Malayalam Breaking News
ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി ഇന്ന് പ്രദർശനത്തിനെത്തും !
ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി ഇന്ന് പ്രദർശനത്തിനെത്തും !
മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യസാമ്രാട്ട് ഹരിശ്രീ അശോകന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി’.ചിത്രം ഇന്ന് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും.
രാഹുൽ മാധവും സുരഭി സന്തോഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഹരിശ്രീ അശോകന്റെ സന്തത സഹചാരികളായ ഹാസ്യ താരങ്ങളെല്ലാം ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.ഒരു മുഴുനീള ഹാസ്യ ചിത്രമാണ് ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി
ധര്മ്മജന് ബോള്‍ഗാട്ടി, ബിജു കുട്ടന്, ദീപക്, മനോജ് കെ.ജയന്, ടിനി ടോം, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, സലീംകുമാര്‍, കുഞ്ചന്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, നന്ദലാല്‍, മമിത ബൈജു, രേഷ്മ എന്നിവരാണ് മറ്റ് താരങ്ങള്‍.
ഹരിശ്രീ അശോകനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം പുര്‍ണ്ണമായും ഒരു കോമഡി എന്റര്‍ടെയ്നറാണ്. എസ് സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്ത്, ഇബന്, സനീഷ് അലന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
an international local story release today
