ഇന്ത്യയിലെ വിഭാഗീയതയിലും സംഘര്‍ഷങ്ങളിലും നിരാശയുണ്ട്; മനുഷ്യന്‍ മനുഷ്യനെ വേര്‍തിരിവുകളോടെ കാണുന്നത് ഏറെ വ്യാകുലപ്പെടുത്തുന്നു; ബോളിവുഡ് താരം അനില്‍കപൂര്‍
ഇന്ത്യക്കാരനായതില്‍ ഏറെ അഭിമാനമുണ്ടെന്നും എന്നാല്‍ ചുറ്റുവട്ടത്ത് ജീവിക്കുന്ന മനുഷ്യരില്‍ പലരും പ്രയാസമനുഭവിക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നതായും അനില്‍ കപൂര്‍ അഭിപ്രായപ്പെട്ടു. ദുബൈയില്‍ ദി ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യാ സംഘടിപ്പിച്ച പരിപാടിയില്‍ ആസ്വാദകരുമായി സംവദിക്കുകയായിരുന്നു അനില്‍ കപൂര്‍. മനുഷ്യന്‍ മനുഷ്യനെ വേര്‍തിരിവുകളോടെ കാണുന്നതാണ് ഏറെ വ്യാകുലപ്പെടുത്തുന്നതന്നും താരം പ്രതികരിച്ചു.
അതേസമയം , ഭൂമിയില്‍ ജീവിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കുന്ന താന്‍ മനുഷ്യരോട് സംവദിക്കുന്നതും അവരോടൊപ്പം ജീവിക്കുന്നതും ഭാഗ്യമായി കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.
ചെറുപ്പത്തിലേ ഒരു നടനാകണമെന്ന ആഗ്രഹം ഉത്കടമായിരുന്നുവെന്നും അതിനു വേണ്ടി ഏറെ കഠിനാധ്വാനം നടത്തിയതായും അനില്‍ കപൂര്‍ ചൂണ്ടിക്കാട്ടി. സിനിമയില്‍ ദിലീപ് കുമാര്‍, നസീറുദ്ദീന്‍ ഷാ എന്നിവരായിരുന്നു റോള്‍ മോഡലുകള്‍. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും നല്ല പ്രതീക്ഷയോടെ ജീവിക്കാന്‍ അനില്‍കപൂര്‍ ആഹ്വാനം ചെയ്തു. പ്രസിഡന്റ് മഹമൂദ് ബങ്കര അധ്യക്ഷത വഹിച്ചു.
anil kapoor- talks about india’s situation
