ങനെ?? അറിയില്ല!!

കേവലം അഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഒരു പിഞ്ച് കുഞ്ഞിനെ എങ്ങനെയാണ് കൊന്ന് ചാക്കിൽ കെട്ടി താഴ്ത്താൻ കഴിയുന്നത്? ഇവനൊക്കെ മനുഷ്യനാണോ? അതിഥികളെ പ്രത്യേകിച്ചും ഒരു മത വിഭാഗത്തിലുള്ള അതിഥികളെ വല്ലാതെ ഊട്ടി പോറ്റുന്ന ഒരു നാട്ടിൽ കൃത്യമായ ഐഡന്റിറ്റി ഒന്നും ഇല്ലാതെ വരുന്നവനും ഉണ്ട് ജോലിയും വീടും ഒക്കെ ഇവിടെ. എന്ത് മാത്രം പിഴച്ച സിസ്റ്റം ആണ് ഇവിടെ. ലഹരി കച്ചവടം തഴച്ചു വളർന്നു പടർന്നു പന്തലിച്ച ഒരു നാട്ടിൽ പെരുമ്പാവൂർ, ആലുവ ഭാഗങ്ങളിൽ ഉള്ള അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ടാക്കുന്ന ക്രമസമാധാന പ്രശ്നങ്ങൾ ധാരാളമാണ്.
ട്രെയിനിൽ ഒക്കെ യാത്ര ചെയ്യുന്ന ഇവരെ പലപ്പോഴും ലഹരി ഉപയോഗിച്ചു അബോധാവസ്ഥയിലാണ് കണ്ടിട്ടുള്ളത്. ഇന്നലെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ ഇവനും അമിതമായി മദ്യാസക്തി ഉള്ളവൻ.അതുകൊണ്ടാണ് പോലീസ് രാത്രിയിൽ തന്നെ ഇവനെ പിടിച്ചിട്ടും ഇവനിൽ നിന്നും ഒന്നും ചോദിച്ചു അറിയാൻ കഴിയാതിരുന്നത്. കള്ള് ഒക്കെ പോഷകാഹാരം ആയ നാട്ടിൽ, മദ്യം പ്രധാന വരുമാന സ്രോതസ്സ് ആയ നാട്ടിൽ ഇവനെ പോലുള്ള ക്രിമിനലുകൾ പൂണ്ടു വിളയാടിയില്ലെങ്കിലേ അത്ഭുതമുള്ളൂ..
നിലവിൽ ഒരേ ഒരു വാർത്ത കേൾക്കാൻ മാത്രം ആഗ്രഹിക്കുന്നു. അന്വേഷണം നടക്കുന്നതിനിടെ ജീപ്പിൽ നിന്നും ചാടി പോയ പ്രതിയെ പോലീസ് വെടി വച്ചു കൊന്നുവെന്ന വാർത്ത. പക്ഷേ അത് ഒരിക്കലും ഇവിടെ നടക്കില്ല. കാരണം പ്രബുദ്ധ കേരളത്തിൽ കൊടും ക്രിമിനലുകൾക്കും ദേശദ്രോഹികൾക്കും വേണ്ടി മനുഷ്യാവകാശം പ്രസംഗിക്കുന്നത് ആണ് പുരോഗമനം
വെറുപ്പും അറപ്പും പേടിയും തോന്നുന്നു ഈ പിഴച്ച നാടിനോട് ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്

അതേസമയം ചാന്ദ്നി കൊലക്കേസിൽ പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചുവെന്ന് എസ്പി. കുട്ടിയെ മറ്റൊരാൾക്ക് കൈമാറി എന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകൾ ഇത് മൃതദേഹമാണെന്ന് പൊലീസിനെ അറിയിച്ചത്. ജനശ്രദ്ധയെത്താത്ത സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണ് കുട്ടിയെ ഇവിടേക്ക് കൊണ്ടുവന്നത്, ആരാണ് കൊണ്ടുവന്നത് എന്നടക്കമുള്ള കാര്യങ്ങൾ അറിയേണ്ടതുണ്ട്.

ഇന്നലെ വൈകിട്ടാണ് ആലുവയിൽ നിന്ന് ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ കാണാതായത്. സംഭവത്തിൽ പ്രതിയെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയിൽ നിന്ന് കുട്ടിയെ കുറിച്ചുള്ള വിവരം കിട്ടാൻ പൊലീസ് മണിക്കൂറുകളോളം കാത്തിരുന്നു. വിവിധ സ്ഥലങ്ങളിൽ പൊലീസ് ഇന്നലെ രാത്രി മുതൽ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു.

തായിക്കാട്ടുകര യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാണാതായ ചാന്ദ്നി. കേസിൽ പൊലീസ് പിടിയിലായ അസ്ഫാക് ആലം അസം സ്വദേശിയാണ്. ഇയാൾ സക്കീറെന്ന വ്യക്തിക്ക് കുട്ടിയെ കൈമാറിയതായി പൊലീസിനോട് പറഞ്ഞിരുന്നു. സക്കീറിനായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് മാർക്കറ്റിൽ മൃതദേഹം കിടക്കുന്നതായി വിവരം കിട്ടിയത്.

ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാര്‍ – നീത ദമ്പതികളുടെ മകളായിരുന്നു ചാന്ദ്നി. ഇന്നലെ ഇവർ താമസിക്കുന്ന കെട്ടിടത്തിൽ മുകളിലത്തെ നിലയിൽ താമസിക്കാനെത്തിയ അസ്ഫാക് ആലം കുട്ടിയെ കൂട്ടി കടയിൽ പോയി ജ്യൂസ് വാങ്ങി നൽകി ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോയതാണ്. പിന്നീട് പ്രതിയുടെ സിസിടിവി ദൃശ്യമടക്കം കിട്ടിയിരുന്നു. ആരാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.

Continue Reading
You may also like...

More in general

Trending

Recent

To Top