News
‘മെഴുകുതിരികള്‍ കൊളുത്തി സ്പെഷ്യല്‍ ദിവസം ആഘോഷിക്കാം’; മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് നടി ആന്‍ഡ്രിയ ജെര്‍മിയ
‘മെഴുകുതിരികള്‍ കൊളുത്തി സ്പെഷ്യല്‍ ദിവസം ആഘോഷിക്കാം’; മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് നടി ആന്‍ഡ്രിയ ജെര്‍മിയ
കഴിഞ്ഞ ദിവസം മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിച്ച നടി ആന്‍ഡ്രിയ ജെര്‍മിയ ആരാധകരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. താരത്തിന്റെതായി ഒരുങ്ങുന്ന രണ്ട് ചിത്രങ്ങളുടെ ലുക്ക് പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. ‘പിസാസ് 2’, ‘മാസ്റ്റര്‍’ എന്നീ ചിത്രങ്ങളിലെ ആന്‍ഡ്രിയയുടെ വ്യത്യസ്തമായ ലുക്കാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
‘മെഴുകുതിരികള്‍ കൊളുത്തി നമുക്ക് നമ്മുടെ കേന്ദ്ര കഥാപാത്രത്തിന്റെ സ്പെഷ്യല്‍ ദിവസം ആഘോഷിക്കാം’ എന്ന് കുറിച്ചാണ് സംവിധായകന് മിഷ്കിന് പിസാസ് 2വിന്റെ ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. തലയില്‍ സ്കാര്‍ഫും കൈയില്‍ വാച്ചുമായി ഒരു ടേബിളിന് മുന്നില്‍ ഇരിക്കുന്ന രീതിയിലാണ് പോസ്റ്ററില്‍ ആന്‍ഡ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡാവിഞ്ചിയുടെ മൊണാലിസയെ പോപ്പോലെ നിഗൂഢമായ ഭാവത്തിലാണ് പോസ്റ്ററില്‍ ആന്‍ഡ്രിയ എത്തിയിരിക്കുന്നത്.
അതേസമയം, വിജയ്ക്കൊപ്പം ഒരു കൂട്ടം ആളുകള്‍ക്ക് നടുവില്‍ ഇരിക്കുന്ന പോസ്റ്ററാണ് മാസ്റ്റര്‍ ചിത്രത്തിന്റെതായി പുറത്തു വന്നിരിക്കുന്നത്. വിജയ്ക്കൊപ്പം പുഞ്ചിരിയോടെ ഇരിക്കുന്ന ആന്‍ഡ്രിയയുടെ ചിത്രം ശ്രദ്ധ നേടുകയാണ്. ഇതോടെ മാസ്റ്ററില്‍ ആന്‍ഡ്രിയയും പ്രധാന വേഷത്തിലെത്തുന്നു എന്നു വേണം കരുതാന്‍. ആന്‍ഡ്രിയയെ കൂടാതെ മാളവിക മോഹനനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
