Connect with us

ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിനെ കാണാനായി ഒരു യുവാവ് താണ്ടിയത് 900 കിലോമീറ്റർ;മുംബൈയില്‍ എത്തിയത് 18 ദിവസം കൊണ്ട്;

Bollywood

ഇന്ന് പര്‍ബതിനെ കണ്ടു. ദ്വാരകയില്‍ നിന്നും 900 കിലോമീറ്ററോളം നടന്നാണ് അവന്‍ ഇവിടെ എത്തിയത്. 18 ദിവസംകൊണ്ട് മുംബൈയിലെത്തി ചേര്‍ന്ന അവന്‍ എന്നെ ഇന്നു കാണാന്‍ പദ്ധതിയിടുകയായിരുന്നു. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിനെ കാണാനായി ഒരു യുവാവ് താണ്ടിയത് 900 കിലോമീറ്റർ . തന്റെ പ്രിയതാരത്തെ കാണാന്‍ പര്‍ബത് എന്ന യുവാവാണ് ദ്വാരകയില്‍ നിന്ന് മുംബൈ വരെ 900 കിലോമീറ്റര്‍ കാല്‍നടയായി എത്തിയത്.

അക്ഷയ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ‘ നമ്മുടെ യുവാക്കള്‍ അവരുടെ ലക്ഷ്യം കണ്ടെത്താനായി ഇത്തരത്തിലുള്ള ആസൂത്രണവും ദൃഢനിശ്ചയവുമാണ് ഉപയോഗിക്കുന്നതെങ്കില്‍, പിന്നെ അവരെ തടയാന്‍ ഒന്നിനുമാകില്ലെന്ന് അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.

ആരാധകനെ നിരാശനാക്കാതെ ആഗ്രഹം സാധിച്ചു കൊടുത്ത അക്ഷയ് കുമാര്‍ ആരാധകരോട് ചില കാര്യങ്ങളും പങ്കുവെച്ചു. നിങ്ങളെ കാണുന്നതില്‍ താന്‍ വളരെ സന്തോഷവാനാണെങ്കിലും, ഇത്തരം സാഹസങ്ങളും പ്രവൃത്തികളും ഒഴിവാക്കണമെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. സമയവും ഊര്‍ജ്ജവും ദൃഢനിശ്ചയവുമെല്ലാം നിങ്ങളുടെ ജീവിതം കൂടുതല്‍ മനോഹരമാക്കാന്‍ ഉപയോഗിക്കൂ എന്നാണ് അക്ഷയ് കുമാര്‍ ആരാധകനോടായി പറഞ്ഞു.

akshay kumar’s response to fans who walked 900 km

More in Bollywood

Trending

Recent

To Top