Connect with us

ഏതെങ്കിലും ഒരു പൗരന്‍ നിയമ വശങ്ങള്‍ വച്ച് ഹൈക്കോടതിക്ക് കത്ത് എഴുതിയാല്‍ ആ കത്ത് പരാതിയായി സ്വീകരിച്ച് ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതിക്ക് സാധിക്കും; പ്രതിഭാഗത്തിന് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ഗുണം ചെയ്യില്ല

Malayalam

ഏതെങ്കിലും ഒരു പൗരന്‍ നിയമ വശങ്ങള്‍ വച്ച് ഹൈക്കോടതിക്ക് കത്ത് എഴുതിയാല്‍ ആ കത്ത് പരാതിയായി സ്വീകരിച്ച് ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതിക്ക് സാധിക്കും; പ്രതിഭാഗത്തിന് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ഗുണം ചെയ്യില്ല

ഏതെങ്കിലും ഒരു പൗരന്‍ നിയമ വശങ്ങള്‍ വച്ച് ഹൈക്കോടതിക്ക് കത്ത് എഴുതിയാല്‍ ആ കത്ത് പരാതിയായി സ്വീകരിച്ച് ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതിക്ക് സാധിക്കും; പ്രതിഭാഗത്തിന് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ഗുണം ചെയ്യില്ല

കഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ ഗുരുതര ആരോപണങ്ങളും വെളിപ്പെടുത്തലുകളുമായി മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ രംഗത്തെത്തിയത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. പള്‍സര്‍ സുനിക്ക് ജയിലില്‍ ലഭിച്ച സൗകര്യങ്ങള്‍, പള്‍സര്‍ സുനി സിനിമാ നടിമാരെ ദുരുപയോഗം ചെയ്ത കാര്യങ്ങള്‍, പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ഫോട്ടോയിലെ കൃത്രിമത്വം എന്നിവയെ കുറിച്ചെല്ലാം ശ്രീലേഖ പറഞ്ഞിരുന്നു. എന്നാല്‍ ഈ അവസാന നിമിഷം ദിലീപിനെ സഹായിക്കാനാണ് ശ്രീലേഖ വെളിപ്പെടുത്തല്‍ നടത്തിയത് എന്നാണ് ഉയരുന്ന ആരോപണം.

എന്നാല്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ഒരേ സമയം സര്‍ക്കാരിനെയും പോലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. ശ്രീലേഖക്കെതിരെ അന്വേഷണത്തിന് സാധ്യത തെളിഞ്ഞു. ശ്രീലേഖയുടെ പരാമര്‍ശങ്ങള്‍ ഗുരുതരമായ കോടതിയലക്ഷ്യമാണ് എന്ന് മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അഡ്വ. ടി അസഫ് അലി പ്രതികരിക്കുന്നു.

2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും കേസില്‍ വിധി പ്രസ്താവിക്കാന്‍ സാധിച്ചിട്ടില്ല. സുപ്രീംകോടതി പലതവണ വിചാരണയ്ക്കുള്ള സമയ പരിധി നീട്ടി നല്‍കുകയായിരുന്നു. അതിനിടെയാണ് പുതിയ വെളിപ്പെടുത്തലുകളുണ്ടാകുന്നത്. ഇത്തരം വെളിപ്പെടുത്തലുകളാണ് വിചാരണ മന്ദഗതിയിലാക്കുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പ്രതിഭാഗം ആയുധമാക്കാനാണ് സാധ്യത.

കുറ്റപത്രം സമര്‍പ്പിച്ച ശേഷം പ്രതികള്‍ പല ആവശ്യങ്ങളുന്നയിച്ച് കോടതികളെ സമീപിച്ചതാണ് ആദ്യ ഘട്ടത്തില്‍ വിചാരണ നടപടികള്‍ വൈകിപ്പിച്ചത്. എന്നാല്‍ ഈ വര്‍ഷം ഏപ്രിലില്‍ വിധി പ്രസ്താവിക്കാന്‍ സാധിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരായ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. തുടര്‍ന്ന് കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കി.

തുടരന്വേഷണം ജൂലൈ 15നകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. അതുകൊണ്ടുതന്നെ അന്വേഷണം അവസാനിക്കാന്‍ അഞ്ച് ദിവസം മാത്രം ബാക്കിയിലുള്ള വേളയിലാണ് ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. ഈ ഘട്ടത്തില്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകളിലെ കാര്യങ്ങള്‍ അന്വേഷിക്കാതെ വിചാരണ അവസാനിപ്പിക്കുന്നത് ഒട്ടേറെ സംശയങ്ങള്‍ക്ക് ഇടയാക്കിയേക്കും.

തന്റെ അഭിപ്രായം, താന്‍ മനസിലാക്കിയത്… എന്ന മട്ടിലാണ് ആര്‍ ശ്രീലേഖ ദിലീപ് കേസുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഇത് സര്‍ക്കാരിനെയും പോലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. കാരണം, സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഓഫീസറായിരുന്നു ആര്‍ ശ്രീലേഖ. ഒട്ടേറെ പ്രമുഖരായ ഓഫീസര്‍മാര്‍ അന്വേഷണത്തിന്റെ ഭാഗമായിരുന്ന കേസിലാണ് അവരുടെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.

ശ്രീലേഖയുടെ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണ് എന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ടി അസഫ് അലി പ്രതികരിച്ചു. ജുഡീഷ്യല്‍ നടപടികളിലെ ഇടപെടലാണുണ്ടായിരിക്കുന്നത്. കേസില്‍ വിധി വന്ന ശേഷമേ വിമര്‍ശനം ഉന്നയിക്കാന്‍ സാധിക്കൂ. അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കാനിരിക്കെ നടത്തിയ പുതിയ വെളിപ്പെടുത്തല്‍ ജുഡീഷ്യല്‍ നടപടികളെ അട്ടിമറിക്കുന്നതാണെന്നും അസഫ് അലി പറഞ്ഞു.

ഏതെങ്കിലും ഒരു പൗരന്‍ നിയമ വശങ്ങള്‍ വച്ച് ഹൈക്കോടതിക്ക് കത്ത് എഴുതിയാല്‍ ആ കത്ത് പരാതിയായി സ്വീകരിച്ച് ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതിക്ക് സാധിക്കും. കേസ് അന്വേഷണം നടക്കുമ്പോള്‍ അവര്‍ എവിടെയായിരുന്നു. ഇത്രയും വിവരങ്ങള്‍ കൈവശമുണ്ടായിരുന്നു എങ്കില്‍ രേഖാമൂലം പോലീസ് മേധാവിയെ അറിയിക്കണമായിരുന്നുവെന്നും അസിഫ് അലി പറഞ്ഞു.

പ്രതിഭാഗത്തിന് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ഗുണം ചെയ്യില്ലെന്നാണ് അസിഫ് അലി പറയുന്നത്. എന്നാല്‍ ജുഡീഷ്യല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയായാണിത്. കോടതിയലക്ഷ്യത്തിന് കേസ് വന്നാല്‍ പ്രതിരോധിക്കാന്‍ ശ്രീലേഖയ്ക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്ത്രപ്രധാന പോസ്റ്റില്‍ ഇരുന്ന വ്യക്തികള്‍ സര്‍വീസ് കാലാവധിക്ക് ശേഷം വെളിപ്പെടുത്തല്‍ നടത്തുന്നതില്‍ കടുത്ത നിയന്ത്രണം അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top