Malayalam
അഭിനയത്തിലേക്ക് വരാനുള്ള കാരണം നസ്രിയ; നേരില്‍ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ട്
അഭിനയത്തിലേക്ക് വരാനുള്ള കാരണം നസ്രിയ; നേരില്‍ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ട്
തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ താരമാണ് കല്യാണി പ്രിയദര്‍ശന്‍. താൻ അഭിനയത്തിലേക്ക് വരാനുള്ള പ്രചോദനം നസ്രിയയാണെന്ന് കല്യാണി പറയുന്നു. വനിതയുമായുള്ള അഭിമുഖത്തിലാണ് കല്യാണി മനസ്സ് തുറന്നത്
‘എനിക്കു പണ്ടേ അറിയാമായിരുന്നു സിനിമ തന്നെയാണ് എന്റെ പ്രഫഷന്‍ എന്ന്. ഏതു റോളിലാകും വരുന്നതെന്ന കാര്യത്തിലേ തീരുമാനം ആകാതിരുന്നുള്ളൂ. സിനിമയിലേക്ക്, പ്രത്യേകിച്ച് അഭിനയത്തിലേക്ക് വരാനുള്ള എന്റെ പ്രചോദനം നസ്രിയയാണ്. നസ്രിയയുടെ അഭിനയം കണ്ടാണ് നടിയാകാനുള്ള മോഹം തോന്നിയതെന്നു തന്നെ പറയാം. ഒന്നു നേരില്‍ കാണാനും സംസാരിക്കാനും വളരെ ആഗ്രഹമുണ്ട്. ഫഹദ് എന്റെ പ്രിയപ്പെട്ട ആക്ടറുമാണ്.’
ഡ്രസിങ്ങിലും മേക്കപ്പിലുമൊന്നും പണ്ടുമുതലേ അത്ര ശ്രദ്ധിക്കുന്ന ആളല്ല ഞാന്‍. ‘ഒന്ന് ഒരുങ്ങി നടക്ക് അമ്മൂ…’ എന്ന് അമ്മ എപ്പോഴും ശാസിക്കും. ഇപ്പോള്‍ പഴ്‌സനല്‍ മേക്കപ് ആര്‍ട്ടിസ്റ്റ് ഒക്കെയുണ്ടെങ്കിലും കാര്യമായ മാറ്റമൊന്നുമില്ല. ജീന്‍സോ കുര്‍ത്തയോ കിട്ടിയാല്‍ അഞ്ചു മിനിറ്റില്‍ ഞാന്‍ റെഡിയായി ഇറങ്ങും. ഭാഗ്യത്തിന് ഇപ്പോഴത്തെ സിനിമകളിലും വലിയ മേക്കപ് ഒന്നും ആവശ്യമില്ല.’ കല്യാണി പറയുന്നു
kalyani priyadarshan
