Connect with us

‘എടാ എന്റെ കല്യാണം നിന്റെ കൂടെ ഫിക്സ് ചെയ്തിട്ടില്ലേ ;എല്ലാ മാസവും കൂടുമ്പോൾ എന്റെ കല്യാണ വാർത്ത അനൗൺസ് ചെയ്യാറുണ്ടെന്ന് അമൃത !

Movies

‘എടാ എന്റെ കല്യാണം നിന്റെ കൂടെ ഫിക്സ് ചെയ്തിട്ടില്ലേ ;എല്ലാ മാസവും കൂടുമ്പോൾ എന്റെ കല്യാണ വാർത്ത അനൗൺസ് ചെയ്യാറുണ്ടെന്ന് അമൃത !

‘എടാ എന്റെ കല്യാണം നിന്റെ കൂടെ ഫിക്സ് ചെയ്തിട്ടില്ലേ ;എല്ലാ മാസവും കൂടുമ്പോൾ എന്റെ കല്യാണ വാർത്ത അനൗൺസ് ചെയ്യാറുണ്ടെന്ന് അമൃത !

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ് .ഒരു കാലത്ത് മലയാളം മിനിസ്‌ക്രീൻ രംഗത്തെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിലൂടെയാണ് അമൃത മലയാളികൾക്ക് സുപരിചിതയായി മാറിയത്.

സഹോദരി അഭിമാരി ഗായിക മാത്രമല്ല മികച്ച ഒരു അഭിനേത്രി കൂടിയാണ്. സിനിമകളിലും വേഷമിട്ടിട്ടുള്ള അഭിരമാക്കും ആരാധകർ ഏറെയാണ്. അതേ സമയം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഇരുവരും. ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും വ്ളോഗ് വീഡിയോസിലൂടെയും തങ്ങളുടെ വിശേഷങ്ങൾ ഇരുവരും ആരാധകർക്കായി നിരന്തരം പങ്കു വെയ്ക്കാറുണ്ട്.നടൻ ബാലയുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം ഗായിക അമൃത സുരേഷ് സ്വന്തമായി ഒരു മ്യൂസിക് ബാൻഡ് തുടങ്ങിയിരുന്നു. സഹോദരി അഭിരാമിയും ഇതിലെ ഗായികയായി എത്തിയതോടെ താരസഹോദരിമാർ ഒരുമിച്ചാണ് ബാൻഡ് മുന്നോട്ട് കൊണ്ട് പോവുന്നത്. ഇതിനിടയിൽ അമൃത രണ്ടാമതൊരു ബന്ധത്തിലേക്ക് കൂടി പ്രവേശിച്ചതോടെ വാർത്തകൾ അതായി.

നിലവിൽ സംഗീത സംവിധായകനായ ഗോപി സുന്ദറിനൊപ്പം പുതിയൊരു ജീവിതം ആസ്വദിക്കുകയാണ് അമൃത. ഒപ്പം സംഗീതവും മുന്നോട്ട് കൊണ്ട് പോവുന്നു. യൂട്യൂബ് ചാനലിലും സജീവമായ അമൃത തങ്ങളുടെ അമൃതംഗമയ ബാൻഡിലെ അംഗങ്ങളെയും അതിന്റെ പരിശീലനത്തെ കുറിച്ചുമാണ് പുതിയ വീഡിയോയിലൂടെ കാണിച്ചിരിക്കുന്നത്.

എജി വ്‌ളോഗ്‌സ് എന്ന പേരിലാണ് അമൃത ചാനൽ തുടങ്ങിയിരിക്കുന്നത്. ഇന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ ജോലിയാണ് തനിക്കെന്ന് പറഞ്ഞാണ് അമൃത വീഡിയോ തുടങ്ങുന്നത്. അമൃതഗമയയുടെ പുതിയ നാല് പാട്ടുകൾ റിലീസ് ചെയ്യാൻ പോവുകയാണ്. ഇതിന്റെ റിഹേഴ്‌സൽ നടന്ന് കൊണ്ടിരിക്കുകയാണ്. അവർക്കായി കപ്പലണ്ടി വാങ്ങി ഫ്‌ളാറ്റിലേക്ക് പോവുകയും അമൃത തന്നെ കാപ്പി ഇട്ട് കൊടുക്കുകയുമൊക്കെ ചെയ്യുകയാണ്. ഇതൊക്കെ എന്റെ പാർട്ട് ടൈം ജോലിയാണെന്നാണ് താരം പറയുന്നത്.

ഇത്രയും സുന്ദരിയായൊരു പ്രൊഡക്ഷൻ കൺട്രോളറെ ഞങ്ങൾക്ക് കിട്ടിയെന്ന് അഭിരാമി പറയുന്നു. അമൃതംഗമയയുടെ വളരെ നിർണായകമായൊരു ഘട്ടത്തിലാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. മ്യൂസിക് മോജോയിലൂടെയാണ് അമൃതംഗമയ തുടങ്ങുന്നത്. അതിന്റെ അടുത്ത സെഗ്മന്റ് ഞങ്ങൾ ചെയ്യുകയാണ്. മ്യൂസിക് മോജോയിക്ക് വേണ്ടി തന്നെയാണ് ഈ റിഹേഴ്സലുമെന്ന് അഭിരാമി സൂചിപ്പിച്ചു. തങ്ങളുടെ ടീമിൽ ഇത്രയും കൂടുതൽ ആളുകൾ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ അഭിരാമി സുഹൃത്തുക്കളെ ഓരോരുത്തരായി പരിചയപ്പെടുത്തി.

സാധാരണ മൂന്ന് പേരോ നാല് പേരോ ഇരുന്നാണ് റിഹേഴ്സലും കംപോസിങും നടത്തുന്നത്. ഇത്തവണ ആറ് പേരുണ്ട്. പൊതുവെ ആളു കൂടിയാൽ തല്ലിപ്പിരിയുന്നതാണ് പതിവ് എന്നും തമാശരൂപേണ അമൃത പറയുമ്പോൾ ഞങ്ങൾ രണ്ട് സന്ധി കഴിഞ്ഞിട്ട് ഇരിക്കുകയാണെന്ന് അഭിരാമിയും സൂചിപ്പിച്ചു, മാത്രമല്ല രസകരമായ ചില സംസാരങ്ങളും താരങ്ങൾക്കിടയിൽ നിന്നും വന്നിരുന്നു. ഇതിനിടയിലാണ് തന്റെ കല്യാണക്കാര്യം അമൃത എടുത്തിടുന്നത്.

എല്ലാ മാസവും കൂടുമ്പോൾ എന്റെ കല്യാണ വാർത്ത അനൗൺസ് ചെയ്യാറുണ്ട്. ഞാനും സിദ്ധുവും കൂടി ദുർബല നിമിഷത്തിൽ ഒരു പാട്ട് പാടിയിരുന്നു. അതിന് ശേഷം ഞങ്ങൾ തമ്മിൽ കെട്ടാൻ പോവുകയാണെന്ന വാർത്ത വന്നുവെന്ന് അമൃത പറയുന്നു. ഇതിന് പിന്നാലെയാണ് അനൂപ് എന്ന് പറയുന്ന സുഹൃത്തിന്റെ കൂടെയും തന്റെ കല്യാണം ഉറപ്പിച്ചതായി കഥ വന്നുവെന്ന് അമൃത പറഞ്ഞത്.

‘എടാ എന്റെ കല്യാണം നിന്റെ കൂടെ ഫിക്സ് ചെയ്തിട്ടില്ലേ’ എന്നാണ് അമൃത അനൂപിനോട് ചോദിക്കുന്നത്. അതേ സമയം തനിക്കാണെങ്കിൽ അങ്ങനൊരു ട്രോഫി പോലും ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് അഭിരാമിയുടെ വിഷമം. എന്തായാലും സുഹൃത്തുക്കളെല്ലാം ചേർന്നൊരുക്കുന്ന പുതിയ പാട്ടുകൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്നാണ് ആരാധകർക്കും പറയാനുള്ളത്. തല്ലിപ്പിരിയാതെ എന്നും ഇതുപോലെ മുന്നോട്ട് പോവാൻ സാധിക്കട്ടേ എന്നുള്ള ആശംസകളും വീഡിയോയുടെ താഴെ വരുന്നു.

More in Movies

Trending