Connect with us

എന്റെ ഈ അവസ്ഥക്കും ‘അമ്മ മരിക്കാനും കാരണം ആ എം എൽ എ ആണ് ;അതിനു പിന്നിൽ പ്രമുഖരായ രണ്ടു നടന്മാരും ! – ആദിത്യൻ ജയൻ

Malayalam Breaking News

എന്റെ ഈ അവസ്ഥക്കും ‘അമ്മ മരിക്കാനും കാരണം ആ എം എൽ എ ആണ് ;അതിനു പിന്നിൽ പ്രമുഖരായ രണ്ടു നടന്മാരും ! – ആദിത്യൻ ജയൻ

എന്റെ ഈ അവസ്ഥക്കും ‘അമ്മ മരിക്കാനും കാരണം ആ എം എൽ എ ആണ് ;അതിനു പിന്നിൽ പ്രമുഖരായ രണ്ടു നടന്മാരും ! – ആദിത്യൻ ജയൻ

അമ്പിളി ദേവിയും നടൻ ആദിത്യനും തമ്മിലുള്ള വിവാഹം കഴിഞ്ഞ ശേഷവും അത് സംബന്ധിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. വിവാദങ്ങളും വിമര്ശനങ്ങൾക്കും ഇതുവരെ അവസാനവുമായില്ല.

ആദിത്യന്റെ നാലാം വിവാഹമാണെന്നും പല കേസുകളിലുമുണ്ടെന്നുമൊക്കെ വാർത്തകൾ വന്നിരുന്നു. വിവാഹം വിവാദമായത് തന്നെ അമ്പിളിയുടെ ആദ്യ ഭർത്താവ് വിവാഹ വാർത്തയെ തുടർന്ന് സെറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ചതോടെയാണ്.

38 വയസിനിടെ നാലുകല്ല്യാണം കഴിച്ചുവെന്ന വാര്‍ത്തകള്‍ ജയന്‍ ആദിത്യന്‍ നിഷേധിച്ചു. ഒപ്പം കേരളത്തിലെ ഒരു എംഎല്‍എയാണ് തനിക്കെതിരെ എല്ലാ നീക്കങ്ങളും നടത്തിയെതെന്ന് ആദിത്യന്‍‌ തുറന്നടിക്കുന്നു. ആദിത്യന്റെ വാക്കുകള്‍ ഇങ്ങനെ: 2009 ല്‍ എന്റെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട കാര്യത്തിന് ഒരു എംഎല്‍എ എന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ വിളിച്ചു.

എന്നേക്കാള്‍ വലിയ നടന്‍മാരെ ഒതുക്കിയ നാടാണ് ഇത്. സ്ത്രീവിഷയത്തിലും ആക്രമണകേസിലും ആണ് ഒതുക്കിയിരിക്കുന്നത്. 2009 ല്‍ എന്നെ വീട്ടില്‍ വിളിച്ചു സംസാരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. ചേട്ടാ, എനിക്കു ചേട്ടന്‍ പറയുന്ന കാര്യം മനസിലാകുന്നില്ല. ഇത് എന്റെ സ്വകാര്യ കാര്യമാണ്. ഞാന്‍ ഒരാള്‍ക്ക് അടി കൊടുത്തിട്ടുണ്ടെങ്കില്‍ അതിനു വ്യകതമായ കാരണമുണ്ട്. ക്ഷമിക്കുകയോ പ്രവര്‍ത്തിക്കുകയോ പറഞ്ഞു തീര്‍ക്കുകയോ ചെയ്യണമെങ്കില്‍ ഞാനാണ് ചെയ്യേണ്ടത്.

അതിനു പിന്നില്‍ പ്രമുഖരായ രണ്ട് നടന്‍മാര്‍ ഉണ്ടായിരുന്നു. വളരെയധികം നേരം തര്‍ക്കിച്ചതിനു ശേഷമാണ് ഞാന്‍ അന്നു അയാളുടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നത്. എനിക്കു നൊന്ത കാര്യം ഞാന്‍ നിങ്ങള്‍ പറഞ്ഞാല്‍ വിടുമോ..? എനിക്കു മാനസികമായി നൊന്ത കാര്യമാണ് ഇത്. പിറ്റേദിവസം ഏക്സിക്യൂട്ടിവ് മീറ്റിങ്ങ് കൂടി ഞാന്‍ ഗുണ്ടാബന്ധമുളള ആളാണെന്ന് അയാള്‍ പറഞ്ഞു.

അന്ന് തുടങ്ങിയ കഷ്ടകാലം ആണിത്. വരുന്ന വര്‍ക്കുകളെല്ലാം മുടങ്ങും. പല നിര്‍മ്മാതാക്കളും ജയാ, ഒന്നു പോയി സംസാരിക്കൂവെന്ന് പറയുന്നുണ്ടായിരുന്നു. ഒരു പരിധി വരെ ഞാന്‍ സംസാരിച്ചു. സുകുമാരിയമ്മ എന്നെ വളരെയധികം പിന്തുണച്ചു. ഈ പറയുന്ന എംഎല്‍എ എന്റെ പല വര്‍ക്കുകളും ഇല്ലാതാക്കി. അത് എന്നോട് വ്യക്തമായി പറഞ്ഞ ആള്‍ക്കാരുണ്ട്.

പിന്നാലെ പല സംഭവങ്ങളും നടന്നു. എനിക്കു ഭീഷണിയുടെ സ്വരമുളള ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു. ഞാനും എന്റെ അമ്മയും ഏഴുമാസം ഗര്‍ഭിണിയായ എന്റെ അനുജത്തിയും കേസില്‍ പ്രതികളായി. എന്റെ അമ്മ മരിക്കാന്‍‌ തന്നെ കാരണം ഈ കേസുമായി ബന്ധപ്പെട്ടാണ്. എംഎല്‍എയുടെ വീട്ടില്‍ ചെന്ന് മുപ്പതോളം പേരുടെ മുന്‍പില്‍ ചെന്ന് എന്റെ അമ്മ കാലു പിടിച്ചു. ഞാനും കാലുപിടിച്ച്‌ ഇനി ഉപദ്രവിക്കരുതെന്ന് പറഞ്ഞു. എസിപിയുടെ ഓഫിസില്‍ വച്ചു എന്റെ അനുജത്തിക്ക് ബ്ലീഡിങ് ആയി. അന്വേഷണത്തിനൊടുവില്‍ റിപ്പോര്‍ട്ട് എനിക്ക് അനുകൂലമായി തീരുകയും െചയ്തു- ആദിത്യന്‍ പറഞ്ഞു.

adithyan jayan about his enemies

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top