ഞാൻ ഇപ്പോൾ ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാടുള്ള സമയത്തുകൂടെയാണ് കടന്നുപോകുന്നത്; അമൃത സുരേഷ്
ചെറുപ്രായത്തിൽ തന്നെ പ്രണയവും വിവാഹവും വിവാഹമോചനവുമൊക്കെ എല്ലാം നേരിട്ട പെൺകുട്ടിയാണ് ഗായിക അമൃത സുരേഷ്. തന്റെ ജീവിതത്തിലെ ദുഖങ്ങളെല്ലാം ചിരിച്ചുകൊണ്ട് നേരിടുകയിരുന്നു. ജീവിതത്തിൽ എടുത്ത നല്ലതും ചീത്തയുമായ എല്ലാ തീരുമാനങ്ങളെയും കുറിച്ച് അമൃത തന്റെ ആരാധകരോട് പങ്കുവെക്കാറുണ്ട്. ഇതായിപ്പോൾ ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാടുള്ള സമയത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് തുറന്നുപറഞ്ഞ് പറഞ്ഞിരിക്കുകയാണ് അമൃത. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അമൃത തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്.
അമൃതയുടെ വാക്കുകളിലൂടെ…….
തന്റെ ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാടുള്ള സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ സമയം തനിക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്നേഹവും പിന്തുണയും വേണമെന്നും അമൃത പറയുന്നു. പോസിറ്റീവായി മടങ്ങിയെത്തും എന്നും അമൃത പോസ്റ്റില്‍ കുറിക്കുന്നു. അമൃതയ്ക്ക് പിന്തുണ നല്‍കികൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതല്‍ ശക്തയായി തിരിച്ചുവരാനാണ് ആരാധകര്‍ അമൃതയോട് പറയുന്നത്.
അനിയത്തി അഭിരാമിയുമൊത്ത് നടത്തുന്ന എജി വ്ളോഗ് എപ്പീസോഡുകളും മറ്റ് ഡിജിറ്റല്‍ അപ്ഡേറ്റുകളും തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കാത്തതിന്റെ കാരണം വിവരിച്ചാണ് അമൃത ഇക്കാര്യം പറഞ്ഞത്. ഈ പോസ്റ്റ് കുറിച്ചതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മകള്‍ അവന്തികയ്ക്കൊപ്പമുള്ള ചിത്രം അമൃത പങ്കുവച്ചിരുന്നു. തന്റെ ജീവിതവും സംഗീതവും ശ്വാസവും ലോകവും എല്ലാം മകളാണെന്ന് കുറിച്ചാണ് അമൃത ഈ ചിത്രം പങ്കുവച്ചത്.
amritha suresh- reveals
