Malayalam
ലോക്ക്ഡൗണ്‍ കാലത്ത് പുതിയൊരു ചലഞ്ചുമായി അഞ്ജലി അമീര്‍; ചിത്രം പങ്ക് വെച്ച് താരം… ഏറ്റെടുത്ത് സോഷ്യൽമീഡിയ…
ലോക്ക്ഡൗണ്‍ കാലത്ത് പുതിയൊരു ചലഞ്ചുമായി അഞ്ജലി അമീര്‍; ചിത്രം പങ്ക് വെച്ച് താരം… ഏറ്റെടുത്ത് സോഷ്യൽമീഡിയ…
പ്രേക്ഷകരുടെ ഇഷ്ട താരമാണ് മോഡലും നടിയുമായ
അഞ്ജലി അമീര്‍. ഇപ്പോൾ ഇതാ
ലോക്ക്ഡൗണ്‍ കാലത്ത് പുതിയൊരു ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് അഞ്ജലി അമീര്‍. രാവിലെ എഴുന്നേല്ക്കുമ്പോൾ, മേക്കപ്പ് ഇല്ലാതെ എങ്ങനെയുണ്ടാകും എന്ന ചലഞ്ചാണ് അഞ്ജലി ഏറ്റെടുത്തിരിക്കുന്നത്. ഒപ്പം തന്റെ ചിത്രവും അഞ്ജലി പങ്കുവെച്ചിട്ടുണ്ട്
അതെ സമയം ബിഗ് ബോസ് സീസണ് വണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി അഞ്ജലി മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് അഞ്ജലിയ്ക്ക് ഷോയില്‍ നിന്ന് പുറത്തു പോകേണ്ടി വന്നിരുന്നു. ഷോയില്‍ പങ്കെടുക്കാനായത് തന്റെ സമൂഹത്തിന് ലഭിച്ച അംഗീകാരമായിരുന്നും എന്നും അഞ്ജലി പറഞ്ഞിരുന്നു.
പിന്നീട് താരം മമ്മൂട്ടിയുടെ നായികയായി പേരന്പ് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. കൂടതെ തന്റെ ജീവിതം സിനിമ ആകുന്നതിലും, ആ സിനിമയില്‍ താന്‍ തന്നെ തന്റെ അനുഭവങ്ങള്‍ പറയുന്നതിന്റെയും ത്രില്ലിലാണ് അഞ്ജലി അമീര്‍. സോഷ്യല്‍ മീഡിയയിലും സജീവമായ അഞ്ജലി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും മറ്റും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.
anjali ameer
