Connect with us

അതിനുശേഷം ജീവിതം എന്താണെന്ന് ഞാൻ പഠിക്കാൻ തുടങ്ങി, ആറ് മാസം വലിയ ബുദ്ധിമുട്ടായിരുന്നു,അമ്മ പോയശേഷം എനിക്ക് ആരാണുള്ളത് എന്ന തോന്നലായി; മീര നന്ദന്‍

Movies

അതിനുശേഷം ജീവിതം എന്താണെന്ന് ഞാൻ പഠിക്കാൻ തുടങ്ങി, ആറ് മാസം വലിയ ബുദ്ധിമുട്ടായിരുന്നു,അമ്മ പോയശേഷം എനിക്ക് ആരാണുള്ളത് എന്ന തോന്നലായി; മീര നന്ദന്‍

അതിനുശേഷം ജീവിതം എന്താണെന്ന് ഞാൻ പഠിക്കാൻ തുടങ്ങി, ആറ് മാസം വലിയ ബുദ്ധിമുട്ടായിരുന്നു,അമ്മ പോയശേഷം എനിക്ക് ആരാണുള്ളത് എന്ന തോന്നലായി; മീര നന്ദന്‍

മലയാള സിനിമയില്‍ മീര നന്ദന്‍ എന്ന നടി എന്നും പ്രിയപ്പെട്ടതായിരുന്നു. മുല്ലയിലെ ലച്ചിയും പുതിയ മുഖത്തിലെ ശ്രീദേവിയും ഇന്നും മലയാളിയ്ക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. എന്നാല്‍ സിനിമയില്‍ നിന്നും മാറിനില്‍ക്കാനുള്ള താരത്തിന്റെ തീരുമാനം പ്രേക്ഷകരെ ഞെട്ടിച്ചതായിരുന്നു.

അടുത്തവീട്ടിലെ പെണ്‍കുട്ടിയോട് തോന്നുന്ന വാല്‍സല്യത്തോടെ പ്രേക്ഷകര്‍ മീരയെ സ്വീകരിക്കുകയും ചെയ്തു. 2008 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ മീര നിരവധി മലയാള സിനിമകളുടെ ഭാ​ഗമായി. മീര ചെയ്തതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമകൾ മുല്ലയും പുതിയമുഖവുമാണ്.

ഇപ്പോൾ നായികയായി അഭിനയിക്കുന്നില്ലെങ്കിലും ദുബായിൽ ഷൂട്ട് ചെയ്യുന്ന സിനിമകളുടെ ഭാ​ഗമാകാറുണ്ട് മീര. എന്നാലും എന്റെ അളിയാ എന്ന സുരാജ് വെഞ്ഞാറമൂട് സിനിമയിലാണ് മീരയെ പ്രേക്ഷകർ അവസാനമായി കണ്ടത്. ദുബായിൽ എത്തിയതോടെ നാടന്‍ ഇമേജ് വേണ്ടെന്ന് വെച്ച് ഫാഷനിലൂടെ ബോള്‍ഡായി മീര.

ലൈം ലൈറ്റിൽ ലുക്കിനും ഫാഷനുമുള്ള പ്രാധാന്യമാണ് മീരയെ പുതിയ പരീക്ഷണങ്ങളില്‍ എത്തിച്ചത്. നിരന്തരമായി ബോൾഡ് ഫോട്ടോഷൂട്ടുകൾ മീര നടത്തുമ്പോൾ കടുത്ത വിമർശനവും താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദുബായിൽ ആർജെയായി ജോലി ചെയ്യുകയാണ് മീര.

ആര്‍ ജെയാവുക എന്നത് ഒരുപാട് ആഗ്രഹിച്ച കാര്യമാണെന്നും അതുകൊണ്ടാണ് അങ്ങനെയൊരു അവസരം ലഭിച്ചപ്പോള്‍ മറ്റൊന്നിനും വേണ്ടി വെയിറ്റ് ചെയ്യണ്ട എന്ന് തോന്നിയതെന്നുമാണ് മീര പറഞ്ഞത്. കൈ നിറയെ സിനിമകളുമായി തിരക്കിലായിരുന്നപ്പോഴാണ് പെട്ടെന്ന് മീര ദുബായിലേക്ക് വിമാനം കയറിയത്.

ദുബായിൽ എത്തിയശേഷമാണ് ജീവിതം എന്താണെന്ന് പഠിച്ചതെന്നാണ് ഐ ആം വിത്ത് ധന്യ വർമ എന്ന ചാറ്റ് ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ മീര പറഞ്ഞത്. ആർജെ ജോലിയിലുള്ള ബുദ്ധിമുട്ടുകളെ കുറിച്ചും മീര സംസാരിച്ചു. ‘ഞാൻ എല്ലായിടത്തും അമ്മയുടെ കൂടെ മാത്രമെ പോയിട്ടുള്ളു.’

‘അമ്മയ്ക്ക് വരാൻ അസൗകര്യമുള്ളപ്പോൾ അച്ഛനോ അനിയനോ ഒപ്പം വരും. ആ സമയത്ത് ഒരു സിനിമാ ലൊക്കേഷനിലും ഉദ്ഘാടന ചടങ്ങുകളിലും ഫോട്ടോഷൂട്ടിലുമൊന്നും ഞാൻ ഒറ്റയ്ക്ക് പോയിരുന്നില്ല. അമ്മ ഒപ്പം വരുമായിരുന്നു. എനിക്ക് എന്റെ പെട്ടി സ്വന്തമായി പാക്ക് ചെയ്യാൻ പോലും അറിയില്ലായിരുന്നു.’

ഞാൻ ദുബായിലേക്ക് മൂവ് ചെയ്തത് മൈലഞ്ചി മൊഞ്ചുള്ള വീടിന്റെ ഷൂട്ട് പൂർത്തിയാക്കിയ അന്ന് വൈകിട്ടാണ്. അമ്മ എനിക്കൊപ്പം ദുബായിലേക്കും വന്നിരുന്നു. മറ്റൊരു കൺട്രിയിലേക്ക് റീ ലൊക്കേറ്റ് ചെയ്തിട്ടും എനിക്ക് ഒന്നിനെ കുറിച്ചും അറിവില്ലായിരുന്നു.’

‘കാരണം എനിക്ക് എല്ലാം ചെയ്ത് തരാൻ അമ്മയുണ്ടായിരുന്നു. ഫിനാഷ്യൽ മാനേജ്മെന്റിനെ കുറിച്ച് സീറോ നോളജായിരുന്നു. കാരണം അച്ഛനും അമ്മയുമാണ് അതെല്ലാം ചെയ്തിരുന്നത്. അമ്മ എനിക്കൊപ്പം ഒരു മാസത്തോളം ദുബായിലുണ്ടായിരുന്നു. എനിക്ക് വീടൊക്കെ സെറ്റ് ചെയ്ത് തരാനാണ് അമ്മ അവിടെ നിന്നത്. ആ സമയത്ത് മോണിങ് ഷോയാണ് ചെയ്തിരുന്നത്.’

‘ഭക്ഷണം അടക്കമുള്ള മറ്റുള്ള കാര്യങ്ങൾ നോക്കാൻ അമ്മയുണ്ടായിരുന്നകൊണ്ട് ഒന്നിനെ കുറിച്ചും വേവലാതി പെടേണ്ടി വന്നില്ല. പിന്നീട് അമ്മ നാട്ടിലേക്ക് തിരികെപോയി. അതിനുശേഷം ജീവിതം എന്താണെന്ന് ഞാൻ പഠിക്കാൻ തുടങ്ങി. ആറ് മാസം വലിയ ബുദ്ധിമുട്ടായിരുന്നു. അമ്മ പോയശേഷം എനിക്ക് ആരാണുള്ളത് എന്ന തോന്നലായി.’

‘പലപ്പോഴും നാട്ടിലേക്ക് തിരികെ വരുന്നതിനെ കുറിച്ച് ചിന്തിച്ചു. ആ സമയത്ത് ശമ്പളം ഉണ്ടായിരുന്നില്ല. തിരികെ നാട്ടിലേക്ക് വന്നാൽ നാണക്കേടാകുമെന്നത് കൊണ്ട് അതിനും പറ്റാതെയായി. പലപ്പോഴും ഭക്ഷണം പോലും ഒഴിവാക്കിയിട്ടുണ്ട്. പിന്നീട് സഹപ്രവർത്തകരും സുഹൃത്തുക്കളുമാണ് ഇതെല്ലാം മനസിലാക്കി ഒപ്പം നിന്നതെന്നും’, മീര നന്ദൻ പറയുന്നു.

More in Movies

Trending

Recent

To Top