പ്രശസ്ത നടന് ഹരിശ്രീ അശോകന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
ചിത്രം പുര്‍ണ്ണമായും ഒരു കോമഡി എന്റര്‍ടെയ്നറാണ്. ഒരു ചിത്രത്തിന്റെ സംവിധായകനാകാനുള്ള വർഷങ്ങളായുള്ള ആഗ്രഹമാണ് ഒരു ഇന്റർനാഷണൽ സ്റ്റോറിയുടെ സംവിധായകനാകുന്നതിലൂടെ ഹരിശ്രീ അശോകൻ സാധ്യമാക്കുന്നത്.
ഹരിശ്രീ അശോകനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രാഹുല്‍ മാധവ്, ധര്മ്മജന് ബോള്‍ഗാട്ടി, ബിജു കുട്ടന്, ദീപക്, മനോജ് കെ.ജയന്, ടിനി ടോം, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, സലീംകുമാര്‍, കുഞ്ചന്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, നന്ദലാല്‍, സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ എന്നിവരാണ് മാറ്റ് താരങ്ങള്‍.
എസ് സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്ത്, ഇബന്, സനീഷ് അലന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...